മലയാളത്തിന്റെ ഭാവി എആർ റഹ്മാൻ; സംഗീത യാത്രയ്ക്ക് കൂട്ടായി 55 ലക്ഷത്തിൻ്റെ ആഡംബര ഹാച്ച്ബാക്ക്
മികച്ച ഗായകരെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യവും, അതുല്യപ്രതിഭയുമായ ഒരു വ്യക്തിയുണ്ട്. 2007 -ൽ ഐഡിയ സ്റ്റാർ സിങ്ങറിൽ അതിഥിയായി എത്തിയ നടൻ ജയസൂര്യ ഇദ്ദേഹത്തിൻ്റെ പാട്ട് കേട്ടിട്ട് പറഞ്ഞ ഒരു വാചകമുണ്ട്.നിങ്ങൾ പാട്ട് കൊണ്ട് മാത്രമേ ജീവിക്കു എന്ന്. അതിന് ശേഷം വിനീത് ശ്രീനിവാസൻ്റെ ഹൃദയം എന്ന സിനിമയിലൂടെ ലഭിച്ച അവസരം അദ്ദേഹത്തിൻ്റെ സംഗീത ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. ഇപ്പോൾ തന്നെ ആളെ മനസിലായി കാണുമല്ലോ.
മലയാളികളുടെ എആർ റഹ്മാൻ എന്ന് വെറുതേ പറയുന്നതല്ല എന്ന് അദ്ദേഹത്തിൻ്റെ സംഗീതം ആസ്വദിച്ചാൽ തന്നെ മനസിലാകും. ഹിഷാം അബ്ദുൾ വഹാബ് ഇപ്പോൾ മലയാളികളുടെ മാത്രമല്ല തെലുങ്ക്,തമിഴ് സിനിമ ലോകത്തിൻ്റെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്. തമിഴിൽ അർജുൻ ദാസ് നായകനായ Once More എന്ന ചിത്രത്തിലെ വാ കണ്ണമ്മ എന്ന ഗാനം ഹിഷാം പാടി അഭിനയിക്കുകയും ചെയ്തിരുന്നു.

ഹിഷാമിൻ്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ എല്ലാ പിന്തുണയുമായി ഭാര്യ അയിഷയുമുണ്ട്. ഹിഷാമിൻ്റെ ഗാനങ്ങൾ ഏതൊരു വ്യക്തിയുടേയും മനസിനെ വല്ലാതെ സ്വാധീനിക്കാൻ കഴിവുളളതാണ്. അത് തന്നെയാണ് അദ്ദേഹത്തിൻ്റെ വിജയവും. തൻ്റെ സംഗീത യാത്രയിൽ കൂട്ടായി ഒരു പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഹിഷാം. വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ മിനി കൂപ്പർ S ആണ് ഹിഷാം സ്വന്തമാക്കിയിരിക്കുന്നത്.
കൊച്ചിയിലെ ഇവിഎം മിനി ഷോറൂമിൽ നിന്നാണ് ഹിഷാം വാഹനം ഡെലിവറി എടുത്തിരിക്കുന്നത്. ഭാര്യയയോടൊപ്പം എത്തിയാണ് വാഹനം സ്വന്തമാക്കാൻ എത്തിയത്. മിനി കൂപ്പർ S ഹാച്ച്ബാക്കിൻ്റെ ഓഷിൻ വേവ് ഗ്രീൻ എന്ന നിറമാണ് ഹിഷാം തെരഞ്ഞെടുത്തിരിക്കുന്നത്. ജര്‍മന്‍ വാഹന ഭീമനായ ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് കാര്‍ നിര്‍മാതാക്കളായ മിനി പുറത്തിറക്കുന്ന ഈ മോഡല്‍ ഒതുക്കമുള്ള രൂപം കൊണ്ടും ആഡംബര ഫീച്ചറുകള്‍ കൊണ്ടും സെലിബ്രിറ്റികളുടെ ഫേവറിറ്റുകളില്‍ ഒന്നാണ്.

മറ്റ് ആഡംബര കാറുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇതിന് വിലയും കുറവാണ്. കാണാന്‍ വളരെ ചെറുതാണെങ്കിലും ആള് വേറെ ലെവലാണ്. മിനി കൂപ്പര്‍ S എന്നത് മിനി കൂപ്പര്‍ മോഡല്‍ നിരയിലെ പെട്രോള്‍ വേരിയന്റാണ്. 4 സീറ്റര്‍ ഹാച്ച്ബാക്ക് കാറിന്റെ എക്‌സ്‌ഷോറൂം വില 44.90 ലക്ഷം രൂപയാണ്. ഇതിന്റെ ഓണ്‍റോഡ് വില ഏകദേം 57.49 ലക്ഷം രൂപയാകും.
201 bhp പവറും 300 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ ഹാച്ച്ബാക്ക് മോഡലിന്റെ ഹൃദയം. ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിന്റെ ട്രാന്‍സ്മിഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6.7 സെക്കന്‍ഡുകള്‍ മതി. ലിറ്ററിന് 16.58 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നും മിനി അവകാശപ്പെടുന്നു.
1959-ലെ ഒറിജിനല്‍ കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിനി കൂപ്പറിന്റെ പുതുതലമുറയെയും ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പുകളും മുന്‍വശത്തെ ഒക്ടഗോണല്‍ ഗ്രില്ലും, ക്ലീന്‍ ലൈനുകളും പിന്നിലെ യൂണിയന്‍ ജാക്ക്-പ്രചോദിത ടെയില്‍ ലാമ്പുകളും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളുമെല്ലാം കാറിന് കൂടുതൽ അഴക് സമ്മാനിക്കുന്നുണ്ട് എന്ന് ഒരു സംശയവുമില്ല.
പുതിയ 9.4 ഇഞ്ച് റൗണ്ട് OLED ടച്ച്സ്‌ക്രീനാണ് പ്രധാന ആകര്‍ഷണം, അതോടൊപ്പം ഹെഡ്സ് -അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റുകള്‍, ഡ്രൈവര്‍ സീറ്റിന് മസാജ് ഫംഗ്ഷന്‍, ആംബിയന്റ് ലൈറ്റിംഗ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 1 ADAS സ്യൂട്ട്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ മറ്റ് പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








