സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ആങ്കർ സുന്ദരി; പ്രണയദിനത്തിൽ സ്വന്തമാക്കിയ വണ്ടി കണ്ടോ
സെലിബ്രിറ്റികളെ പോലെ തന്നെ ജനങ്ങൾക്ക് പ്രിയപ്പെട്ടവരാണ് അവരുമായി ഇൻ്റർവ്യുകൾ നടത്തുന്ന ആങ്കർമാരെ. അത്തരത്തിൽ ജനങ്ങൾക്ക് ഏറെ ഇഷ്ടമുള്ള ഒരു ആങ്കറാണ് പൂജ കൃഷ്ണൻ. പ്രണയദിനത്തിൽ പൂജയും ഒരു പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിലെ പ്രീ ഓൺഡ് ലക്ഷ്വറി വാഹനങ്ങളുടെ ഡീലറായ റോയൽ ഡ്രൈവിൻ്റെ റോയൽ ഡ്രൈവ് സ്മാർട്ട് എന്ന ഷോറൂമിൽ നിന്നാണ് പൂജ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. മറ്റ് ബ്രാൻഡുകളുടെ വാഹനങ്ങളാണ് റോയൽ ഡ്രൈവ് സ്മാർട്ടിൽ വിൽക്കുന്നത്. ഹ്യുണ്ടായി i20 ആണ് പൂജ സ്വന്തമാക്കിയത്. ഇന്ത്യയിൽ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിനെ വെറെ ലെവലിൽ എത്തിച്ച വണ്ടിയാണ് ഹ്യുണ്ടായി i20.
ആദ്യതലമുറ മോഡൽ വന്ന് ശ്രദ്ധനേടിയപ്പോൾ രണ്ടാംതലമുറ ആവർത്തനമായ എലൈറ്റ് i20-യാണ് ഏവരേയും ഫാൻസാക്കി മാറ്റിയത്. പിന്നീട് മൂന്നാംതലമുറയിലേക്ക് എത്തിയപ്പോഴും ഹേറ്റേഴ്‌സ് ഇല്ലാതെ ഇന്നും അരങ്ങുവാഴാൻ ഈ കൊറിയൻ കാറിനാവുന്നുണ്ട്. സ്‌പോർട്ടി ഡിസൈൻ, ഒന്നിലധികം സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകൾ, വിശാലമായ എഞ്ചിൻ ഓപ്ഷനുകൾ എന്നിവയാൽ i20 ഇപ്പോഴും ജനപ്രിയനാണ്. ആയതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ മോഡലിലേക്ക് പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ഹ്യുണ്ടായി ശ്രമിക്കാറുണ്ട്.

എഞ്ചിൻ ഓപ്ഷനിലേക്ക് വന്നാൽ ഒരു 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടെയാവും എത്തുക. ഈ കാപ്പ എഞ്ചിൻ അതിന്റെ റിഫൈൻമെന്റിന് പേരുകേട്ട ഒന്നാണ്. ഇതിന്റെ പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 83 bhp പവറിൽ പരമാവധി 114.7 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുകയാണ്.
1.0 ലിറ്റർ ടർബോ പെട്രോൾ ഇപ്പോൾ i20 N ലൈൻ മോഡലിൽ മാത്രമാണ് ഹ്യുണ്ടായി വിൽക്കുന്നത്. ഇത് 120 bhp കരുത്തിൽ ഏകദേശം 172 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 7-സ്പീഡ് ഡിടിടി അല്ലെങ്കിൽ ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനിൽ (iMT) വാങ്ങാം. പോയ വർഷം രാജ്യത്ത് റിയൽ ഡ്രൈവിംഗ് എമിഷൻ മാനദണ്ഡങ്ങൾ നിലവിൽ വന്നതോടെ i20 ഡീസൽ വകഭേദങ്ങൾ പൂർണമായും പിൻവലിച്ചു.
ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകളിലേക്ക് വന്നാൽ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറും ക്രെറ്റയാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ക്രെറ്റയുടെ 2025 ജനുവരിയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. എക്കാലത്തെയും മികച്ച പ്രതിമാസ വില്‍പ്പനയാണ് ക്രെറ്റ രേഖപ്പെടുത്തിയത്. 2024-ലെ ബ്ലോക്ക്ബസ്റ്റര്‍ വില്‍പ്പന ഹ്യുണ്ടായി ക്രെറ്റ പുതുവര്‍ഷത്തിലും തുടരാനുള്ള ഒരുക്കത്തിലാണ്.
2025 കലണ്ടര്‍ വര്‍ഷത്തിലെ ആദ്യത്തെ മാസമായ ജനുവരിയില്‍ ഹ്യുണ്ടായി ആകെ 18,522 ക്രെറ്റ കാറുകള്‍ വിറ്റു. ഇതോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തതിനുശേഷം ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ക്രെറ്റ കാറുകള്‍ വിറ്റഴിച്ച മാസമായി 2025 ജനുവരി മാറി. 17,497 യൂണിറ്റുകള്‍ വിറ്റ 2024 ഒക്‌ടോബറിനായിരുന്നു മുന്‍ റെക്കോഡ്. ജനുവരി മാസം ഇന്ത്യയിലെ നമ്പര്‍ 1 എസ്യുവിയും ക്രെറ്റയാണ്. കഴിഞ്ഞ മാസം ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും 88-ലധികം ക്രെറ്റ കാറുകള്‍ വിറ്റു.

ഹ്യുണ്ടായി ക്രെറ്റ ഐസിഇ പതിപ്പുകളുടെയും ജനുവരിയില്‍ പുറത്തിറക്കിയ ക്രെറ്റ ഇലക്ട്രിക്കിന്റെയും ചേര്‍ത്തുള്ള വില്‍പ്പനയാണിത്. 2024 ജനുവരിയിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പാള്‍ വില്‍പ്പനയില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 12 മാസം മുമ്പ് ക്രെറ്റയുടെ വില്‍പ്പന 13212 യൂണിറ്റ് മാത്രമായിരുന്നു. ഹ്യുണ്ടായിയുടെ ആഭ്യന്തര വില്‍പ്പനയുടെ 67.6 ശതമാനം സംഭാവന ചെയ്യുന്നത് ക്രെറ്റയാണ്. വെറും 6 മാസം കൊണ്ടാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് 1 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് താണ്ടിയത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








