എന്തൂട്ടാ ഡോണ്‍ സെബാസ്റ്റ്യന്റെ സെറ്റപ്പ്..! യാത്രകള്‍ ബിഎംഡബ്ല്യുവിലേക്ക് മാറ്റി സാഗര്‍ സൂര്യ

'പണി'യില്‍ ഡോണ്‍ സെബാസ്റ്റ്യനായി ഞെട്ടിക്കുകയും' പ്രകമ്പന'ത്തില്‍ പുണ്യാളനായി ചിരിപ്പിക്കുകയും ചെയ്ത മോളിവുഡിലെ പുത്തന്‍ താരോദയങ്ങളില്‍ ഒന്നായ സാഗര്‍ സൂര്യ (Sagar Surya) തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ സ്വപ്ന വാഹനങ്ങളിലൊന്നായ ബിഎംഡബ്ല്യു 5 സീരീസ് ആഡംബര സെഡാന്‍ സ്വന്തമാക്കിയ വിവരം വിഷു ദിനത്തിലാണ് സാഗര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച ഈ സന്തോഷ വാര്‍ത്ത ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. കറുപ്പ് നിറത്തിലുള്ള പുത്തന്‍ വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

'തട്ടീം മുട്ടീം' എന്ന ജനപ്രിയ ടിവി പരമ്പരയിലെ 'ആദി' എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നാണ് സാഗര്‍ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് പൃഥ്വിരാജ് ചിത്രം 'കുരുതി'യിലെ വിഷ്ണു എന്ന വേഷത്തിലൂടെ താരം ബിഗ് സ്‌ക്രീനിലും ചുവടുറപ്പിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മാറ്റുരച്ചതോടെ സാഗര്‍ എന്ന മനുഷ്യനെ മലയാളികള്‍ അടുത്തറിഞ്ഞു.

sagar surya buys bmw 5 series

നടന്‍ ജോജു ജോര്‍ജ് ആദ്യം സംവിധാനക്കുപ്പായമണിഞ്ഞ 'പണ'യിലെ വില്ലന്‍ വേഷം താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു. സാഗറിന്റെയും സഹതാരം ജുനൈസിന്റെയും പ്രകടനത്തെ വാഴ്ത്തിയവരുടെ കൂട്ടത്തില്‍ ഉലകനായകന്‍ കമല്‍ ഹാസന്‍ വരെയുണ്ട്. വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം ബിഎംഡബ്ല്യു 5 സീരീസ് എന്നത് പ്രീമിയം ലക്ഷ്വറിയുടെയും കരുത്തിന്റെയും പ്രതീകമാണ്.

ഏകദേശം 70 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ സെഡാന്‍ അതിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സിനും കംഫര്‍ട്ടിനും പേരുകേട്ടതാണ്. സാഗര്‍ തിരഞ്ഞെടുത്ത കറുപ്പ് നിറം ഈ കാറിന്റെ റോഡ് പ്രസന്‍സ് ഇരട്ടിയാക്കുന്നുണ്ടെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. സിനിമാ മേഖലയിലെ ഒട്ടനവധി പ്രമുഖര്‍ ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, സാഗര്‍ സൂര്യയുടെ ഈ പുതിയ ചുവടുവെപ്പ് അദ്ദേഹത്തിന്റെ കരിയറിലെ വളര്‍ച്ചയുടെ കൂടി അടയാളമായിട്ടാണ് ആരാധകര്‍ കാണുന്നത്.

വാഹനത്തിന്റെ മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, ബിഎംഡബ്ല്യു 5 സീരീസ് വിവിധ എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഇതില്‍ പ്രധാനം. മികച്ച പവര്‍ ഔട്ട്പുക്ക് നല്‍കുന്ന ഈ എഞ്ചിനുകള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി ഡ്രൈവുകള്‍ക്കും ഒരുപോലെ മികച്ചതാണ്.

8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ ആഡംബര സെഡാനിന്റെ വീലുകളിലേക്ക് പവര്‍ അയക്കുന്നത്. കംഫര്‍ട്ട്, സ്‌പോര്‍ട്ട്, ഇക്കോ പ്രോ എന്നിങ്ങനെ വിവിധ ഡ്രൈവിംഗ് മോഡുകള്‍ ഈ കാറിലുണ്ട്. റോഡ് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വാഹനത്തിന്റെ പെര്‍ഫോമന്‍സ് ക്രമീകരിക്കാന്‍ ഇതിലൂടെ ഡ്രൈവര്‍ക്ക് സാധിക്കുന്നു.

sagar surya buys bmw 5 series

ബിഎംഡബ്ല്യുവിന്റെ ഐക്കണിക് കിഡ്നി ഗ്രില്ലും മനോഹരമായ എല്‍ഇഡി ഹെഡ്ലാമ്പുകളും ആഡംബര സെഡാനിന്റെ മുന്‍ഭാഗത്തിന് പ്രീമിയം ലുക്ക് നല്‍കുന്നു. സാഗര്‍ സൂര്യ തെരഞ്ഞെടുത്ത കറുപ്പ് നിറം കാറിന്റെ സ്‌പോര്‍ട്ടി ഫീല്‍ ഉയര്‍ത്തുന്നു. മാത്രമല്ല ഇതിന്റെ എയ്‌റോഡൈനാമിക് ഡിസൈന്‍ വേഗത വര്‍ദ്ധിപ്പിക്കാനും ഇന്ധനക്ഷമത നിലനിര്‍ത്താനും സഹായിക്കുന്നു.

ആഡംബരപൂര്‍ണമായ ഫീച്ചറുകളാല്‍ സമ്പന്നമാണ് ബിഎംഡബ്ല്യു 5 സീരീസിന്റെ അകത്തളം. പ്രീമിയം ലെതര്‍ സീറ്റുകള്‍, വിശാലമായ ലെഗ്‌റൂം, അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ യാത്രക്കാരുടെ കംഫര്‍ട്ട് ഉറപ്പാക്കുന്നു. വോയ്സ് കമാന്‍ഡ് ഫീച്ചറുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ക്യാബിനിന്റെ ആഡംബര ഫീല്‍ ഉയര്‍ത്തുന്നുണ്ട്.

സുരക്ഷയുടെ കാര്യത്തിലും ബിഎംഡബ്ല്യു 5 സീരീസ് മികച്ചു നില്‍ക്കുന്നു. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഇതിലുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഡ്രൈവര്‍ക്ക് കൃത്യമായ നിയന്ത്രണം നല്‍കുന്ന ബ്രേക്കിംഗ് സംവിധാനമാണ് ഇതിലുള്ളത്. സുരക്ഷിതമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഈ സെഡാന്‍ എന്നും മികച്ച ചോയ്‌സാണ്.

കഠിനാധ്വാനത്തിലൂടെ മലയാള സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഒരു കലാകാരന്റെ വിജയത്തിന്റെ അടയാളം കൂടിയാണ് ഈ പുതിയ ആഡംബര വാഹനം. ബിഎംഡബ്ല്യു 5 സീരീസ് സ്വന്തമാക്കി ജീവിതത്തിലെ പുതിയ നേട്ടം ആഘോഷിക്കുന്ന താരത്തിന് സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകള്‍ നേരുന്നു. പുതിയ ആഡംബര വാഹനത്തിനൊപ്പം കൂടുതല്‍ മികച്ച കരിയര്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാഗറിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

More from DriveSpark

Article Published On: Thursday, April 16, 2026, 18:09 [IST]
English summary
Malayalam actor sagar surya buys bmw 5 series luxury sedan viral pics
കൂടുതല്‍... #celebrity car #india #luxury cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X