അമ്മ മനസ് തങ്ക മനസ്! കരിക്കിലെ പ്രിയ താരം അമ്മയ്ക്ക് നൽകിയ കാർ കണ്ടോ

വെബ്‌സീരിസുകളുടെ രാജാവാണ് കരിക്ക് എന്ന് വേണമെങ്കിൽ പറയാം. കൊവിഡ് കാലത്ത് മനസിന് ഏറെ സന്തോഷം നൽകിയിരുന്നതും ഏറെ ആശ്രയിച്ചിരുന്നതും മൊബൈൽ ഫോണുകളേയും സോഷ്യൽ മീഡിയകളേയുമായിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അത്തരത്തിൽ ഏറെ പ്രശസ്തി നേടിയ ടീമായിരുന്നു കരിക്ക്. വീഡിയോകളിലുടേയും വെബ് സീരിസുകളിലുടേയും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു. കരിക്ക് ടീമിൻ്റെ ഓരോ വീഡിയോകൾക്കും വേണ്ടി കാത്തിരിക്കുന്നവർ ഏറെയായിരുന്നു. കരിക്കിൽ അഭിനയിച്ചവരിൽ ഏറെ പ്രിയപ്പെട്ട നിരവധി പേരുണ്ട് അതിൽ ഒരാളാണ് ഷിനു ജോൺ ചാക്കോ. റീൽസുകളിലൂടെയാണ് ഷിനു അഭിനയരംഗത്തേക്ക് എത്തുന്നത്. ഷിനു തൻ്റെ അമ്മയ്ക്ക് ഒരു സമ്മാനം നൽകിയതിൻ്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

അത് എന്താണെന്ന് അല്ലേ. തൻ്റെ ജീവിതത്തിൽ തന്നെ ഏറെ സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്ത സ്നേഹനിധിയായ അമ്മയ്ക്ക് റെനോ കൈഗറാണ് സമ്മാനിച്ചിരിക്കുന്നത്. തോറ്റു കൊടുക്കാൻ വളരെ എളുപ്പമാണ് , എന്നാൽ ജീവിച്ചു കാണിക്കാനാണ് പാട് എന്നാണ് ഷിനു വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കൊണ്ട് കമൻ്റ് ചെയ്തിരിക്കുന്നത്.

എസ്‌യുവിയുടെ ഗാംഭീര്യവും നല്ല റൈഡിംഗ് സുഖവും സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന നല്ലൊരു സിറ്റി കാറാണ് കൈഗർ എന്ന് നിസംശയം പറയാം. കൂടെ നല്ല മൈലേജും ഈ കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് നൽകാനാവും. 2025 മോഡൽ ഇയർ അപ്‌ഡേറ്റിന്റെ ഭാഗമായി റെനോയുടെ എൻട്രി ലെവൽ എസ്‌യുവിയിലെ വേരിയന്റുകളിലും ഫീച്ചറുകളിലും ചില നവീകരണങ്ങളും ഫ്രഞ്ച് വാഹന നിർമാതാക്കൾ കൊണ്ടുവന്നിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

കൈഗർ RXT (O) ട്രിമിന്റെ വില കുറച്ചുകൊണ്ട് ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ സിവിടി ഗിയർബോക്‌സും കൂടുതൽ താങ്ങാനാവുന്നതാക്കിയതാണ് ഇതിലെ ഹൈലൈറ്റ്. 2025 റെനോ കൈഗറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 6.10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയാണ് വരുന്നത്. എസ്‌യുവിയുടെ എല്ലാ വേരിയന്റിലും നാല് പവർ വിൻഡോകളും സെൻട്രൽ ലോക്കിംഗും സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.

വില കൂടിയെങ്കിലും RXL ട്രിം വാങ്ങുന്നവർ അധികമായി ചില കിടിലൻ ഫീച്ചറുകൾ മോഡലിൽ ലഭിക്കും. വയർഡ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകൾ എന്നീ ഫീച്ചറുകൾ ഉപയോഗിച്ചാണ് കൈഗറിന്റെ RXL വേരിയന്റ് പുതുക്കിയിരിക്കുന്നത്.

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് വാഗ്ദാനം ചെയ്യുന്ന കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന വേരിയന്റാണ് കൈഗർ RXL എന്നും റെനോ അവകാശപ്പെടുന്നുണ്ട്. ടോപ്പ് സ്പെക്ക് RXT (O) ട്രിമ്മിൽ ഇപ്പോൾ 16 ഇഞ്ച് ഫ്ലെക്സ് വീലുകളാണ് ലഭിക്കുന്നത്. അലോയ് വീൽ പോലെ തോന്നിക്കാൻ പ്ലാസ്റ്റിക് കവറുകൾ ഉള്ള സ്റ്റീൽ വീലുകൾ കൊടുത്തത് പലരേയും നിരാശപ്പെടുത്തിയേക്കാം. മുമ്പ് ഇതേ വേരിയന്റിൽ ഡയമണ്ട്-കട്ട് അലോയ് വീലുകൾ ഉപയോഗിച്ചായിരുന്നു വിപണനം ചെയ്‌തിരുന്നത്.

അതേസമയം ടോപ്പ്-എൻഡ് RXZ ട്രിം റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് സവിശേഷത ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മെക്കാനിക്കലായി എസ്‌യുവിയിൽ കാര്യമായ പരിഷ്ക്കാരങ്ങളൊന്നും കൊണ്ടുവന്നിട്ടില്ലെന്നാണ് വിവരം. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്സുള്ള 1.0-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ബേസ് മോഡലുകൾക്ക് കരുത്തേകുന്നത്. ഇത് 72 bhp പവറിൽ 96 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുള്ള 1.0-ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനും കൈഗറിലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 21, 2025, 16:01 [IST]
English summary
Malayalam actor shinu john chacko gifts mother renault kiger video viral
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X