കാഴ്ചയും ആടുജീവിതവും തന്മാത്രയും... എങ്ങനെ മറക്കും! സ്കോഡ ​കൈലാക് സ്വന്തമാക്കി സംവിധായകൻ ബ്ലെസി

ഒരു സിനിമ വിജയിക്കുന്നത് അത് കാണുന്ന പ്രേക്ഷകരെ സ്വാധീനിക്കുമ്പോഴാണ്. ഏതൊരു പ്രേക്ഷകൻ്റേയും മനസിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ള സിനിമകൾ സംവിധാനം ചെയ്യാൻ ഇന്ന് മലയാള സിനിമയിൽ ഒരാൾ മാത്രമേയുളളു. നമ്മൾക്ക് കാഴ്ച്ചയും തൻമാത്രയും പ്രണയവും ഒടുവിൽ ആടുജീവിതം വരെ സമ്മാനിച്ച ബ്ലെസി. പേര് പോലെ തന്നെ മലയാള സിനിമയ്ക്ക് കിട്ടിയ അനുഗ്രഹമാണ് അദ്ദേഹം. ഒരു സിനിമയ്ക്ക് ശേഷം നീണ്ട ഒരു ഇടവേള എടുത്തതിന് ശേഷമാണ് അദ്ദേഹം അടുത്ത സിനിമ ചെയ്യുന്നത്.ഏതൊരു പ്രേക്ഷകനും സിനിമ കാണുമ്പോൾ അത് ഞാൻ ആണല്ലോ, അല്ലെങ്കിൽ സ്വന്തം കുടുംബത്തിൽ നടക്കുന്നത് പോലെ സിനിമയുമായി അടുപ്പം സൃഷ്ടിക്കാൻ സാധിക്കുന്നതാണ് ഇദ്ദേഹത്തിൻ്റെ വിജയം.

ഹിറ്റ്മേക്കർ സംവിധായകൻ ഒരു സ്കോഡ കൈലാക് സ്വന്തമാക്കിയിരിക്കുകയാണ്. തിരുവല്ലയിലുളള EVM ഡീലർഷിപ്പിൽ നിന്നാണ് അദ്ദേഹം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്.അദ്ദേഹത്തിന് സ്കോഡ ഒക്ടാവിയയും അത് പോലെ തന്നെ ഒരു ബിഎംഡബ്ല്യവും സ്വന്തമായിട്ടുണ്ട്. 7.89 ലക്ഷം രൂപ മുതൽ 14.40 ലക്ഷം രൂപ വരെയാണ് സ്കോർ കൈലാക്കിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് സ്കോഡ കൈലാക് ലഭ്യമാകുന്നത്.

ബ്രില്യൻ്റ് സിൽവർ, കാർബൺ സ്റ്റീൽ, കാൻഡി വൈറ്റ്, ടൊർണാഡോ റെഡ്, ഡീപ് ബ്ലാക്ക്, ലാവ ബ്ലൂ, ഒലിവ് ഗോൾഡ് എന്നീ നിറങ്ങളിലും സ്വന്തമാക്കാനാവും. ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡായ സ്കോഡ ഇതുവരെ പുറത്തിറക്കിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്. കാഴ്ച്ചയിൽ ബേബി കുഷാഖ് പോലെ തോന്നിക്കുന്നതിനാൽ ആളുകൾക്ക് വേഗം ഇഷ്ടപ്പെടുകയും ചെയ്യും.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ എന്നിവ ഉൾക്കൊള്ളുന്ന സ്കോഡയുടെ മോഡേൺ-സോളിഡ് ഡിസൈൻ ഭാഷ്യമാണ് പുതിയ കൈലാക്കിൽ അവതരിപ്പിക്കുന്നത്. ബട്ടർഫ്ലൈ ഗ്രില്ലിന്റെ ആധുനിക രൂപമാണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നതും. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലാമ്പുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായിരിക്കും. സ്കോഡയുടെ കുഞ്ഞൻ എസ്‌യുവിയുടെ ടോപ്പ് ട്രിമ്മുകളിൽ 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആരേയും നിരാശപ്പെടുത്താത്ത രീതിയിൽ ഒരു വിട്ടുവീഴച്ചയും വരുത്താതെ തന്നെയാണ് സ്കോഡ തങ്ങളുടെ കുഞ്ഞൻ എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 10.1 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ടോപ്പ് വേരിയന്റുകളിലായിരിക്കും ലഭിക്കുക.

അതേസമയം താഴ്ന്ന വേരിയന്റുകളിൽ അഞ്ച് ഇഞ്ച് ടച്ച്‌സ്‌ക്രീനും സെമി-ഡിജിറ്റൽ ക്ലസ്റ്ററുമായിരിക്കും ലഭ്യമാവുക. മുൻ നിരയിൽ വെന്റിലേഷനോടുകൂടിയ ഇലക്ട്രിക്കായി ക്രമീകരിക്കാനാവുന്ന സീറ്റുകളാണ് കൈലാക്കിൽ ഉള്ളത്. കൂടാതെ തിരഞ്ഞെടുത്ത വകഭേദത്തെ ആശ്രയിച്ച് ക്യാബിനിൽ സിംഗിൾ, ഡ്യുവൽ-ടോൺ ഓപ്ഷനുകൾ ലഭിക്കും. ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് എന്നിവയിൽ വ്യത്യസ്ത തരം ഫാബ്രിക് അപ്ഹോൾസ്റ്ററിയും ടോപ്പ്-സ്പെക്ക് പ്രെസ്റ്റീജിൽ ലെതറെറ്റ് സീറ്റുകളും ലഭിക്കും.

കൈലാക്കിന്റെ ബൂട്ട് കപ്പാസിറ്റി 446 ലിറ്ററാണെന്നും സ്കോഡ പറയുന്നു. കൂടാതെ പിന്നിലെ സീറ്റുകൾ മടക്കിവെച്ചാൽ ലഗേജ് സ്പേസ് 1,265 ലിറ്ററായി വികസിപ്പിക്കാനുമാവുമെന്നത് പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. സെഗ്മെന്റിലെ പ്രധാന എതിരാളികളെല്ലാം പെട്രോൾ, ഡീസൽ, സിഎൻജി, ഇലക്ട്രിക് എന്നിവയുൾപ്പെടെ നിരവധി എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൈലാക് ഒരൊറ്റ 1.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിനിലാണ് വിപണിയിൽ എത്തുന്നത്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയിരിക്കുന്ന ടിഎസ്ഐ എഞ്ചിന് 113 bhp കരുത്തിൽ പരമാവധി 179 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.ആറ് എയർബാഗുകൾ, മൾട്ടി-കൊളീഷൻ ബ്രേക്ക്, റോൾഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഇബിഡി സഹിതമുള്ള ആന്റി-ലോക്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയുൾപ്പെടെ 25 ലധികം ആക്‌ടിവ് ആൻഡ് പാസീവ് സുരക്ഷാ സവിശേഷതകളും കാറിൽ ഉണ്ട്.

ഇതിലെല്ലാമുപരി ക്രാഷ് ടെസ്റ്റിലും കുഞ്ഞൻ എസ്‌യുവി തൻ്റെ കരുത്ത് കാണിച്ചിരുന്നു.ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റംഗ് സ്വന്തമാക്കി ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത സ്കോഡ കൈലാക് കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) കാറായി മാറിയിരിക്കുകയാണ്.

അതായത് ടാറ്റ നെക്സോണിനേക്കാളും മഹീന്ദ്ര XUV 3XO മോഡലിനെക്കാളും സുരക്ഷിതമായ സ്പോർട് യൂട്ടിലിറ്റി വാഹനമായി കൈലാക് മാറുന്നുവെന്ന് സാരം. ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) സുരക്ഷാ പരിശോധനകളിൽ സ്കോഡ കൈലാക് മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ റേറ്റിംഗാണ് നേടിയിരിക്കുന്നത്. മുതിർന്നവരുടെ സേഫ്റ്റിയിൽ (AOP) 32 പോയിന്റിൽ 30.88 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് (COP) 49 പോയിന്റിൽ 45 പോയിന്റും വാഹനത്തിന് നേടാനായി.

മാനുവൽ ഗിയർബോക്‌സ് ഘടിപ്പിച്ച ടോപ്പ് എൻഡ് കൈലാക് പ്രസ്റ്റീജ് വേരിയന്റാണ് ഇടിപ്പരീക്ഷയിൽ പരിശോധിക്കപ്പെട്ടത്. പക്ഷേ ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ് വേരിയന്റുകൾ ഉൾപ്പെടുന്ന മുഴുവൻ കൈലാക് ലൈനപ്പിനും ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ ബാധകമാണെന്ന് കമ്പനി പറയുന്നു. എൻട്രി ലെവൽ ക്ലാസിക് ഒഴികെയുള്ള മറ്റെല്ലാ ട്രിമ്മുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനും ലഭിക്കും.

മുതിർന്നവരുടെ സേഫ്റ്റിയെങ്ങനെയുണ്ടെന്ന് കണ്ടെത്താൻ നടത്തിയ ഫ്രണ്ടൽ ഓഫ്‌സെറ്റ് ബാരിയർ ടെസ്റ്റിൽ സ്കോഡ കൈലാക് 94 ശതമാനം വിജയം നേടി. സ്ഥിരതയുള്ള ക്യാബിൻ ഘടനയാണ് മോഡലിനുള്ളതെന്ന് പ്രകടമായിട്ടുണ്ട്. സൈഡ്-മൂവിംഗ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിലും 16 പോയിന്റിൽ 15.84 പോയിന്റുകൾ നേടി കൈലാക് മികവ് പുലർത്തി. ഒന്നര വയസ് മുതൽ 3 വയസ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള ഫ്രണ്ടൽ, സൈഡ് ടെസ്റ്റുകളിലും എസ്‌യുവി പരമാവധി സ്കോറുകൾ നേടുകയുണ്ടായി.

കൂടാതെ ചൈൽഡ് സീറ്റ് അസസ്‌മെന്റിലും ഉയർന്ന സ്കോറുകൾ നേടാൻ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡായി തന്നെ സ്കോഡ കൈലാക്കിൽ ആറ് എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും റിമൈൻഡറുകളുള്ള മൂന്ന്-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പിൻ ഔട്ട്ബോർഡ് സീറ്റുകൾക്കുള്ള ISOFIX ആങ്കറുകൾ എന്നീ ഫീച്ചറുകളും വണ്ടിയിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

കൈലാക് AIS-100 പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ മാനദണ്ഡങ്ങളും പാലിക്കുന്നു. മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ ടോപ്പ് വേരിയന്റുകളിൽ നിന്ന് വ്യത്യസ്തമായി കൈലാക് ഒരു ട്രിമിലും ADAS സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടില്ല. എങ്കിലും ക്രാഷ് ടെസ്റ്റിൽ കിടിലമാവാൻ സ്കോഡയുടെ കുഞ്ഞൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായിട്ടുണ്ട് എന്നത് ചെറിയ കാര്യമല്ല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, April 5, 2025, 17:00 [IST]
English summary
Malayalam film director blessy brings home new skoda kylaq checkout the video inside
കൂടുതല്‍... #auto news #india #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X