ദികംബരനിലൂടെ മലയാളികളുടെ മനം കവർന്ന താരത്തിന് ഇത് സ്വപ്ന സാക്ഷാത്കാരം

വളരെ കുറച്ച് നാോളുകൾ കൊണ്ടാണ് ആഗോള തലത്തിൽ ടെസ്‌ല കാറുകൾ ജനപ്രീതി നേടയത്. അതിനാൽ തന്നെ, വിപണിയിൽ എത്തിയ കാലം മുതൽ ഇന്നു വരെ ചെറിയൊരു സൂപ്പർ സ്റ്റാർ പരിവേഷവും ഇവയ്ക്കുണ്ട്. ഇന്ത്യൻ വിപണിയിലേക്കും ടെസ്‌ല ചുവടു വെയ്ക്കാനുള്ള പല പദ്ധതികളും ഒരുക്കുന്നുണ്ട്.

എന്നാൽ രാജ്യത്ത് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തന്റെ സ്വപ്ന സാക്ഷാത്കാരം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരമായ മനോജ് കെ ജയൻ. മലയാള സിനിമയ്ക്ക് ദികംബരനെ പോലെ പല അവിസ്മരണീയ കഥാപാത്രങ്ങളേയും സമ്മാനിച്ച അദ്ദേഹം യുകെയിലാണ് പുത്തൻ ടെസ്‌ല കാർ സ്വന്തമാക്കിയത്. ബ്രാൻഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായ ടെസ്‌ല മോഡൽ 3 -ആണ് താരം ഗരാജിൽ എത്തിച്ചത്.

'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് കരുതി, പക്ഷേ നടന്നൂ' എന്ന ക്യാപ്ഷനോടെയാണ് കാറിനൊപ്പമുള്ള ചിത്രം താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മോഡൽ 3 -യുടെ ഏറ്റവും പുതിയ അപ്പ്ഡേറ്റാണ് മനോജ് കെ ജയൻ വാങ്ങിയത്. കസ്റ്റമേഴ്സിൽ നിന്ന് കിട്ടിയ ഫീഡ്ബായ്ക്കുകളുടെ അടിസ്ഥാനത്തിലാണ് മോഡൽ 3 -യുടെ പുതിയ പരിവേഷം ടെസ്‌ല അവതരിപ്പിച്ചത്.

മുൻ തലമുറ മോഡലിൽ നിന്ന് 50 ശതമാനത്തോളം പാർട്സുകൾ മാറിക്കൊണ്ട് ഫ്രെഷ് അപ്പ്ഡേറ്റുകളാണ് വാഹനത്തിന് ലഭിച്ചത്. അതോടൊപ്പം തന്നെ വാഹനത്തിന്റെ വേരിയന്റിനെ ആശ്രയിച്ച് 5.0 മുതൽ 8.0 ശതമാനം വളരെ ഡ്രൈവിംഗ് റേഞ്ച് ബൂസ്റ്റും വാഹനത്തിന് ലഭിക്കുന്നു. ഒരു സിംഗിൾ ചാർജിൽ WLTP സൈക്കിൾ അനുസരിച്ച് ഏറ്റവും ടോപ്പ് മോഡലിന് 629 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

എന്നാൽ മറു ഭാഗത്ത് മുമ്പത്തെ 491 കിലോമീറ്റർ റേഞ്ചിൽ നിന്ന് സ്റ്റാൻഡേർഡ് റിയർ വീൽ ഡ്രൈവ് മോഡലിന് 554 കിലോമീറ്റർ എക്സ്റ്റെൻഡഡ് റേഞ്ച് ലഭിക്കുന്നു എന്നത്. ശ്രദ്ധേയമാണ്. വാഹനത്തിന്റെ എക്സ്റ്റീരിയറിൽ അതിശയിപ്പിക്കുന്ന വലിയ ഘടകങ്ങൾ ഒന്നുമില്ല, എല്ലാ അർഥത്തിലും ഒരു ടിപ്പിക്കൽ ടെസ്‌ല ശൈലി നമുക്ക് ഇവിടെ പ്രകടമാവും.

ഇന്റീരിയറിലേക്ക് നീങ്ങിയാൽ ഒരു പുതിയ 15.4 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം നമുക്ക് കാണാം. ഇത് മുൻ തലമുറ മോഡലിനേക്കാൾ കൂടുതൽ റെസ്പോൺസീവാണ് എന്നാണ് കമ്പനി പറയുന്നത്. കൂടാതെ മൗണ്ടഡ് കൺട്രോളുകളുള്ള പുത്തൻ സ്റ്റിയറിംഗ് വീൽ, വയർ ലെസ് ഫോൺ ചാർജർ, മൂന്ന് യുഎസ്ബി C പോർട്ടുകൾ, പിന്നിൽ ഇൻഫൊടെയിൻമെന്റിനും ക്ലൈമറ്റ് കൺട്രോൾ ഫംഗ്ഷനുകൾക്കുമായി ഒരു 8.0 ഇഞ്ച് ഡിസ്പ്ലേ എന്നിവ ലഭിക്കുന്നു.

മനോജ് കെ ജയൻ മോഡൽ 3 -യുടെ ഏത് വേരിയന്റാണ് എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല. യുകെയിൽ 39,990 പൗണ്ട് ( 42 ലക്ഷം രൂപ) മുതൽ 49,990 പൗണ്ട് (52 ലക്ഷം രൂപ) വരെയാണ് ടെസ്‌ല മോഡൽ 3 -യ്ക്ക് വില വരുന്നത്. ഇന്ത്യയിൽ കമ്പനി ഇതുവരെ തങ്ങളുടെ ഓപ്പറേഷനുകൾ തുടങ്ങിയിട്ടില്ല.

എന്നിരുന്നാലും രാജ്യത്ത് ഏകദേശം 70 ലക്ഷം രൂപ മുതൽ 90 ലക്ഷം രൂപയോളം ടെസ്‌ല മോഡൽ 3 -യ്ക്ക് വില വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം താമസിയാതെ തന്നെ അമേരിക്കൻ ഇവി ഭീമൻ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ അരങ്ങേറ്റം കുറിയ്ക്കും എന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, April 8, 2024, 19:56 [IST]
English summary
Malayalam film star manoj k jayan gifts himself a tesla model 3 sedan
കൂടുതല്‍... #ടെസ്‌ല #tesla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X