Range Rover സ്വന്തമാക്കാന്‍ 'തിരക്ക്കൂട്ടി' മോളിവുഡ്: 2.66 കോടിയുടെ ആഢംബര എസ്‌യുവി സ്വന്തമാക്കി നിര്‍മാതാവ്

മലയാള സിനിമാ മേഖലയില്‍ ഒത്തിരി വാഹന പ്രേമികള്‍ ഉണ്ടെന്ന കാര്യം നമുക്കെല്ലാവര്‍ക്കുമറിയാം. നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ അടുത്തിടെ പുതു പുത്തന്‍ കാറുകള്‍ സ്വന്തമാക്കിയിരുന്നു. ഇതില്‍ ടോവിനോക്കും ലിസ്റ്റിനുമൊപ്പം ചേരുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി.

ഇരുവരുടെയും പാത പിന്തുടര്‍ന്ന് വേണു ഒരു റേഞ്ച് റോവര്‍ കൂടി മോളിവുഡില്‍ എത്തിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ നിര്‍മാതാവാണ് വേണു കുന്നപ്പിള്ളി. കുടുംബത്തോടൊപ്പമെത്തിയാണ് വേണു പുതിയ കാറിന്റെ ഡെലിവറി സ്വീകരിച്ചത്. ടോവിനോയും ലിസ്റ്റിനും റേഞ്ച് റോവര്‍ സ്‌പോര്‍ട്ടാണ് വാങ്ങിയതെങ്കില്‍ വേണു കുന്നപ്പിള്ളി റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്‌സ് പതിപ്പാണ് സ്വന്തമാക്കിയത്. ഏകദേശം 2.66 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

Range Rover സ്വന്തമാക്കാന്‍ തിരക്ക്കൂട്ടി മോളിവുഡ്: 2.66 കോടിയുടെ ആഢംബര എസ്‌യുവി സ്വന്തമാക്കി നിര്‍മാതാവ്

വാഹനം കേരളത്തിലെ ആദ്യ റേഞ്ച് റോവര്‍ ലോങ് വീല്‍ബെയ്‌സാണ്. വൈറ്റ്-ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ പെയിന്‍ില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന വാഹനമാണ് വേണു കുന്നപ്പിള്ളിയുടേത്. ചെറിയ വലിയ സ്വപ്‌ന സാക്ഷാത്കാരങ്ങള്‍ എന്ന കുറിപ്പിനൊപ്പം പുതിയ കാര്‍ ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങളും 31 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും വേണു കുന്നപ്പിള്ളി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 2018, മാളികപ്പുറം, ചാവേര്‍ എന്നീ സിനിമകളാണ് കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മിക്കുന്ന പുതിയ സിനിമകള്‍.

ഒരു പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഇന്ത്യയിലേക്ക് വരുന്നത്. 350 bhp പവറില്‍ പരമാവധി 700 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ 6 സിലിണ്ടര്‍ D350 ഡീസല്‍ എഞ്ചിനാണ് ഇതില്‍ ആദ്യം വരുന്നത്. 400 bhp കരുത്തില്‍ 550 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന 3 ലിറ്റര്‍ P400 പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ സ്റ്റാന്‍ഡേര്‍ഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്.

റേഞ്ച് റോവര്‍ സ്പോര്‍ട്ടില്‍ 4WD, എയര്‍ സസ്പെന്‍ഷന്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കുന്നുണ്ട്.റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഇന്ത്യയില്‍ ഒരു കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായാണ് (CBU) ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അത് കാറിന്റെ വിലയിലും കൃത്യമായി പ്രതിഫലിക്കും. ഇന്ത്യയില്‍ ഒരു പുതിയ 2023 റേഞ്ച് റോവര്‍ സ്പോര്‍ട്ട് വാങ്ങാന്‍ 1.64 കോടി രൂപ മുതല്‍ 1.84 കോടി രൂപ (എക്‌സ് ഷോറൂം) വരെ വില നല്‍കണം.

മൂന്നാം തലമുറ റേഞ്ച് റോവര്‍ സ്പോര്‍ട്ട് ഈ വര്‍ഷം ആദ്യം തന്നെ ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഡിസംബര്‍ 12-ന് മാത്രമാണ് ആഢംബര കാറിന്റെ ഡെലിവറി അവര്‍ ആരംഭിച്ചത്. 2023 റോഞ്ച് റോവര്‍ സ്‌പോര്‍ട് സ്വന്തമാക്കുന്ന ആദ്യത്തെ ഉപഭോക്താവായിരുന്ന നടന്‍ ടോവിനോ. ടോവിനോ തെരഞ്ഞെടുത്തിരിക്കുന്നത് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ഡൈനാമിക് SHE വേരിയന്റാണ്.

ഏകദേശം 1.71 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. സാന്റോറിനി ബ്ലാക്ക് കളര്‍ ഓപ്ഷനിലുള്ള റേഞ്ച് റോവര്‍ സ്‌പോര്‍ടാണ് നിറയെ കാറുകളുള്ള സ്വന്തം ഗാരേജില്‍ ടോവിനോ എത്തിച്ചത്.
പുതുതലമുറ റേഞ്ച് റോവറിന്റെ ഡിസൈന്‍ പരിശോധിക്കുകയാണെങ്കില്‍ മുന്‍ഗാമിയേക്കാള്‍ അഗ്രസീവ് സ്‌റ്റൈലിംഗാണ് ലാന്‍ഡ് റോവര്‍ നല്‍കിയിരിക്കുന്നത്. മെലിഞ്ഞ ഹെഡ്ലാമ്പുകളും ഫ്രണ്ട് ഗ്രില്ലുമാണ് മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍. ഡിസൈന്‍ ഷാര്‍പ്പും ബോക്‌സിയുമല്ല എന്ന് വേണം പറയാന്‍. പലരും ഒരു എസ്‌യുവിയില്‍ പ്രതീക്ഷിക്കുന്നതാണ് ഇത്.

ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് ലഭിക്കുന്നു. ടെയില്‍ ലാമ്പുകള്‍ക്ക് ചുറ്റും പൊതിഞ്ഞിരിക്കുന്ന ചരിഞ്ഞ റൂഫ്ലൈന്‍ പിന്‍ഭാഗത്ത് ഒരു പുതുമ നല്‍കുന്നു. 21 മുതല്‍ 23 ഇഞ്ച് വരെയാണ് വീലിന്റെ വലിപ്പം. ഇതില്‍ ഏതുവേണമെങ്കിലും ഉപഭോക്താവിന് തെരഞ്ഞെടുക്കാം. അകത്തളത്തിലേക്ക് കടന്നാല്‍ ആഢംബരം നിറഞ്ഞിരിക്കുന്നതായി കാണം. വെലാറിന് സമാനമായ ഡാഷ്ബോര്‍ഡ് ഡിസൈനിലാണ് പുത്തന്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും വരുന്നത്. ഡാഷോര്‍ഡില്‍ ലെതര്‍ പാഡുകള്‍, ഡോര്‍ പാഡുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണ്‍ട്രോളറുകള്‍ക്കുള്ള ഡിജിറ്റല്‍ ഡയല്‍ സ്‌ക്രീന്‍, മസാജര്‍ ഫംഗ്ഷനുള്ള വെന്‍ഷ്യല്‍ സീറ്റുകള്‍, ലെതര്‍ സീറ്റ് കവറുകള്‍ തുടങ്ങിയവയെല്ലാമാണ് പ്രധാന ഇന്റീരിയര്‍ ഫീച്ചറുകള്‍.

More from DriveSpark

Article Published On: Thursday, December 15, 2022, 16:30 [IST]
English summary
Malayalam film producer venu kunnappilly bought new range rover lwb worth 2 66 crore rupees
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X