മിനി കൂപ്പർ പാർക്ക് ചെയ്യുന്ന ദുൽഖറിൻ്റെ കട്ട ചങ്ക്! ഹിറ്റ് പടങ്ങളിലെ സ്ഥിരസാന്നിധ്യമായ താരം
തീയേറ്ററിൽ പരാജയമായിട്ട് പിന്നീട് ജനങ്ങൾക്ക് ഇഷ്ടപ്പെട്ട നിരവധി മലയാള സിനിമകളുണ്ട്. എന്നാൽ തീയേറ്ററിൽ പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി ജനങ്ങൾ മുറവിളി കൂട്ടിയിട്ടുള്ളത് വളരെ ചുരുക്കം സിനമകൾ മാത്രമേയുളളു എന്ന് വേണം പറയാൻ.അത്തരത്തിലൊരു ചിത്രമാണ് ജയസൂര്യ നായകനായ ആട്. ആട് 2 തീയേറ്ററുകളിൽ ഗംഭീര വിജയമാണ് നേടിയത്. അതിലെ കഥാപാത്രങ്ങൾ ഇപ്പോഴും മീമുകളിലും ട്രോളുകളിലും നിറഞ്ഞു നിൽക്കുന്നുണ്ട്. അതിലെ സാത്താൻ സേവ്യർ എന്ന കഥാപാത്രം അഭിനയിച്ച സണ്ണി വെയ്നെ ആരും തന്നെ മറക്കില്ല. അത്രയ്ക്ക് തന്മയത്വത്തോടെയാണ് അദ്ദേഹം ആ റോൾ കൈകാര്യം ചെയ്തത്. ഇൻ്റർവ്യൂകളിലും ആഘോഷപരിപാടികളിലൊന്നും ഈ നടനെ അധികം കാണാൻ സാധിക്കാറില്ല.
ഇപ്പോൾ താരത്തിൻ്റെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി തൻ്റെ മിനി കൂപ്പർ S കാറിൽ എത്തുന്നതാണ് വീഡിയോ. അദ്ദേഹം തന്നെ ഡ്രൈവ് ചെയ്ത് എത്തുന്നതും വാഹനം വളരെ കൃത്യമായി പാർക്ക് ചെയ്യുന്നത് വീഡിയോയിൽ കാണാം. ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനിയുടെ പ്രശസ്ത മോഡലാണു മിനി കൂപ്പര്‍ S.

മിനി കൂപ്പര്‍ ലൈനപ്പിലെ പെട്രോള്‍ വേരിയന്റാണ് മിനി കൂപ്പര്‍ S. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ഐലന്‍ഡ് ബ്ലൂ, ചില്ലി റെഡ്, മൂണ്‍ംവാക്ക് ഗ്രേ, റൂഫ്‌ടോപ് ഗ്രേ, വൈറ്റ് സില്‍വര്‍, പെപ്പര്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. 129 bhp പവറും 280 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് കരുത്ത് പകരുന്നത്. 7 സ്പീഡ് DCT ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്.
പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മാത്രം മതി ഈ കരുത്തന്. ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെയാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ദുൽഖറിൻ്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിൽ കുരുടി എന്ന പേരിൽ അദ്ദേഹത്തിൻ്റെ ചങ്ങാതിയായി വേഷമിട്ട സണ്ണി വെയ്ൻ എല്ലാ യുവാക്കളുടേയും കൂട്ടുകാരനായി മാറുകയായിരുന്നു. അവിടുന്ന ഇങ്ങോട്ട് എണ്ണം പറഞ്ഞ സിനിമകളിലെല്ലാം അദ്ദേഹം മിന്നും പ്രകടനമാണ് കാഴ്ച്ചവച്ചത്.

ജനുവരിയിൽ നടന്ന 2025 ഓട്ടോ എക്സ്പോയിൽ മിനി കൂപ്പർ S-ൻ്റെ പുതിയ മോഡലിന് 55.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന മിനി കൂപ്പർ S ജോൺ കൂപ്പർ വർക്ക്‌സിന് ടാക്‌സും ഇൻഷുറൻസുമെല്ലാമായി കൊച്ചിയിൽ ഏകദേശം 71.43 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരും. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ ജോൺ കൂപ്പർ വർക്ക്സ് പായ്ക്ക് മിനി കൂപ്പർ എസിന് വ്യത്യസ്തമായ ഒരു ഡിസൈൻ ശൈലിയാണ് നൽകുന്നത്.
വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ഐക്കണിക് യൂണിയൻ ജാക്ക് ടെയിൽ ലൈറ്റ് ഡിസൈനുമുള്ള രൂപം ഒന്നുതന്നെയാണെങ്കിലും സ്‌പോർട്ടിയറാക്കുന്നതിന് മുൻവശത്തെയും പിൻവശത്തെയും ബമ്പറുകൾക്ക് സ്പോർട്ടിയർ കട്ടുകളും ക്രീസുകളും ഉപയോഗിച്ച് റീഡിസൈൻ ചെയ്‌തിട്ടുണ്ട്. ഹൈലൈറ്റ് ഗ്രിൽ, മിനി ബാഡ്ജുകൾ, ബമ്പറുകൾ എന്നിവ കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്. കൂപ്പർ S JCW പായ്ക്കിൽ കറുത്ത അലോയ് വീലുകളും ഗ്രില്ലിൽ ഒരു ജോൺ കൂപ്പർ വർക്ക്സ് ബാഡ്ജും കാണാം.

സാധാരണ മോഡലിന്റെ അതേ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് JCW പായ്ക്ക് ഉൾപ്പെടുന്ന മിനി കൂപ്പർ S കാറിനും തുടിപ്പേകാനായി എത്തുന്നത്. 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 204 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ഇതൊരു ഫ്രണ്ട് വീൽ ഡ്രൈവ് കാറായാണ് മിനി പണികഴിപ്പിച്ചിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








