ഇനി 'വെറും വര്‍ഷ'യെന്ന് വിളിക്കില്ല! നായികയായതിന് പിന്നാലെ BMW സ്വന്തമാക്കി സ്റ്റാര്‍ സിംഗര്‍ ആങ്കര്‍

മലയാളികള്‍ക്ക് റിയാലിറ്റി ഷോ എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്ന പേരാണ് ഐഡിയ സ്റ്റാര്‍ സിംഗര്‍. മലയാളത്തില്‍ മ്യൂസിക്കല്‍ റിയാലിറ്റി ഷോകള്‍ ട്രെന്‍ഡ് ആക്കിയ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകരായി എത്തുന്നവരും എല്ലാകാലത്തും പുലികള്‍ ആയിരുന്നു. റിമി ടോമി, അഫ്‌സല്‍, രഞ്ജിനി ഹരിദാസ്, മീര നന്ദന്‍, ജ്യുവല്‍ മേരി എന്നിവരായിരുന്നു ഷോയുടെ അവതാരകരായി എത്തിയ പ്രമുഖര്‍. ഇപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഹോസ്റ്റ് ചെയ്യുന്നത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതയായ വര്‍ഷ രമേഷ് (Varsha Ramesh) ആണ്. 'വെറും വര്‍ഷ' (verum_varsha) എന്ന് പറഞ്ഞാല്‍ മാത്രമേ താരത്തെ നെറ്റിസണ്‍സിന് മനസ്സിലാകൂ.

ഏകദേശം 6 ലക്ഷത്തിനടുത്ത് ആളുകള്‍ ഫോളോ ചെയ്യുന്ന വര്‍ഷ 'ഇന്‍സ്റ്റാഗ്രാമത്തിലെ' ഒരു സെലിബ്രിറ്റി തന്നെയാണ്.തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സാധാരണക്കാരുടെ ജീവിതത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്ന കണ്ടന്റുകളുമായി വരുന്ന വര്‍ഷ മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ 'അയലത്തെ വീട്ടിലെ പെണ്‍കുട്ടി' ഇമേജുമായി ഐഡിയ സ്റ്റാര്‍ സിംഗറിലും മത്സരാര്‍ത്ഥികളുടെയും വിധികര്‍ത്താക്കളുടെയും പ്രേക്ഷകരുടെയും പ്രിയങ്കരിയായി തിളങ്ങുകയാണ്.

varsha ramesh buys bmw

മുമ്പ് ആര്‍ജെ ആയും സെലിബ്രിറ്റി ഇന്റര്‍വ്യൂവര്‍ ആയും തിളങ്ങിയ വര്‍ഷ വെള്ളിത്തിരയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അമല്‍ നീരദിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ 'ബോഗെയ്ന്‍വില്ല'യിലാണ് ആദ്യം വര്‍ഷ മുഖം കാണിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'ഒരു ജാതി ജാതകം' എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്റെ നായികമാരില്‍ ഒരാളായിരുന്നു. എം മോഹനന്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്.

ഐടി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹ്യൂമര്‍, ആക്ഷന്‍ അഡ്വഞ്ചര്‍ മൂവിയായ 'സാഹസം' എന്ന സിനിമയിലും വര്‍ഷ അഭിനയിക്കുന്നുണ്ട്. 21 ഗ്രാംസ്, ഫിനിക്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെഎന്‍ നിര്‍മ്മിക്കുന്ന ചിത്രം ബിബിന്‍ കൃഷ്ണയാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ആങ്കറിംഗും കണ്ടന്റ് ക്രിയേഷനിംഗും അഭിനയവുമായി തിരക്കിലായ വര്‍ഷയുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒരു പുതിയ സന്തോഷം വന്നെത്തിയിരിക്കുകയാണ്.

varsha ramesh buys bmw

ഒരു ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കിയ സന്തോഷ വാര്‍ത്തയാണ് വര്‍ഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചിരിക്കുന്നത്. തന്റെ സ്വപ്‌ന വാഹനങ്ങളില്‍ ഒന്നാണ് സ്വന്തമാക്കിയിരിക്കുന്നതെന്നും കുടുംബത്തില്‍ ആദ്യമായി ലക്ഷ്വറി കാര്‍ വാങ്ങുന്നത് താന്‍ ആണെന്നും വര്‍ഷ കുറിച്ചു. തന്നെ കുറിച്ച് നിരാശരായിരുന്ന കുടുംബത്തില്‍ നിന്ന് ഈ ഒരു നിലയിലേക്ക് എത്തിപ്പെടാന്‍ ഒരുപാട് ദൂരം സഞ്ചരിച്ചുവെന്നാണ് വര്‍ഷ പറയുന്നത്.

വര്‍ഷയുടെ പോസ്റ്റിന് കീഴില്‍ ആരാധകരും സുഹൃത്തുകളുമെല്ലാം ആശംസകള്‍ നേരുകയാണ്. വര്‍ഷ 'വെറും വര്‍ഷ'യല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നായിരുന്നു അതില്‍ വന്ന ഒരു കമന്റ്. പേരിനോട് നീതി പുലര്‍ത്താത്ത കണ്ടന്റ് ക്രിയേറ്റര്‍ എന്നതായിരുന്നു മറ്റൊരു കമന്റ്. ജര്‍മന്‍ ആഡംബര ബ്രാന്‍ഡ് ആയ ബിഎംഡബ്ല്യു പുറത്തിറക്കുന്ന ആഡംബര എസ്‌യുവിയായ X1 ആണ് വര്‍ഷ വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഒരു യൂസ്ഡ് X1 ആണ് വര്‍ഷ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് തോന്നുന്നത്.

varsha ramesh buys bmw

അത് കൊണ്ട് ഈ കാറിന്റെ വിലയോ വേരിയന്‍േറാ ഒന്നും വ്യക്തമല്ല. നിലവില്‍ ബിഎംഡബ്ല്യു X1 എസ്‌യുവിയുടെ വില 50.80 ലക്ഷം മുതല്‍ 53.80 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്. കഴിഞ്ഞ ആഴ്ചയായിരുന്ന മലയാളി ഇന്‍ഫ്‌ലുവന്‍സറായ ചൈതന്യ പ്രകാശ് ഈ കാര്‍ സ്വന്തമാക്കിയത്. മുമ്പ് നടന്‍മാരായ ലുഖ്മാന്‍ അവറാന്‍, അപ്പാനി ശരത് എന്നിവരും ഈ കാര്‍ വാങ്ങിയിരുന്നു.

ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ എസ്‌യുവി X1 sDrive18i പെട്രോള്‍, X1 sDrive18d ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. വലിയ കിഡ്‌നി ഗ്രില്‍, മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ബമ്പറിന് ബ്ലാക്ക്-ഔട്ട് ഇന്‍സേര്‍ട്ടുകളോട് കൂടിയ കോണാകൃതിയിലുള്ള ക്രീസുകള്‍ എന്നിവയാണ് മുന്‍വശത്തെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍.

ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകളും 18 ഇഞ്ച് അലോയ് വീലുകളുമാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. പിന്‍ഭാഗത്ത് സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകളും ബമ്പറില്‍ സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്പ്ഡ് ടെയില്‍ ഗെയിറ്റും നല്‍കിയിട്ടുണ്ട്. M സ്‌പോര്‍ട്ട് വേരിയന്റുകളിലെ ബമ്പറുകള്‍ക്ക് സ്‌പോര്‍ട്ടിയര്‍ ഡിസൈനും വരുന്നു. മറ്റ് ബിഎംഡബ്ല്യു കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമായ ക്യാബിന്‍ ആണ് X1 മോഡലില്‍ വരുന്നത്.

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ എസി, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിങ്ങനെ നിരവധി ആധുനിവ സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.

1.5 ലിറ്റര്‍, ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 136 bhp പവറും 230 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 150 bhp പവറും 360 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി വരുമ്പോള്‍ ഡീസലില്‍ 7-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ലഭിക്കുക. ലിറ്ററിന് 16-20 കിലോമീറ്റര്‍ വരെയാണ് മൈലേജ് പറയുന്നത്.

More from DriveSpark

Article Published On: Tuesday, April 22, 2025, 12:30 [IST]
English summary
Malayalam actress and tv host varsha ramesh buys bmw x1 luxury suv
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X