മലയാളികളുടെ അഭിമാന നടന് ഇന്ന് 60! ഗാരേജിലുളളത് കിടിലൻ വാഹനങ്ങൾ
മിമിക്രി വേദികളിൽ നിന്ന് ജനപ്രീതി നേടി 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ട് ജനമനസുകളിലേക്കും മലയാള സിനിമയിലേക്കും കയറി 36 വർഷത്തിന് ശേഷം ഇന്നും പഴയ ഊർജ്ജവും ജനപ്രീതിയും നിലനിർത്തുന്ന നടനാണ് ജയറാം. മലയാളികളുടെ അഭിമാനമായി മാറിയ നടന് ഇന്ന് അറുപതാം വയസിലേക്ക് എത്തി നിൽക്കുകയാണ്. പലഭാഷകളിലായി 200-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, കൂടാതെ പത്മശ്രീ, രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഒരു തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കി ഇപ്പോഴും ജൈത്രയാത്ര തുടരുന്നു.
ആനകൾ ആണ് ജയറാമിന് ഏറെ പ്രിയപ്പെട്ടതെങ്കിലും വാഹനങ്ങളോടുളള ഇഷ്ടത്തിൽ കുറവൊന്നുമില്ല. താരത്തിൻ്റെ ഗാരേജിൽ മികച്ച ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ജയറാമിനെ പോലെ തന്നെ മകൻ കാളിദാസനും വാഹനങ്ങളോടുളള കമ്പനി പിന്നിലല്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹത്തിൻ്റെ കളക്ഷനിൽ ഏറ്റവും വില കൂടിയ വാഹനം എന്ന് പറയുന്നത് ടൊയോട്ട ലാൻഡ് ക്രൂയിസറാണ്. പഴയ തലമുള മോഡലാണ് താരത്തിൻ്റെ പക്കലുളളത്. പല പരിപാടികൾക്കും താരം ഇതിൽ വന്നിറങ്ങുന്നത് കാണാറുണ്ട്.

എസ്‌യുവി മാത്രമല്ല സെഡാൻ മോഡലുകളും ജയറാമിൻ്റെ ഗാരേജിലുണ്ട്. ബിഎംഡബ്ല്യു മോഡലും താരത്തിനുണ്ട്. അച്ഛനെ പോലെ തന്നെ മകനും ആഡംബര വാഹനങ്ങളുണ്ട്. താരം ഫോർഡ് മസ്താങ്ങ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഏകദേശം 75 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് ടിനി ടോം സ്വന്തമാക്കിയ ഫോര്‍ഡ് മസ്‌താംഗ്.ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്.
ബ്രാൻഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്. മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ എഞ്ചിനുമായാണ് വാഹനം ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത് എന്നത് മാത്രമാണ് ഏക മാറ്റം. വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്.
ഇത് ഏതാണ്ട് 396 bhp കരുത്തിൽ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ കുതിക്കാനാവും.
4784 മില്ലീമീറ്റർ നീളവും 2080 മില്ലീമീറ്റർ വീതിയും 1391 മില്ലീമീറ്റർ ഉയരവും 2720 മില്ലീമീറ്റർ വീൽബേസും 137 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണ് ഫോർഡ് മസിൽ കാറിനുള്ളത്. ഡ്രൈവർ, പാസഞ്ചർ, 2 കർട്ടൻ, ഡ്രൈവർ കാൽമുട്ട്, പാസഞ്ചർ കാൽമുട്ട്, ഡ്രൈവർ സൈഡ്, ഫ്രണ്ട് പാസഞ്ചർ സൈഡ് തുടങ്ങീ എട്ടോളം എയർബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്.

ഇതോടൊപ്പം തന്നെ കാളിദാസിന് പഴയ തലമുറ മഹീന്ദ്ര ഥാറുമുണ്ട്. ത്രീ ഡോറിന് ശേഷം ഥാർ ഇപ്പോൾ ഫൈവ് ഡോർ മോഡലിലെത്തി നിൽക്കുകയാണ്. മഹീന്ദ്ര പോലും ഞെട്ടിപ്പിക്കുന്ന വിൽപ്പനയാണ് പുതിയ തലമുറ ഥാർ നേടിക്കൊണ്ടിരിക്കുന്നത്. ബുക്കിങ്ങ് ഓപ്പണായപ്പോൾ തന്നെ 1 ലക്ഷത്തിന് മുകളിലായിരുന്നു ബുക്കിങ്ങ് ലഭിച്ചത്. അതോടൊപ്പം തന്ന ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ ലഭിച്ചതോടെ വാഹനത്തിൻ്റെ ഡിമാൻ്റ് വീണ്ടും വർധിച്ചിരിക്കുകയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








