സോഷ്യൽ മീഡിയയിലൂടെ സിനിമയിൽ എത്തിയ സുന്ദരി; യാത്രകൾക്ക് കൂട്ടായി ഇനി ടൊയോട്ടയുടെ കരുത്തൻ

സിനിമ മോഹവുമായി നടക്കുന്ന നിരവധി ചെറുപ്പക്കാരുണ്ട് നമ്മുടെ നാട്ടിൽ, എല്ലാവർക്കും ഒന്നും അങ്ങനെ പെട്ടെന്ന് എത്തിപിടിക്കാൻ കഴിയുന്നതുമല്ല സിനിമ രംഗം. കഴിവും, അഴകും ഒരുപോലെ ഉളളവർക്ക് മാത്രമേ സിനിമയിലേക്ക് കയറാൻ സാധിക്കു, അതിലുപരി നല്ല ഭാഗ്യവും. മലയാള സിനിമയിലെ പല പുതുമുഖങ്ങളും അത്തരത്തിൽ എത്തിയിട്ടുളളവർ തന്നെയാണ്. ഇപ്പോൾ സിനിമയിലേക്ക് കയറാനുള്ള എളുപ്പവഴിയായി സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നുണ്ട്. റീൽസിലൂടേയും വീഡിയോകളിലൂടേയും പ്രേക്ഷകരുടെ മനസ് കവർന്ന നിരവധി പേരുണ്ട്. അങ്ങനെ ഒരു സുന്ദരിയാണ് നീതു മായ. 2023-ൽ ഇറങ്ങിയ പന്തം എന്ന ചിത്രത്തിലൂടെയാണ് നീതു സിനിമ ലോകത്തേക്ക് കാൽവയ്ക്കുന്നത്.

അതിന് മുൻപ് റീൽസുകളിലൂടേയും വീഡിയോകളിലൂടേയും ജനങ്ങൾക്ക് വളരെ സുപരിചിതമായ മുഖമാണ് നീതു മായ. തൻ്റെ സിനിമ ലോകത്തെ യാത്രകൾക്ക് വേണ്ടി താരം പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. മാരുതി-ടൊയോട്ട കൂട്ടുക്കെട്ടിൽ പിറന്ന ഫ്രോങ്ക്സിൻ്റെ ഇരട്ട സഹോദരനായ ടൊയോട്ട ടൈസറാണ് നടി വാങ്ങിയിരിക്കുന്നത്. അർബൻ ക്രൂയിസർ ടൈസറിന്റെ എക്സ്ഷോറൂം വില 7.77 ലക്ഷം രൂപ മുതൽ 12.91 ലക്ഷം രൂപ വരെയാണ്.

പുതുമയ്ക്കായി കൂപ്പെ ശൈലിയിലുള്ള സബ്‌കോംപാക്‌ട് എസ്‌യുവിക്ക് ഗ്ലോസ് ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ പുതിയതും ബോൾഡുമായ ഹണികോമ്പ് മെഷ് ഗ്രിൽ, മധ്യഭാഗത്ത് ടൊയോട്ട ലോഗോ, പുതിയ ഡ്യുവൽ എൽഇഡി ഡിആർഎൽ എന്നിവെല്ലാം ടൊയോട്ട ഒരുക്കിയിട്ടുണ്ട്. ബൂട്ടിൽ ഒരു ലൈറ്റ് ബാർ വഴി ബന്ധിപ്പിക്കുന്ന ട്വീക്ക്ഡ് എൽഇഡി ടെയിൽലൈറ്റുകളും ടൈസറിന്റെ ഭാഗമാണ്.

അതേസമയം മോഡലിൽ റീസ്റ്റൈൽ ചെയ്ത അലോയ് വീലുകളും ഉണ്ടെന്നതിനാൽ വല്ലാത്തൊരു ചേലാണ് ടൈസറിന് ലഭിക്കുന്നത്. സ്റ്റൈലിഷ് ലുക്ക് നൽകുന്ന റാക്ക്ഡ് റിയർ വിൻഡ്‌സ്‌ക്രീൻ ടൈസർ നിലനിർത്തിയിട്ടുണ്ട്. ഇന്റീരിയർ മാരുതി സുസുക്കി ഫ്രോങ്ക്‌സിന് സമാനമാണ് കേട്ടോ. 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, MID യൂണിറ്റുള്ള ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് കൺസോൾ, പുതിയ ഡ്യുവൽ-ടോൺ തീം എന്നിവയെല്ലാം അകത്തളത്തിനെ പ്രീമിയമാക്കുന്നുണ്ട്.

actress Neethu maya buys Toyota taisor

ഡിആർഎല്ലുകളുള്ള ഓട്ടോമാറ്റിക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കമ്പാറ്റിബിലിറ്റി, 360-ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ,6 സ്പീക്കർ സൗണ്ട് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, പിൻ എസി വെന്റുകൾ എന്നിവ പോലുള്ള മോഡേൺ ഫീച്ചറുകളും ടൊയോട്ട ടൈസറിന്റെ ഭാഗമാണ്.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസർ വിപണിയിലെത്തുന്നത്. 1.2 NA പതിപ്പ് 89 bhp പവറിൽ പരമാവധി 113 Nm ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ ടർബോചാർജ്ഡ് എഞ്ചിൻ 99 bhp കരുത്തിൽ 148 Nm ടോർക്ക് വരെ നൽകുമെന്നാണ് കമ്പനി പറയുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ 5-സ്പീഡ് എഎംടി, ടർബോ പെട്രോളിന് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ എന്നിവയും ലഭിക്കും.

actress Neethu maya buys Toyota taisor

1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.7 മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കും. അതേസമയം മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ പതിപ്പുകൾ ലിറ്ററിന് 21.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം ഈ എഞ്ചിനുമായി വരുന്ന ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. സിഎൻജി 28.51 കിലോമീറ്ററും നൽകും.

actress Neethu maya buys Toyota taisor

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 8, 2025, 22:07 [IST]
English summary
Malayalam actress neethu maya brings home toyota urban cruiser taisor images goes viral
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X