ചിന്നുവിന്റെ ക്യൂട്ട്നെസിനോട് കിടപിടിക്കും പുത്തൻ മിനി; അരക്കോടിയുടെ പുത്തൻ കാർ സ്വന്തമാക്കി സാനിയ
ക്യൂൻ എന്ന ഡിജോ ജോസ് ആന്റണി ചിത്രത്തിലെ ലീഡോ റോളായ ചിന്നുവിനെ അവതരിപ്പിച്ചു കൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ പ്രിയങ്കരിയായ താരമാണ് സാനിയ അയ്യപ്പന്. മെക്ക് റാണിയായി ക്യാമ്പസ് ലൈഫ് അടിച്ചുപൊളിച്ച് എല്ലാവരേയും സന്തോഷിപ്പിച്ച് നടക്കുന്ന ആ കഥാപാത്രത്തെ സാനിയ അവിസ്മരണീയമാക്കിയിട്ടുണ്ട്. പിന്നീട് ലൂസിഫറിലും ജാൻവി എന്ന കേന്ദ്ര കഥാപാത്രത്തേയും താരം അവതരിപ്പിച്ചിരുന്നു, ഇതും കാര്യനമായ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വാരിക്കൊരി സിനിമകൾ ചെയ്യുന്നില്ല എങ്കിലും താരം എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ സജ്ജീവമാണ്.
സാനിയയുടെ ഫോട്ടോ ഷൂട്ടുകളും യാത്രകളും എല്ലാം തന്നെ ആരാധകർ കാര്യമായി തന്നെ ഫോളൊ ചെയ്യുന്നു. ഇപ്പോൾ തന്റെ യാത്രകൾക്ക് ഒരു കൂട്ടുകാരനെ താരം സ്വന്തമാക്കിയിരിക്കുകയാണ്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ കൂപ്പർ S എന്ന മോഡലാണ് സാനിയ വാങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ വളരെ ക്യൂട്ടായ ഓഷ്യൻ വേവ് ഗ്രീൻ എന്ന ഷെയ്ഡാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.

എറണാകുളത്തെ EVM മോട്ടാര്‍സില്‍ നിന്നാണ് താരം ഈ കാര്‍ സ്വന്തമാക്കിയത്. വാഹനത്തെ കുറിച്ച് പറയുകയാണെങ്കിൽ ഏകദേശം 57.49 ലക്ഷം രൂപയാണ് ഈ മിനി കൂപ്പര്‍ S മോഡലിന്റെ കൊച്ചിയിലെ ഓൺറോഡ് വില വരുന്നത്. ഇന്ന് മോളിവുഡിന്റെ താരങ്ങളുടെ എല്ലാം ഒരു ഇഷ്ട മോഡലായി മാറിയിരിക്കുകയാണ് മിനി എന്ന് പറയേണ്ടിയിരിക്കുന്നു.
ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ടൊവിനോ, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്. മഞ്ചു വാര്യർ എന്നീ താരങ്ങൾ എല്ലാം തന്നെ മിനി കൂപ്പർ ഉടമകളാണ് എന്നത് ശ്രദ്ധേയമാണ്. ക്യൂട്ട് & കുഞ്ഞൻ കാറിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്തിടെയാണ് നിർമ്മാതാക്കൾ ലോഞ്ച് ചെയ്തത്.

ജെർമൻ വാഹന ഭീമനായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനിയാണ് കൂപ്പർ എന്ന മോഡൽ നിർമ്മിക്കുന്നത്. വർഷങ്ങളായി വിപണിയിലുള്ള പ്രശസ്ത മോഡലാണു മിനി കൂപ്പര്‍ S എന്നതും ശ്രദ്ധിക്കണം. മിനി കൂപ്പര്‍ S എന്നത് മിനി കൂപ്പര്‍ മോഡൽ നിരയിലെ പെട്രോള്‍ വേരിയന്റാണ്. ഇതേ മോഡലിന്റെ ഇലക്ട്രിക് പതിപ്പാണ് മഞ്ചു വാര്യരുടെ പക്കലുള്ളത്.
അതു പോട്ടെ പെട്രോൾ മോഡലിന്റെ കാര്യങ്ങൾ നമുക്ക് നോക്കാം, 201 bhp മാക്സ് പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടവിക്കാൻ കപ്പാസിറ്റിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച്ബാക്ക് മോഡലിന്റെ ഹൃദയം. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യാനായി എഞ്ചിനോട് കണക്ട് ചെയ്തിരിക്കുന്നത്.
നല്ല കംഫർട്ടിനും ലക്ഷ്വറിയ്ക്കുമൊപ്പം ഒരു സ്പോർട്ടി & പെപ്പി ഫീലും കൂപ്പർ S വാഗ്ദാനം ചെയ്യുന്നുണ്ട്. പൂജ്യത്തില്‍ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റര്‍വേഗത വെറും 6.7 സെക്കന്‍ഡുകള്‍ക്കുള്ളിൽ കൈവരിക്കാന്‍ വാഹനത്തിന് കഴിയും. പിന്നെ മൈലേജിന്റെ കാര്യത്തിലും അത്ര മോശമല്ല, ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെയാണ് മിനി ഇതിന് അവകാശപ്പെടുന്നത്.
അകത്തളത്തിൽ ഒരു പുതിയ 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്‌സ്‌ക്രീനാണ് പ്രധാന ആകർഷണം, അതോടൊപ്പം ഹെഡ്‌സ് -അപ്പ് ഡിസ്‌പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിന് മസാജ് ഫംഗ്‌ഷൻ, ആംബിയൻ്റ് ലൈറ്റിംഗ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്, ആറ് എയർബാഗുകൾ, ലെവൽ 1 ADAS സ്യൂട്ട്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മറ്റ് പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








