പൂമുത്തോളേ നിന്റെ സേഫ്റ്റി മുഖ്യം! പ്രിയതമയ്ക്ക് മാരുതിയുടെ ഉരുക്കുബലമുളള ഹാച്ച്ബാക്ക് സമ്മാനിച്ച ആളെ കണ്ടോ

ഏതൊരു മേഖലയിൽ ആണെങ്കിൽ ചിലപ്പോൾ ചില സംഭവങ്ങൾ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായിരിക്കും. ഞാൻ കോടീശ്വരനിൽ സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ, ഒരൊറ്റ ചോദ്യം മതി ജീവിതം മാറി മറിയാൻ എന്നത് പോലെ ഒരു സിനിമ മതി അഭിനേതാക്കളുടെ ആണെങ്കിലും സംഗീത സംവിധായകരുടേയും ഗായകരുടേയും ഒക്കെ ജീവിതം മാറി മറിയാൻ. അങ്ങനെ ഒറ്റ സിനിമ കൊണ്ട് ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായ ഒരു സംഗീത സംവിധായകനാണ് 2018-ൽ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെ പൂമുത്തോളെ എന്ന ഗാനം സമ്മാനിച്ച രഞ്ജിൻ രാജ്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു അദ്ദേഹം. അതിന് ശേഷം തൻ്റെ കരിയർ കരുപ്പിടിപ്പിക്കാൻ നിരവധി ചാനലുകളിൽ ജോലി ചെയ്തിരുന്നു. അതിന് ശേഷമാണ് ജോസഫ് എന്ന സിനിമയിലൂടെ അദ്ദേഹത്തിൻ്റെ ശുക്രൻ തെളിഞ്ഞത്. പിന്നീടിങ്ങോട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

music composer ranjin raj gifted baleno to wife

മികച്ച സംഗീത സംവിധായകനുള്ള അവാർഡുകൾ നിരവധി അദ്ദേഹം വാരിക്കൂട്ടി. ജോസഫിന് ശേഷം മാളികപുറം, പത്താം വളവ് എന്നീ ചിത്രങ്ങളുടെ സംഗീത സംവിധാനത്തിനും അദ്ദേഹത്തിന് അവാർഡുകൾ ലഭിച്ചിരുന്നു. തൻ്റെ ജീവിതത്തിലെ ജയപരാജയങ്ങൾക്ക് എല്ലാം ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഒരു കാർ സമ്മാനിച്ചിരിക്കുകയാണ്. ഭാര്യയുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ നേടിയ ഹാച്ച്ബാക്ക് ആണ് സമ്മാനിച്ചിരിക്കുന്നത്.

മാരുതി സുസുക്കിയുടെ ബലേനോ ആണ് ഹിറ്റ് സംഗീത സംവിധായകൻ തൻ്റെ പ്രിയതമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഡെലിവറി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുമുണ്ട്. ഏത് വേരിയൻ്റാണ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല എങ്കിലും ഫ്ലാഗ്ഷിപ്പ് നിറമായ നെക്സ ബ്ലു ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. മാരുതി സുസുക്കിയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളില്‍ ഒന്നാണ് ബലേനോ. കാരണം ഇതൊരു പ്രീമിയം ഹാച്ച്ബാക്കാണ്.

music composer ranjin raj gifted baleno to wife

മാരുതി ബലേനോ സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് ഓഫര്‍ ചെയ്യുന്നത്. പെട്രോള്‍, സിഎന്‍ജി എന്നീ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ കാര്‍ തെരഞ്ഞെടുക്കാം. നിലവില്‍ ബേസ് മോഡലായ സിഗ്മയില്‍ നിന്ന് തുടങ്ങി ടോപ് സ്‌പെക് ആല്‍ഫ എഎംടി വരെ 6.70 ലക്ഷം മുതല്‍ 9.92 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്‌സ്‌ഷോറൂം വില വരുന്നത്.

സിഎന്‍ജി മോഡലിന് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 30.61 കിലോമീറ്ററാണ് ബലേനോ സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ഉയര്‍ന്ന സിഎന്‍ജി വേരിയന്റായ സീറ്റ എംടി സിഎന്‍ജിയുടെ വില 10.93 ലക്ഷം രൂപയാണ്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ബലേനോ സിഎന്‍ജി വാഗ്ദാനം ചെയ്യുന്നത്.

music composer ranjin raj gifted baleno to wife

ഓട്ടോമാറ്റിക് (എഎംടി) ട്രാന്‍സ്മിഷനുള്ള ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ബലേനോയുടെ വില 9.40 ലക്ഷം രൂപയാണ്. ഏറ്റവും ഉയര്‍ന്ന ഓട്ടോമാറ്റിക് ഓപ്ഷന് 11.55 ലക്ഷം രൂപയാണ് വില. സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ നിലവില്‍ വില്‍പ്പനയിലുള്ള ബലേനോ കാറിന് ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ 5-ല്‍ 4-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. മുതിര്‍ന്നവരുടെ സംരക്ഷണത്തില്‍ ഹാച്ച്ബാക്കിന് 4 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 3 സ്റ്റാറും ലഭിച്ചു. മുതിര്‍ന്നവരുടെ സേഫ്റ്റി റേറ്റിംഗ് പ്രധാനപ്പെട്ടതിനാല്‍ ബലേനോയെ 4-സ്റ്റാര്‍ റേറ്റഡ് കാറായി പ്രഖ്യാപിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, June 26, 2025, 22:00 [IST]
English summary
Malayalam music composer ranjin raj gifted maruti suzuki baleno to wife video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X