രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

Written By:

മലയാളി പ്രേക്ഷകരുടെ ഏവർക്കും പ്രിയങ്കരനായ ഹാസ്യതാരം ഹരിശ്രീ അശോകനും ഒടുവിൽ ബിഎം‍ബ്ല്യൂ സ്വന്തമാക്കി. മിമിക്രി രംഗത്ത് കഴിവുകൾ തെളിയിച്ച് ഒടുവിൽ മലയാള സിനിമയിലെത്തി ഒരിക്കലും മറക്കാനാകാത്ത ഹാസ്യരംഗങ്ങൾ സമ്മാനിച്ചൊരു അതുല്യനടനാണ് ഹരിശ്രീ അശോകൻ.

മലയാളികളുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന ഈ ഹാസ്യ നടന്റെ മുമ്പോട്ടുള്ള യാത്രയിൽ ഇനി ബിഎംഡബ്ല്യൂവും ഒപ്പമുണ്ടാകും. ഇതിനു തൊട്ട് മുൻപ് മലയാളസിനിമയിൽ നിന്നും ബിഎംഡബ്ല്യൂ കാർ സ്വന്തമാക്കിയ താരദമ്പതികളായിരുന്നു ആഷിക് അബു-റീമാ കല്ലിങ്കിൽ. എക്സ്ത്രീയുടെ എം സ്പോർടായിരുന്നു ഇവർ സ്വന്തമാക്കിയത്.

To Follow DriveSpark On Facebook, Click The Like Button
രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

മലയാള സിനിമാരംഗത്ത് ഇതിനകം തന്നെ നിരവധിപേർ ബിഎംഡബ്ല്യൂ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും താഴേത്തട്ടിൽ നിന്നും സ്വായത്തമായിട്ടുള്ള കഴിവുകൾ ഉപയോഗിച്ച് കഠിനദ്ധ്വാനത്തിലൂടെ നേടിയ ഒരു അമൂല്യ സ്വത്ത് തന്നെയായിരിക്കും അശോകനിത്. അതിന്റെ സന്തോഷവും മൂല്യവും ഒന്നു വേറെ തന്നെയാണ്!!

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പുതിയ ബിഎംഡബ്ല്യൂ എക്സ് ത്രീ വാങ്ങിയ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

വാഹനത്തിന്റെ പൂജാവേളയിലെടുത്ത ഫോട്ടോയ്ക്കൊപ്പമാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുമുണ്ടായിരുന്നത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

ജർമ്മൻ വാഹന നിർമാതാവായ ബിഎംഡബ്ല്യൂവിന്റെ ഒരു ആഡംബര ക്രോസോവറാണ് എക്സ്ത്രീ. മൂന്ന് വകഭേദങ്ങളിലാണ് ഡീസൽ എൻജിൻ മാത്രമുള്ള എക്സ്ത്രീയെ വിപണിയിലെത്തിച്ചിരിക്കുന്നത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

എക്സ് ഡ്രൈവ് 30ഡി സ്പോർട്, എക്സ് ഡ്രൈവ് 20ഡി എക്സ്പിഡീഷൻ, എക്സ് ഡ്രൈവ് 20ഡി എക്സ്‌ലൈൻ എന്നിങ്ങനെ മൂന്ന വേരിയന്റുകളിലായാണ് എക്സ്ത്രീ ലഭ്യമായിട്ടുള്ളത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

എക്സ്ത്രീയുടെ സ്പോർട് വേരിയന്റ് ഒഴികെ മറ്റ് രണ്ടുമോഡലുകൾക്കും 4 സിലിണ്ടർ 1995സിസി ട്വിൻ പവർ ടർബോ എൻജിനാണ് കരുത്തേകുന്നത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

4000 ആര്‍പിഎമ്മില്‍ പരമാവധി 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

സ്പോർട് വേരിയന്റിന് കരുത്തേകാൻ 2993 സിസി 6 സിലിണ്ടര്‍ ട്വിന്‍ ടര്‍ബോ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 4000 ആര്‍പിഎമ്മില്‍ പരമാവധി 258 ബിഎച്ച്പിയാണ് ഈ എൻജിനുള്ളത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

8.1 സെക്കന്റ് കൊണ്ടാണ് ഈ കരുത്തൻ എസ്‌യുവി പൂജ്യത്തിൽ നിന്ന് നൂറു കിലോമീറ്റർ വേഗതയാർജ്ജിക്കുന്നത്.

രമണൻ ബോട്ട് വിറ്റു ബിഎംഡബ്ല്യൂ വാങ്ങി!!!

ഏതാണ്ട് 47.75 ലക്ഷം മുതൽ 61.10 ലക്ഷം രൂപ വരെയാണ് എക്സ് ത്രീയുടെ വിവിധ മോഡലുകളുടെ വിപണി വില.

 
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
malayalam-comedy-actor-harisre-ashokans-new-bmw-x3
Story first published: Thursday, October 6, 2016, 14:06 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark