എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ വാങ്ങി ഷെയ്ന്‍ നിഗം! പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല
മലയാളത്തിലെ ഏറ്റവും കഴിവുറ്റ യുവ നടന്‍മാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന താരമാണ് ഷെയ്ന്‍ നിഗം. അനശ്വര കലാകാരന്‍ അബിയുടെ മകനായ ഷെയ്ന്‍ സീരിയലിലൂടെ കടന്ന് വന്ന് നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് വന്ന കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്ഖ്, ഭൂതകാലം എന്നീ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ മനംകവര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്ത ഏറ്റവും കൂടുതല്‍ പണംവാരിയ മലയാളം പടങ്ങളില്‍ ഒന്നായ ആര്‍ഡിഎക്‌സില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ റോബർട്ടിനെ അവതരിപ്പിച്ചത് ഷെയ്ന്‍ ആയിരുന്നു. മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ കൈയ്യിലിരിക്കെ ഷെയ്ന്‍ കോളിവുഡിലും അരങ്ങേറാന്‍ പോകുകയാണ്. ആക്ഷന്‍ ചിത്രമായ മദ്രാസ്‌കാരനിലൂടെയാണ് താരം തമിഴ് സിനിമ ലോകത്തേക്ക് എത്തുന്നത്. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലൈയരസനും നിഹാരിക കോനിഡേലയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മലയാളം ഇന്‍ഡസ്ട്രിയില്‍ ഒതുങ്ങി നില്‍ക്കാതെ അന്യഭാഷാ ചിത്രങ്ങളിലും അരങ്ങേറുന്ന താരം ഇപ്പോള്‍ തന്റെ യാത്രകള്‍ക്കായി ഒരു പുത്തന്‍ കൂട്ടാളിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. മെര്‍സിഡീസ് മെയ്ബാക്ക് GLS 600 ലക്ഷ്വറി കാറാണ് 28-കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടൻ മമ്മൂട്ടിയും നേരത്തെ GLS 600 എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. മെസിഡീസ് കാര്‍ ഡീലര്‍ഷിപ്പായ ബ്രിജ്‌വേ മോട്ടോര്‍സാണ് താരം പുത്തന്‍ അതിഥിയെ ഗരാജിലെത്തിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചായിരുന്നു താക്കോല്‍ കൈമാറ്റം. കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയാണ് ഷെയ്ന്‍ നിഗം പുത്തന്‍ കാറിന്റെ ഡെലിവറിയെടുത്തത്. ഒബ്‌സിഡിയന്‍ ബ്ലാക്ക് കളറിലുള്ള എസ്‌യുവിയാണ് താരം വാങ്ങിയതെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും അംഗീകൃത ആഡംബര വാഹന ബ്രാന്‍ഡുകളിലൊന്നാണ് മെയ്ബാക്ക്. ജര്‍മ്മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമാണിത്.

കമ്പനി ഇന്ത്യയില്‍ രണ്ട് മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു, ഏറ്റവും പുതിയ മോഡല്‍ മെയ്ബാക്ക് GLS 600 എസ്‌യുവിയാണ്. ഈ അള്‍ട്രാ ആഡംബര എസ്‌യുവി ബോളിവുഡിലെ താരങ്ങള്‍ക്കിടയില്‍ വളരെ വേഗം ജനപ്രിയമായിത്തീര്‍ന്നു, രാജ്യത്ത് ലോഞ്ച് ചെയ്തതിനുശേഷം ഏകദേശം ഒരു ഡസനോളം ബോളിവുഡ് സെലിബ്രിറ്റികള്‍ ഇത് വാങ്ങി.സിബിയു (കംപ്ലീറ്റ്ലി ബില്‍റ്റ്-അപ്പ്) വഴി ഇറക്കുമതി ചെയ്ത GLS 600 ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റികള്‍ക്കിടയില്‍ മാത്രമല്ല ബിസിനസ്സ് മാഗ്നറ്റുകള്‍ക്കും ഇടയില്‍ ഏറ്റവും മികച്ച ചോയ്‌സായി മാറിയിരുന്നു.
2.96 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ 4 സീറ്റര്‍ ആഡംബര എസ്‌യുവി ലക്ഷ്വറി കൂടുതല്‍ ഉയര്‍ത്തുന്നതിന് ഓപ്ഷണല്‍ പാക്കേജുകളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നു. ഈ ഭീമാകാരമായ ആഡംബര എസ്യുവിയില്‍ ക്രോമില്‍ പൊതിഞ്ഞ കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B -പില്ലറില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, D -പില്ലറില്‍ മെയ്ബാക്ക് ലോഗോ എന്നിവ ഉള്‍പ്പെടെയുള്ള മേബാക്ക് ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു.

കൂടാതെ വാഹനത്തിന് കൂറ്റന്‍ ക്രോം മള്‍ട്ടിസ്പോക്ക് അലോയി വീലുകളും ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ മെയ്ബാക്ക് GLS 600 -ന്റെ 4 സീറ്റര്‍ പതിപ്പില്‍ ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്‌പെയ്‌സുള്ള ഒരു ഫിക്‌സഡ് സെന്റര്‍ കണ്‍സോള്‍ ലഭിക്കുന്നു. ഇതിന് രണ്ട് സില്‍വര്‍ ഷാംപെയിന്‍ ഫ്‌ലൂട്ടുകളും ലഭിക്കുന്നു. നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍ എന്നിവ പോലെ ഒട്ടനവധി ഫീച്ചറുകള്‍ വാഹനത്തില്‍ ഉള്‍പ്പെടുന്നു.
കൂടാതെ പിന്‍സീറ്റുകളില്‍ റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്, അവ എസ്‌യുവിയ്ക്കൊപ്പം സ്റ്റാന്‍ഡേര്‍ഡായി മെര്‍സിഡീസ് വാഗ്ദാനം ചെയ്യുന്നു. ആക്ടീവ് ഡിസ്റ്റന്‍സ് അസിസ്റ്റ് ഡിസ്ട്രോണിക്, ആക്ടീവ് ലെയിന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, ആക്ടീവ് ബ്രേക്ക് അസിസ്റ്റ്, ആക്ടീവ് സ്റ്റിയറിംഗ് അസിസ്റ്റ് എന്നിങ്ങനെ ഒട്ടനവധി സേഫ്റ്റി ഫീച്ചറുകളും ജര്‍മന്‍ കമ്പനി ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്.

48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര്‍ V8 ട്വിന്റ ടര്‍ബോ ചാര്‍ജ്ഡ്് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. പരമാവധി 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു.
4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്‌സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഒരു ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ ഒരു പിന്‍-സീറ്റ് ടാബ്ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും GLS 600 ലക്ഷ്വറി എസ്‌യുവിയില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.


Click it and Unblock the Notifications








