യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഷൈന്‍ ടോം ചാക്കോ. കിട്ടുന്ന ഏത് ചെറിയ റോള്‍ പോലും മികച്ചതാക്കാന്‍ താരം ശ്രമിക്കാറുണ്ട്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ഷൈന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. താരം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വാര്‍ത്തകള്‍ക്ക് വഴിവെച്ചിരിക്കുന്നതും. പുതിയൊരു വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങളാണ് ഷൈന്‍ ടോം ചാക്കോ പങ്കുവെച്ചിരിക്കുന്നത്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

നിര്‍മാതാക്കളായ കിയയുടെ പ്രീമിയം എംപിവിയായ കാര്‍ണിവല്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. വാഹനം സ്വന്തമാക്കിയ വിവരം ഷൈന്‍ ടോം ചാക്കോ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചത്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

തന്റെ മാതാപിതാക്കള്‍ക്കൊപ്പം എത്തിയാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. ബ്ലാക്ക് നിറത്തിലുള്ള മോഡലാണെങ്കിലും കാര്‍ണിവലിന്റെ ഏത് വകഭേദമാണെന്ന എന്നത് സംബന്ധിച്ച് സൂചനകളൊന്നും തന്നെ ലഭ്യമല്ല. 24.95 ലക്ഷം മുതല്‍ 29.95 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വിപണിയിലെ എക്‌സ്‌ഷോറും വില.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് കാര്‍ണിവല്‍ ആദ്യമായി ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. സെല്‍റ്റോസ് എസ്‌യുവിക്കുശേഷം നിര്‍മാതാക്കള്‍ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് കാര്‍ണിവല്‍.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

പ്രീമിയം, പ്രസ്റ്റീജ്, ലിമോസില്‍ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം തെരഞ്ഞുടുക്കാന്‍ സാധിക്കുന്നത്. ഏഴ്, എട്ട്, ഒമ്പത് എന്നിങ്ങനെ ഒന്നിലധികം സീറ്റിംഗ് കോണ്‍ഫിഗറേഷനുകളിലും ഈ വാഹനം ലഭ്യമാണ്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

ഉയര്‍ന്ന വകഭേദമായ ലിമോസിനില്‍ അത്യാഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

ഈ യൂണിറ്റ് 200 bhp പവറും 440 Nm torque ഉം ആണ് ഉത്പാദിപ്പിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. ക്രോം ആവരണത്തോടുകൂടിയ ഗ്രില്‍, പ്രെജക്ട് ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ചെറിയ എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

19 ഇഞ്ച് ഡയ്മണ്ട് കട്ട് അലോയി വീല്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, സ്‌കിഡ് പ്ലേറ്റ് എന്നിവയും പുറമെയുള്ള സവിശേഷതകളില്‍ ഇടംപിടിക്കുന്നു. ലെതര്‍ സീറ്റ് അപ്ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഗിയര്‍ നോബ്, ലെഗ് സപ്പോര്‍ട്ടോടുകൂടിയ രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍ എന്നിവ ടോപ്പ് എന്‍ഡ് ലിമോസിന്‍ പതിപ്പിലെ സവിശേഷതകളാണ്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

UVO കണക്ടഡ് കാര്‍ ടെക്നോളജിയാണ് അകത്തളത്തെ മറ്റൊരു പ്രധാന സവിശേഷത. അഞ്ച് വിഭാഗങ്ങളിലായി 37 സുരക്ഷാ ഫീച്ചറുകളാണ് ഇതിലുള്ളത്. ഇതിനുപുറമെ, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഹീറ്റഡ് സംവിധാനമുള്ള സീറ്റ്, പവര്‍ ടെയില്‍ഗേറ്റ് എന്നിവ ഇന്റീരിയറിലെ പുതുമകളാണ്.

യാത്രകള്‍ക്ക് കൂട്ടായി കിയ കാര്‍ണിവല്‍; സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഷൈന്‍ ടോം ചാക്കോ

എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ESC, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെയുള്ള സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഒരുങ്ങുന്നുണ്ട്.

Most Read Articles

Malayalam
English summary
Malayalam Movie Actor Shine Tom Chacko Bought New Kia Carnival MPV, Images Share In The Facebook. Read in Malayalam.
Story first published: Thursday, July 15, 2021, 17:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X