ജീവിതത്തിനോട് പടവെട്ടി വിജയിച്ച സുന്ദരി; ബിഗ് ബോസ് താരം സ്വന്തമാക്കിയ വണ്ടി കണ്ടോ

കേരളത്തിൽ ഏറ്റവും ഓളം തീർക്കുന്ന ഒരു കാര്യമാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ.ബിഗ് ബോസിനെ കുറിച്ച് നിങ്ങളോട് പ്രത്യേകം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. മലയാളത്തിലും ഹിന്ദിയിലും തെലുങ്കിലും എല്ലാം ബിഗ് ബോസ് നടത്തുന്നുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ബിഗ് ബോസിന് നിരവധി ആരാധകരാണുളളത്. നിരവധി സീസണുകൾ പിന്നിടുമ്പോഴും ഓരോ സീസണിലേയും മത്സരാർത്ഥികൾക്ക് ആരാധകർ നിരവധിയാണ്. അത്തരത്തിലൊരു മത്സരാർത്ഥിയായിരുന്നു തൃശൂർക്കാരി നന്ദന. മോഡലിങ്ങ്,നൃത്തം അത് പോലെ തന്നെ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ് നന്ദന. ഷോയുടെ 29-ാം ദിവസമാണ് നന്ദന എത്തുന്നത്. അതിന് ശേഷം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവച്ചത്. പുറത്തായെങ്കിലും എല്ലാവരുടേയും മനസിൽ തൻ്റേതായ ഇടം നേടിയിട്ടാണ് താരം പുറത്തേക്ക് ഇറങ്ങിയത്.

താരം ഇപ്പോൾ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഏതൊരാളുടേയും ജീവിതത്തിലെ സ്വപ്നമാണല്ലോ സ്വന്തമായി ഒരു കാർ വാങ്ങുക എന്നത്. നന്ദനയും തൻ്റെ അധ്വാനം കൊണ്ട് ഒരു കാർ സ്വന്തമാക്കിയിരിക്കുകയാണ്. ജനപ്രിയ മോഡലായ മാരുതി സുസുക്കി ബലേനോ ആണ് നന്ദന തൻ്റെ കൂടെ കൂട്ടിയിരിക്കുന്നത്.

big boss fame nandana buys baleno

നിലവില്‍ 6.66 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ പ്രാരംഭ വില. അതേ സമയം ടോപ് വേരിയന്റിന് 9.88 ലക്ഷം രൂപയാണ് വില. എക്‌സ് ഷോറൂം വിലകളാണിത്. മാരുതി സുസുക്കി ബലേനോ ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ് എന്നിവരോടാണ് മത്സരിക്കുന്നത്. മാരുതി ബലേനോയ്ക്ക് 3995 mm നീളവും 1745 mm വീതിയും 1510 mm ഉയരവുമുണ്ട്.

2520 mm വീല്‍ബേസില്‍ ഇരിക്കുന്ന ഇതിന് 339 ലിറ്റര്‍ ബൂട്ട് സ്പേസ് ലഭിക്കുന്നു. മാരുതി സുസുക്കി ബലേനോ പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് ഓപ്ഷനലായി ബലേനോയില്‍ ലഭിക്കും.

big boss fame nandana buys baleno

സ്റ്റാന്‍ഡേര്‍ഡില്‍ 88 bhp പവറും 113 Nm ടോര്‍ക്കും സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം ഹാച്ച്ബാക്കിന് 5 സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റുകള്‍ ലഭിക്കുന്നു.

എന്നിരുന്നാലും, സിഎന്‍ജി വേരിയന്റുകള്‍ ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. മാരുതി സുസുക്കി ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 22.94 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ബലേനോയുടെ സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് റിപ്പോര്‍ട്ട്.

big boss fame nandana buys baleno

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്. ഉയര്‍ന്ന മൈലേജുള്ള പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി ബലേനോ മികച്ച ഓപ്ഷനാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, May 2, 2025, 11:38 [IST]
English summary
Malayalam bigg boss season 6 contestant nandana buys new maruti suzuki baleno
കൂടുതല്‍... #auto news #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X