സിനിമാക്കാരുടെ 'ഗ്രാന്‍ഡ് മാസ്റ്റര്‍'! മകള്‍ക്ക് കാര്‍ വാങ്ങിക്കൊടുത്ത് സൂപ്പര്‍ സ്റ്റാറുകളുടെ സംവിധായകൻ

മലയാള സിനിമാ ലോകത്തെ ഏറ്റവും പ്രബലമായ നാമങ്ങളില്‍ ഒന്നാണ് ബി ഉണ്ണികൃഷ്ണന്‍. സൂപ്പര്‍ താരങ്ങളെ വെച്ച് പടങ്ങള്‍ ചെയ്യുന്ന സംവിധായകന്‍ എന്നത് കൂടാതെ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഫെഫ്ക) എന്ന സംഘടനയുടെ അമരക്കാരന്‍ കൂടിയാണ് ബി ഉണ്ണികൃഷ്ണന്‍. 2008-ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം തുടര്‍ന്ന് മൂന്ന് തവണ ഈ പദവി അലങ്കരിച്ചു. ടികെ രാജീവ് കുമാറിന്റെ ജലമര്‍മരങ്ങള്‍ എന്ന സിനിമയുടെ രചയിതാവായാണ് ബി ഉണ്ണികൃഷ്ണന്റെ അരങ്ങേറ്റം. തുടര്‍ന്ന് ഷാജി കൈലാസിന്റെ ശിവം, ദ ടൈഗര്‍ എന്നീ സിനിമകള്‍ക്കായി പേന ചലിപ്പിച്ചു.

2006-ല്‍ സുരേഷ് ഗോപി നായകനായി എത്തിയ സ്മാര്‍ട്‌സിറ്റിയിലൂടെയാണ് സംവിധാന കുപ്പായമണിഞ്ഞത്. ശേഷം മാടമ്പി, ഐജി, പ്രമാണി, ഗ്രാന്‍ഡ്മാസ്റ്റര്‍, വില്ലന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ശ്രദ്ധേയ സിനിമകള്‍ ഒരുക്കി. അവസാനം പുറത്തുവന്ന സൂപ്പര്‍ താരസിനിമകളായ ആറാട്ടും ക്രിസ്റ്റഫറും ഫേ്‌ലാപ്പായിരുന്നു. എന്നിരുന്നാലും എഴുത്തുകാരന്‍ സംവിധായകന്‍ എന്നീ നിലകളില്‍ ബി ഉണ്ണികൃഷ്ണനെ എഴുതിത്തള്ളാന്‍ ആരും ഒരുക്കമല്ല.

സിനിമാ സംഘടനാ നേതൃത്വത്തില്‍ തിളങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ വീട്ടിലേക്ക് ഒരു പുത്തന്‍ അതിഥിയെ വരവേറ്റിരിക്കുകയാണ്. മറ്റൊന്നുമല്ല ഒരു പുത്തന്‍ കാര്‍ ആണ് അദ്ദേഹം സ്വന്തമാക്കിയത്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ പുറത്തിറക്കുന്ന എസ്‌യുവി കൂപ്പെയായ ബസാള്‍ട്ടാണ് ഉണ്ണികൃഷ്ണന്‍ വാങ്ങിയിരിക്കുന്നത്.

സിട്രണിന്റെ കൊച്ചി ഡീലര്‍ഷിപ്പായ ഇവിഎമ്മില്‍ നിന്നാണ് ബി ഉണ്ണികൃഷ്ണന്‍ പുത്തന്‍ ബസാള്‍ട്ട് എസ്‌യുവി കൂപ്പെ ഡെലിവറിയെടുത്തിരിക്കുന്നത്. മകള്‍ക്കായാണ് അദ്ദേഹം വൈറ്റ് കളര്‍ ഓപ്ഷനിലുള്ള സിട്രണ്‍ ബസാള്‍ട്ട് വാങ്ങിയിരിക്കുന്നത്. ഷോറൂമിലെ താക്കോല്‍ കൈമാറ്റത്തിന് ശേഷം അച്ഛനെ പാസഞ്ചര്‍ സീറ്റിലിരുത്തി മകളാണ കാര്‍ ഓടിച്ച് കൊണ്ടുപോകുന്നത്.

b unnikrishnan buys citroen basalt

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയുള്ള എസ്‌യുവി കൂപ്പെയാണ് ബസാള്‍ട്ട്. ടാറ്റ കര്‍വുമായാണ് ഇത് നേരിട്ട് ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് കൂപ്പെ-എസ്യുവിയുടെ നിലവിലെ വില 8.32 ലക്ഷം മുതല്‍ 14.10 ലക്ഷം രൂപ വരെയാണ്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. യു, പ്ലസ്, മാക്‌സ്, ഡാര്‍ക്ക് എഡിഷന്‍ എന്നീ നാല് വേരിയന്റുകളില്‍ ലഭ്യമാണ്

1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ബസാള്‍ട്ട് വരുന്നത്. 82 hp പവറുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളിന് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുമ്പോള്‍ 110 hp പവര്‍ നല്‍കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റിന് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉണ്ട്.

ബസാള്‍ട്ട് ലിറ്ററിന് 18 മുതല്‍ 19.5 കിലോമീറ്റര്‍ വരെ മൈലേജ് വാഗ്ദാനം ചെയ്യുന്നു. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, റാപ്പറൗണ്ട് ടെയില്‍ ലൈറ്റുകള്‍, റിയര്‍ എസി വെന്റുകള്‍, അഡ്ജസ്റ്റബിള്‍ തൈസ് സപ്പോര്‍ട്ട്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഗംഭീര ഫീച്ചറുകള്‍ ബസാള്‍ട്ടില്‍ സിട്രണ്‍ നല്‍കിയിരിക്കുന്നു.

യാത്രക്കാരുടെ സുരക്ഷക്കായി കാറില്‍ 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), പാര്‍ക്കിംഗ് സെന്‍സറുകളുള്ള പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നീ സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ക്രാഷ് ടെസ്റ്റില്‍ 4-സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയ കാറിന് വിലയും കുറവാണെങ്കിലും വില്‍പ്പന മന്ദഗതിയിലാണ്. ബി ഉണ്ണികൃഷ്ണനെ പോലുള്ള പ്രമുഖര്‍ ഈ കാര്‍ സ്വന്തമാക്കിയത് ബസാള്‍ട്ടില്‍ വിശ്വാസ്യതയേറ്റുമെന്ന് കരുതാം.

More from DriveSpark

Article Published On: Monday, July 7, 2025, 18:36 [IST]
English summary
Malayalam film maker b unnikrishnan buys new citroen basalt details
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X