ഭർത്താവ് ഹിറ്റ് സിനിമകളുടെ നിർമാതാവ്; പക്ഷേ സ്വന്തം കാശ് കൊണ്ട് വണ്ടി വാങ്ങി ഭാര്യ
ഒരു സിനിമയുടെ അവിഭാജ്യ ഘടകമാണല്ലോ എല്ലാ പിന്തുണയും നൽകുന്ന ഒരു നിർമാതാവ്. അത്തരം നിരവധി നിർമാതാക്കളിൽ ഒരാളാണ് ബാദുക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന എൻഎം ബാദുഷ. മലയാള സിനിമ മേഖലയിൽ അദ്ദേഹം നിരവധി ചിത്രങ്ങളിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷത്തെ ടൊവിനോയുടെ ഹിറ്റ് ചിത്രമായിരുന്ന നരിവേട്ടയുടെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്ന ഭാര്യ മഞ്ചുവിൻ്റെ യാത്രകൾക്ക് കൂട്ടായി പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ ഭാര്യയുടെ പുതിയ വാഹനം ഡെലിവെറിയെടുക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആദ്യമായി സ്വന്തം അദ്ധ്വാനം കൊണ്ട് സ്വപ്ന വാഹനം സ്വന്തമാക്കിയ പ്രിയ പത്നിക്ക് ആശംസകൾ ( ലോൺ അടക്കാനുള്ളതും ഡീസൽ അടിക്കാനുള്ളതും സ്വന്തം അദ്ധ്വാനത്തിൽ നിന്നും കണ്ടെത്തണമെ എന്ന് അഭ്യർത്ഥിക്കുന്നു) എന്ന രസകരമായ ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും വിൽപ്പനയുളള ഓഫ്റോഡറാണ് ഥാർ റോക്സ്. ഇതിന് മുൻപ് മാരുതി സുസുക്കി ജിംനിയായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നതെന്നാണ് അറിയാൻ സാധിച്ചത്.

ഥാർ റോക്‌സ് എസ്‌യുവിക്ക് 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ വേരിയന്റുകൾ 162 bhp പവറിൽ പരമാവധി 330 Nm torque വരെ ഉത്പാദിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു.മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്.
177 bhp പവറിൽ പരമാവധി 380 Nm torque വരെ നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക്കിനാവും. എസ്‌യുവിയുടെ ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് മോഡലുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ നൽകാനാവുന്ന വിധത്തിലാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

അടുത്തിടെ എയറോഡൈനാമിക് വൈപ്പറുകൾ, കീലെസ് എൻട്രി, സ്ലൈഡിംഗ് പാസഞ്ചർ സൈഡ് ഫ്രണ്ട് ആംറെസ്റ്റ് എന്നീ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് മഹീന്ദ്ര ഥാർ റോക്‌സിനിറെ 2025 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ഫോൺ ചാർജർ എന്നിവ പഴയതു പോലെ തന്നെ എസ്‌യുവിയിൽ ലഭിക്കും.
കൂടാതെ 6-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, റിയർ വെന്റുകളുള്ള ഓട്ടോ എസി, കൂൾഡ് ഗ്ലൗബോക്സ്, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, ഇന്റലിടേൺ ടൈറ്റ് ടേൺ ഫീച്ചർ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഥാർ 5-ഡോറിലെ പ്രധാന ഫീച്ചറുകളാണ്. സ്റ്റാൻഡേർഡായി 6 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, എല്ലാ വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, TPMS എന്നിവയും സ്റ്റാൻഡേർഡായി വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇടിപ്പരീക്ഷയിൽ ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വിജയിച്ചിരുന്നു. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ മാസ്‌മരിക പ്രകടനം വിലയിരുത്തപ്പെട്ടത്. മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








