അഭിനയവും സംഗീതവും മാത്രമല്ല, കച്ചവടവും വഴങ്ങും! പുത്തന്‍ ജിംനി വാങ്ങി ദുല്‍ഖറിന്റെ പഴയ നായിക

ഗായിക, അഭിനേത്രി, സംരംഭക എന്നീ നിലകളില്‍ ശ്രദ്ധേയയാണ് അഭിരാമി സുരേഷ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'ഹലോ കുട്ടിച്ചാത്തന്‍' എന്ന സീരിയിലിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അഭിരാമി സഹോദരി അമൃത സുരേഷിനൊപ്പം 'അമൃതംഗമയ' എന്ന പേരില്‍ മ്യൂസിക് ബാന്‍ഡും ആരംഭിച്ചിരുന്നു. ഇപ്പോള്‍ 'കഫേ ഉട്ടോപ്പ്യ' എന്ന പേരില്‍ കൊച്ചിയില്‍ കഫേ നടത്തുന്ന അഭിരാമി തന്റെ സ്വപ്‌നം പൂവണിയിച്ചിരിക്കുകയാണ്. ഒരു പുതിയ വാഹനം സ്വന്തമാക്കിയാണ് താരം വളര്‍ച്ചയുടെ പുത്തന്‍ പടവുകള്‍ കയറുന്നത്. അഭിരാമി വാങ്ങിയ വാഹനം ഏതാണെന്നും അതിനെ കുറിച്ച് അവര്‍ക്ക് പറയാനുള്ളത് എന്താണെന്നും നമുക്ക് നോക്കാം.

12-ാം വയസ്സില്‍ ക്യാമറക്ക് മുന്നിലെത്തിയ അഭിരാമി ആദ്യമായി അഭിനയിച്ച സിനിമ കേരളോത്സവം 2009 ആയിരുന്നു. ഗുലുമാല്‍, 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. 2014-ല്‍ പുറത്തിറങ്ങിയ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലെ പിയ ജോര്‍ജ് എന്ന കഥാപാത്രമായിരുന്നു അഭിരാമിയെ ശ്രദ്ധേയയാക്കിയത്. ഇതില്‍ ദുല്‍ഖര്‍ സല്‍മാന്റെ മുന്‍കാമുകിയുടെ വേഷമായിരുന്നു അവര്‍ ചെയ്തത്. ഇതിനിടെ കപ്പ ടിവിയില്‍ അവതാരകയായും പ്രവര്‍ത്തിച്ചു.

abhirami suresh

ശേഷം ചേച്ചി അമൃതയ്‌ക്കൊപ്പം യൂട്യൂബ് ചാനല്‍ ആരംഭിച്ച അഭിരാമി സംഗീതത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. അവരുടെ മ്യൂസിക് ബാന്‍ഡായ അമൃതംഗമയയും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി. 2020-ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ അഭിരാമിയും അമൃതയും മത്സരാര്‍ത്ഥികളായി എത്തിയിരുന്നു. അഭിനയത്തിലും സംഗീതത്തിലും മാത്രം ഒതുങ്ങാതെ അഭിരാമി സുരേഷ് ഇന്നിപ്പോള്‍ തന്റേതായ ഒരു ഇടം പടുതിയര്‍ത്തുന്ന സംരംഭകയാണ്.

കൊച്ചിയിലെ 'കഫേ ഉട്ടോപ്യ' റസ്റ്ററന്റില്‍ മുതലാളിയായി ഇരിക്കാതെ ഭക്ഷണം കഴിക്കാന്‍ എത്തുന്ന അതിഥികളെ സ്വീകരിക്കാനും അഭിരാമി ഉണ്ടാകാറുണ്ട്. തന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്ന ഒരു സന്തോഷകരമായ വിശേഷം താരം ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. പുതുതായി ഒരു മാരുതി സുസുക്കി ജിംനി സ്വന്തമാക്കിയിരിക്കുകയാണ് അഭിരാമി. പുത്തന്‍ ജിംനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം ഒരു ചെറിയ കുറിപ്പും അഭിരാമി പങ്കുവെച്ചിട്ടുണ്ട്.

abhirami suresh maruti suzuki jimny

'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉയര്‍ച്ച താഴ്ചകള്‍, കഠിനാധ്വാനം, കണ്ണ് തുറപ്പിക്കുന്ന അനുഭവങ്ങള്‍ എന്നിവ നിറഞ്ഞ ജീവിതം എനിക്കൊരു ഭ്രാന്തന്‍ യാത്രയാണ്. എന്നാല്‍ അതിനെല്ലാം മുകളിലുള്ള എന്റെ വഴികാട്ടിയായ വെളിച്ചം ഒരിക്കലും നഷ്ടമായിരുന്നില്ല. ഞാന്‍ സഹിച്ച എല്ലാ വേദനകളും പ്രയാസങ്ങളുമാണ് എന്നെ ഈ നിമിഷത്തിലേക്ക് നയിച്ചതെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുകയാണ്. എന്റെ സ്വന്തം മാരുതി സുസുക്കി ജിംനി കൊണ്ട് ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇതെന്റെ ഗാരേജിലേക്കുള്ള ആദ്യ കൂട്ടിച്ചേര്‍ക്കലാണ്' അഭിരാമി കുറിച്ചു.

സ്വപ്‌ന വാഹനം സ്വന്തമാക്കാന്‍ സഹായിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും അഭിരാമി പേരെടുത്ത് നന്ദി പറഞ്ഞു. ലൈഫ്‌സ്‌റ്റെല്‍ എസ്‌യുവി സ്വന്തം ഇഷ്ടപ്രകാരം അവര്‍ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ജിംനിയുടെ ഏത് വേരിയന്റാണ് അവര്‍ വാങ്ങിയതെന്ന് അറിവില്ല. 12.74 ലക്ഷം രൂപ മുതല്‍ 14.95 ലക്ഷം രൂപ വരെയാണ് ജിംനിയുടെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇപ്പോള്‍ ലക്ഷങ്ങള്‍ വിലക്കുറവില്‍ ജിംനി ഓഫര്‍ ചെയ്യുന്നുണ്ട്.

ജിംനിയെ കുറിച്ച് പറയുമ്പോള്‍ ഇതൊരു പ്രീമിയം ഫീച്ചര്‍ പാക്ക്ഡ് ഓഫ്‌റോഡര്‍ എസ്‌യുവിയാണ്. ഇന്ത്യന്‍ വിപണിയില്‍ തരംഗമായിരുന്ന ജിപ്‌സിയുടെ പിന്‍ഗാമിയായാണ് 5 ഡോര്‍ എസ്‌യുവിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എസി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ മാരുതി സുസുക്കി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കിയല്‍ 1.5 ലിറ്റര്‍ K15B പെട്രോള്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് തുടിപ്പേകുന്നത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. ജിംനിയില്‍ 4WD സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ജിംനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുക. മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ജിംനി 5 ഡോറിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Monday, August 19, 2024, 15:06 [IST]
English summary
Malayalam actress and singer abhirami suresh buys maruti suzuki jimny details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X