ജൂനിയർ ലാലിന്റെ പുത്തൻ ഓഡി
നടൻ, സംവിധായകൻ, നിർമാതാവ് എന്ന നിലയ്ക്കൊക്കെ കഴിവ് തെളിയിച്ച് മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ വ്യക്തിയാണ് ലാൽ. അടുത്തക്കാലത്താണ് ലാലിന്റെ പാത പിൻതുടർന്നു കൊണ്ട് മകൻ ജീൻപോളും സിനിമാരംഗത്തെത്തിയത്. യുവനിര സംവിധായകൻ എന്ന നിലയ്ക്കാണ് ജീൻ സിനിമാരംഗത്ത് പ്രശസ്തനായിക്കൊണ്ടിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ആൺകാറും പെൺകാറും
സംവിധാന രംഗത്ത് മാത്രമല്ല ജീൻ പോളിന് കമ്പമുള്ളത് തികഞ്ഞൊരു വാഹനപ്രേമികൂടിയാണെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്. സൂപ്പർ ബൈക്കുകളുടെ അകമ്പടിയോടെ വിവാഹത്തിനെത്തിയ ജീൻ പോളിന്റെ വണ്ടികമ്പം അന്നുമുതൽ ആളുകൾ മനസിലാക്കിയിട്ടുള്ളതാണ്. ഓഡി ക്യൂ 7 നാണ് ജൂനിയർ ലാൽ സ്വന്തമാക്കിയിട്ടുള്ള വാഹനം.

മലയാള സിനിമയിലെ താരങ്ങളെല്ലാം ഓഡി ആരാധകരാണെന്ന് തോന്നുന്നു. അടുത്തിടെയായി നിരവധി മുൻനിരതാരങ്ങളാണ് ഓഡി ഉടമകളായി തീർന്നത്.

ഓഡി സ്വന്തമാക്കിയ താരങ്ങളുടെ പട്ടികയിലേക്ക് ജൂനിയർ ലാലും ചേർന്നിരിക്കുന്നു. കൊച്ചിയിലെ ഓഡി ഷോറൂമിൽ നിന്നാണ് ജീൻ പോൾ ഈ കാർ സ്വന്തമാക്കിയിരിക്കുന്നത്.

ജീൻപോൾ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഓഡി സ്വന്തമാക്കിയ വിവരം ആരാധകരിൽ എത്തിച്ചത്.

ഓഡിയുടെ പ്രീമിയം ലക്ഷ്വറി എസ്‌യുവിയാണ് ക്യൂ7. 2967സിസി ഡീസൽ എൻജിനാണ് ഈ ആഡംബര എസ്‌യുവിക്ക് കരുത്തേകുന്നത്.

245ബിഎച്ച്പി കരുത്തും 600എൻഎം ടോർക്കുമാണ് ഈ വാഹനത്തിനുള്ളത്. 8.9km/l മൈലേജാണ് ക്യു7വാഗ്ദാനം ചെയ്യുന്നത്.

ഫോർ വീൽ ഡ്രൈവ് ഓപ്ഷനുള്ള ഈ എസ്‌യുവിയിൽ 8സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

234km/h ആണിതിന്റെ പരമാവധി വേഗത. വെറും 7.1 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയാർജ്ജിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ട്.

മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ക്രൂസ് കൺട്രോൾ, ടച്ച് സ്ക്രീൻ, ലെതർ സീറ്റുകൾ, ഫാബ്രിക് അപ്ഹോൾസ്ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്

എബിഎസ്, ഇബിഡി, ഡ്രൈവർ എയർബാഗ്, പാസഞ്ചർ എയർബാഗ്, സൈഡ് കർട്ടൻ എയർബാഗുകൾ, ആന്റി തെഫ്റ്റ് അലാം, ട്രാക്ഷൻ കൺട്രോൾ എന്നീ സവിശേഷതകൾ വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നു.

ഷാരൂഖ് നിർമിച്ചത് ബോളിവുഡിലെ ഏറ്റവും വിലയേറിയ വാനിറ്റി വാൻ

തമിഴ് താരങ്ങളുടെ ബ്രഹ്മാണ്ഡമാന കാറുകള്‍


Click it and Unblock the Notifications








