എൻ്റെ പുഞ്ചിരിക്ക് പിന്നിലെ നിശബ്ദ ശക്തി; അച്ഛന് ഥാർ റോക്സ് സമ്മാനിച്ച നടിയെ മനസിലായോ
പ്രപഞ്ചത്തിലെ വലിയ പോരാളിയാണ് അമ്മ, എന്നാൽ പലപ്പോഴും മറന്നു പോകുന്ന ഒരാളുണ്ട്. വീടിന് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനെ. എല്ലാവരേയും അടച്ചാക്ഷേപിക്കുകയല്ല കേട്ടോ. നമ്മളുടെ സന്തോഷത്തിന് വേണ്ടി എന്തു കഷ്ടപ്പാടും സഹിക്കുന്ന മാതാപിതാക്കൾക്ക് വേണ്ടി ചെറിയ ചെറിയ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കണം. കഷ്ടപ്പെട്ട് പഠിപ്പിച്ച്, ആഗ്രഹങ്ങൾക്ക് എപ്പോഴും പിന്തുണച്ച് കൂടെ നിന്ന പിതാവിന് ഒരു പുത്തൻ ഥാർ റോക്സ് സമ്മാനമായി നൽകിയിരിക്കുകയാണ് നടിയും,നിർമാതാവുമായ നീന മധു. താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ അച്ഛന് സമ്മാനിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
എന്റെ അച്ഛൻ ഞങ്ങൾക്ക് എല്ലാം തന്നത് ഒന്നും തിരിച്ചു ചോദിക്കാതെയാണ്. ഞങ്ങളുടെ പുഞ്ചിരിക്ക് പിന്നിലെ നിശബ്ദ ശക്തിയോടുള്ള എന്റെ സ്നേഹത്തിന്റെയും നന്ദിയുടെയും ഒരു ചെറിയ അടയാളമാണിത് എന്നാണ് നീനു ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. 30 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില. AX7L ഡീസൽ വേരിയൻ്റിൻ്റെ 4X4 പതിപ്പാണ് താരം അച്ഛന് സമ്മാനിച്ചിരിക്കുന്നത്.

MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ ആറോളം വേരിയന്റുകളിൽ 5-ഡോർ എസ്‌യുവി സ്വന്തമാക്കാനാവും. മഹീന്ദ്ര ഥാർ റോക്‌സിന്റെ പെട്രോൾ മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 20.69 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഡീസൽ മോഡലുകൾക്ക് 14.29 ലക്ഷം മുതൽ 23.39 ലക്ഷം വരെയും എക്സ്ഷോറൂം വില വരും.
2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്ര ഥാർ റോക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിലുള്ളത്. എസ്‌യുവിയുടെ പെട്രോൾ മാനുവൽ വേരിയന്റുകൾ 162 bhp പവറിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം പെട്രോൾ ഓട്ടോമാറ്റിക് 177 bhp കരുത്തിൽ പരമാവധി 380 Nm torque വരെയും നൽകും. മറുവശത്ത് ഡീസൽ 4x4 മാനുവൽ പതിപ്പ് 150 bhp പവറിൽ 330 Nm torque വികസിപ്പിക്കുമ്പോൾ 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp കരുത്തിൽ പരമാവധി 370 Nm torque നിർമിക്കാൻ പാകത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും ആഡംബരം നിറഞ്ഞതാണ്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി സഹിതമുള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഥാർ റോക്‌സിലുള്ളത്.

സേഫ്റ്റിക്കായി 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ESC, ലെവൽ 2 ADAS എന്നിവയുൾപ്പെടെ ഫീച്ചറുകളാണ് മഹീന്ദ്ര തങ്ങളുടെ ഥാർ 5-ഡോർ എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്. ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ എസ്‌യുവിക്ക് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ത്രീ ഡോറിനേക്കാൾ പ്രാക്ടിക്കാലിറ്റിക്ക് പ്രാധാന്യം നൽകുന്ന ഫൈവ് ഡോർ എത്തിയതോടെ വിൽപ്പന വർധിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








