ആങ്കറിംഗ്, അഭിനയം, വ്ലോഗിംഗ് എന്നിവ വഴി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! മിനി ഇവി വാങ്ങിയതാരെന്ന് കണ്ടോ?

അഭിനേത്രി, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് പേളി മാണി (Pearle Maaney). ഡാന്‍സ് റിയാലിറ്റി ഷോയായ ഡി4 ഡാന്‍സിന്റെ അവതാരകയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ പേളി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ ആദ്യ റണ്ണറപ്പ് കൂടിയായിരുന്നു. ബിഗ്‌ബോസ് ഹൗസില്‍ വെച്ച് കണ്ടുമുട്ടിയ നടന്‍ ശ്രീനിഷ് അരവിന്ദിനെ ജീവിത പങ്കാളിയാക്കിയ പേളിയിപ്പോള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ്. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം യൂട്യൂബ് വേ്‌ലഗിംഗിലേക്ക് തിരിച്ച പേളി മാണി അവിടെയും വെന്നിക്കൊടി പാറിച്ചു. പേളി മാണിയുടെ യൂട്യൂബ് ചാനലിന് 36.8 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.

പേളിയെ ആദ്യം മുതലേ ശ്രദ്ധിക്കുന്നവര്‍ക്ക് താരത്തിന്റെ വാഹനങ്ങളോടുള്ള കമ്പം അറിയാമായിരിക്കും. തന്റെ ആദ്യ സിനിമയായ 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യില്‍ ഒരു ബൈക്കറായാണ് പേളി പ്രത്യക്ഷപ്പെടിരുന്നത്. 2022-ല്‍ ബിഎംഡബ്ല്യു 310R ബൈക്കും 90 ലക്ഷം രൂപ വില വരുന്ന ഔഡി Q7 കാറും പേളിയും കുടുംബവും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ കുടുംബത്തിലേക്ക് ഒരു പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ് പേളി മാണി.

pearle maaney all electric mini countryman

പുത്തന്‍ പുതിയ ഓള്‍ ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ആണ് പേളി മാണി വാങ്ങിയിരിക്കുന്നത്. ഭര്‍ത്താവ് ശ്രീനിഷ്, പിതാവ് മാണി പോള്‍, മകള്‍ നില എന്നിവര്‍ കാറിന്റെ ഡെലിവറി സമയത്ത് പേളിയുടെ കൂടെയുണ്ടായിരുന്നു. കൊച്ചിയിലെ മിനി ഷോറൂമില്‍ നിന്നാണ് പേളി കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. 54.90 ലക്ഷം രൂപയാണ് 2024 മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില.

മോളിവുഡ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഇവികള്‍ ജനപ്രിയമാകുന്നുവെന്ന സൂചന കൂടിയാണിത്. കഴിഞ്ഞ ദിവസം നടന്‍ വിനയ് ഫോര്‍ട്ട് BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിരുന്നു. ബ്രിട്ടീഷ് റെയ്‌സിംഗ് ഗ്രീന്‍ ഷെയ്ഡിലുള്ള മിനി കണ്‍ട്രിമാനാണ് പേളി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ സ്മോക്കി ഗ്രീന്‍, സ്ലേറ്റ് ബ്ലൂ, ചില്ലി റെഡ് II, ബ്ലേസിംഗ് ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ അഞ്ച് മറ്റ് കളര്‍ ഓപ്ഷനുകളിലും മിനി ഇലക്ട്രിക് കണ്‍ട്രിമാന്‍ വാഗ്ദാനം ചെയ്യുന്നു.

pearle maaney all electric mini countryman

ഇക്കഴിഞ്ഞ ജൂലൈയിലാണ് മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2024 മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് അതിന്റെ പരമ്പരാഗത അഞ്ച് ഡോര്‍ സിലൗറ്റ് നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ കാര്യക്ഷമമായ രൂപത്തിലാണ് വരുന്നത്. ക്രോം എലമെന്റ് ആക്സന്റുകളോട് കൂടിയ ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഒക്ടഗണല്‍ ഫ്രണ്ട് ഗ്രില്ലാണ് ഇതിനുള്ളത്. കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് പാറ്റേണുകളുള്ള പുതിയ ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഇതിന് അനുബന്ധമായി നല്‍കിയിരിക്കുന്നു.

സൈഡ് പ്രൊഫൈലില്‍ ഔട്ട്ഗോയിംഗ് കണ്‍ട്രിമാനെ അനുസ്മരിപ്പിക്കുന്ന ടോള്‍-ബോയ് എസ്യുവി ഡിസൈന്‍ നിലനിര്‍ത്തുന്നു 20 ഇഞ്ച് വരെ വലുപ്പത്തില്‍ ലഭ്യമായ പുതിയ അലോയ് വീല്‍ ഡിസൈനും ഇതിന് ലഭിക്കുന്നു. റിയര്‍ എന്‍ഡില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ലൈറ്റുകളില്‍ ഐക്കണിക് യൂണിയന്‍ ജാക്ക് മോട്ടിഫ് ഫീച്ചര്‍ ചെയ്യുന്നില്ല. പകരം മോഡേണ്‍ പിക്‌സലേറ്റഡ് രൂപത്തിലുള്ള റെക്ടാംഗുലാര്‍ യൂണിറ്റുകളാണുള്ളത്.

മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക്കിന്റെ അകത്തളം പുതുമയുള്ളതും മിനിമലിസ്റ്റിക്കുമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡാഷ്ബോര്‍ഡിന് 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്സ്‌ക്രീന്‍ ഉണ്ട്. ഇത് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റായും ഡിസ്പ്ലേയായും പ്രവര്‍ത്തിക്കുന്നു. ഒരു ഓപ്ഷണല്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ ആക്‌സസറിയായി ലഭ്യമാണ്.പാര്‍ക്കിംഗ് ബ്രേക്ക്, ഗിയര്‍ സെലക്ടര്‍, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, എക്‌സ്പീരിയന്‍സ് മോഡ് ടോഗിള്‍, വോളിയം കണ്‍ട്രോള്‍ എന്നിവ ഇപ്പോള്‍ സ്‌ക്രീനിന് താഴെയുള്ള ടോഗിള്‍ ബാര്‍ കണ്‍സോളില്‍ നല്‍കിയിരിക്കുന്നു.

ഗിയര്‍ ലിവര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് വയര്‍ലെസ് ചാര്‍ജിംഗ് ട്രേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിനുള്ള മസാജ് ഫംഗ്ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോക്രോമിക് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍ (IRVM), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, പനോരമിക് സണ്‍റൂഫ് എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് സജ്ജീകരിച്ചിരിക്കുന്നത്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് അസിസ്റ്റ്, ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റ് എന്നിവ ഉള്‍പ്പെടുന്ന ലെവല്‍-2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) ഇവിക്ക് സുരക്ഷയൊരുന്നു. ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ അധിക സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

66.45 kWh ബാറ്ററി പായ്ക്കില്‍ നിന്ന് പവര്‍ എടുക്കുന്ന ഇവി ഒറ്റ ചാര്‍ജില്‍ 462 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഫ്രണ്ട് ആക്‌സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ 204 PS പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. പെര്‍ഫോമന്‍സ് നോക്കിയാല്‍ ഇത് വെറും 8.6 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും. ഇന്ത്യന്‍ വിപണിയില്‍ ബിഎംഡബ്ല്യു iX1, വോള്‍വോ XC40 റീചാര്‍ജ് എന്നിവയുമായാണ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, October 8, 2024, 16:00 [IST]
English summary
Malayalam actress and youtuber pearle maaney buys new all electric mini countryman
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X