അ‌മ്പോ... ആ പാട്ടൊക്കെ 'ഇങ്ങേരുടെ' ആയിരുന്നോ! MG വിൻഡ്സർ EV സ്വന്തമാക്കിയ മലയാളി മ്യൂസിക് ഡയറക്ടർ

ഒരു സിനിമയിൽ ഗാനങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ചിലപ്പോഴൊക്കെ പടം പരാജയപ്പെട്ടാലും അതിലെ ഗാനങ്ങൾ ഗംഭീര ഹിറ്റായിരിക്കും. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ അതിലെ ഗാനങ്ങൾ റിലീസ് ചെയ്യുന്ന പതിവ് മലയാള സിനിമയിലുണ്ട്. പരാജയങ്ങളും വിജയങ്ങളും എല്ലാം അനുഭവിച്ച പല സംഗീത സംവിധായകൻമാരുണ്ട് മലയാള സിനിമയിൽ. അത് പോലെ തന്നെ ചില നടൻമാരുടെ ചിത്രങ്ങൾ ഇവർക്ക് രാശിയാണ്. അത്തരത്തിൽ ടൊവിനോയുടെ ഹിറ്റ് ചിത്രങ്ങളിലെ സംഗീത സംവിധാനത്തിലൂടെ മലയാളികളുടെ നാവിൻത്തുമ്പിൽ എപ്പോഴും മൂളി കേൾക്കുന്ന പാട്ടുകൾ സമ്മാനിച്ച ആളാണ് കൈലാസ് മേനോൻ. ജീവാംശമായി എന്ന ഒറ്റ പാട്ട് മതി ഇദ്ദേഹത്തിൻ്റെ റേഞ്ച് മനസിലാക്കാൻ.

കൈലാസ് മേനോൻ്റെ സംഗീത ലോകത്തെ മുന്നോട്ടുളള യാത്രയിൽ അദ്ദേഹം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. എംജിയുടെ ഏറ്റവും ഡിമാൻ്റുളള ഇലക്ട്രിക് മോഡലായ വിൻഡ്സർ ആണ് കൈലാസ് വാങ്ങിയിരിക്കുന്നത്. എംജി വിന്‍ഡ്‌സര്‍ ഇവിയുടെ എക്‌സൈറ്റ് വേരിയന്റിന്റെ വില 13,99,800 രൂപയാണ്. എക്‌സ്‌ക്ലൂസീവ് ട്രിമ്മിന്റെ വില 14,99,800 രൂപയാണ്. ടോപ് എന്‍ഡ് എസെന്‍സ് വേരിയന്റിന് 15,99,800 രൂപയാണ് മുടക്കേണ്ടത്.

kailas menon buys mg Windsor ev

ആദ്യ കാഴ്ച്ചയിൽ ആരേയും മോഹിപ്പിക്കുന്ന രൂപം തന്നെയാണ് എംജിയുടെ ഇലക്‌ട്രിക് സിയുവി മോഡലിനുള്ളത്. ഒരു എംപിവിയുടെ പ്രായോഗികത പുറത്തുനിന്ന് തന്നെ മനസിലാക്കാൻ പറ്റുമെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഇതൊരു 5-സീറ്റർ ആയതിനാൽ തന്നെ ധാരാളം സ്പേസും പുറംകാഴ്ച്ചയിൽ നിന്നും മനസിലാക്കാം. പുതിയ വിൻഡ്‌സർ ഇവിയുടെ മുൻവശത്ത് ലേയേർഡ് ലുക്കാണ് കമ്പനി അവതരിപ്പിക്കുന്നത്. പുതിയ ഇലക്ട്രിക് കാറിൻ്റെ മുൻവശത്ത് നീളുന്ന എൽഇഡി ലൈറ്റ്ബാർ-സ്റ്റൈൽ ഡിആർഎല്ലുകളും കിടിലമാണ്.

എൽഇഡി ഹെഡ്‌ലൈറ്റുകൾ ഫ്രണ്ട് ബമ്പറിൽ താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇലുമിനേറ്റഡ് എംജി ലോഗോയാണ് മറ്റൊരു ഹൈലൈറ്റ്. ഇനി വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പുതിയ വിൻഡ്‌സർ ഇവിയുടെ എംപിവി സ്റ്റൈൽ ഡിസൈൻ വശത്ത് നിന്ന് നോക്കുമ്പോൾ നന്നായി കാണാനാകും. ഗ്ലാസ് റൂഫിലേക്ക് സാവധാനത്തിൽ ഒഴുകുന്ന ഫ്രണ്ട് വിൻഡ്‌സ്‌ക്രീനും മനോഹരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് ഇവിക്ക് സമ്മാനിച്ചിരിക്കുന്നത്.

kailas menon buys mg Windsor ev

ഒരേസമയം ആഡംബരവും ഏറ്റവും മിനിമലുമായി ഡിസൈൻ ചെയ്‌തിരിക്കുന്ന അകത്തളം പ്രശംസനീയമാണ്. ക്യാബിനിൽ കുറച്ച് സോഫ്‌റ്റ്-ടച്ച് പ്ലാസ്റ്റിക്കുകളും കുറച്ച് ഗോൾഡ് ഹൈലൈറ്റുകളും പ്രീമിയം ഫീലാണ് സമ്മാനിക്കുന്നത്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന ക്ലാസ്-ലീഡിംഗ് വലിയ 15.6 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 8.8 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ എന്നിവയും സൂപ്പറാണ്.

ഇൻഫിനിറ്റിയിൽ നിന്നുള്ള 9-സ്പീക്കർ ഓഡിയോ സിസ്റ്റവും ഇൻഫോടെയ്ൻമെൻ്റ് സജ്ജീകരണത്തിൽ ഉൾപ്പെടുന്നതിനാൽ സംഗീത ആസ്വാദനവും മികച്ചതായിരിക്കും. കസ്റ്റമൈസ് ചെയ്യാവുന്ന തീമുകളുള്ള ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിലൂടെ എംജിയുടെ ഐ-സ്മാർട്ട് സ്യൂട്ട് വഴി 80-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും ആക്‌സസ് ചെയ്യാം. കൂടാതെ ഗെയിമുകൾ, മ്യൂസിക് സ്ട്രീമിംഗ്, OTT സിനിമകൾ, ഷോകൾ എന്നിവയുൾപ്പെടെ വിവിധ ആപ്പുകളും ഇതിലൂടെ ലഭ്യമാവും.

kailas menon buys mg Windsor ev

സുരക്ഷയുടെ കാര്യത്തിൽ എംജി വിൻഡ്‌സർ ഇലക്ട്രിക് ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനം 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, എൽഇഡി കോർണറിംഗ്, റിയർ ഫോഗ് ലൈറ്റുകൾ, ടിപിഎംഎസ്, നാല് വീലുകൾക്കും ഡിസ്‌ക് ബ്രേക്കുകൾ, ലെവൽ 2 ADAS എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് ഒരുക്കിയിരിക്കുന്നത്.

വിൻഡ്‌സറിന് മൊത്തത്തിൽ 4,295 മില്ലീമീറ്റർ നീളവും 1,850 മില്ലീമീറ്റർ വീതിയും 1,677 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ നീളമുള്ള വീൽബേസും ഉണ്ട്. എംജി വിൻഡ്‌സർ ഇവി 186 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഗ്ദാനം ചെയ്യുന്നത്. 38kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കാറിന്റെ ഹൃദയം. സിംഗിൾ സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ സിംഗിൾ പിഎംഎസ്എം മോട്ടോറിന് 134 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാനാവും.

സിംഗിൾ ചാർജിൽ എംജി വിൻഡ്‌സറിന് 331 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ സാഹചര്യങ്ങളിൽ ഏകദേശം 250 കിലോമീറ്റർ റേഞ്ച് എങ്കിലും ലഭിച്ചേക്കും. ഇവിയുടെ ബാറ്ററി 45kW ഫാസ്റ്റ് DC ചാർജിംഗിനെ വരെ പിന്തുണയ്ക്കുന്നതാണ്. ഇതിലൂടെ 55 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 3.3kW, 7.4kW എസി ചാർജറുകൾ ഉപയോഗിച്ചാൽ ചാർജിംഗ് സമയം യഥാക്രമം 13.8, 6.5 മണിക്കൂറായി ഉയരും.

ഇന്ത്യയിലെ മറ്റ് ഇലക്ട്രിക് കാറുകളിൽ നിന്നും വ്യത്യസ്‌തമായി വിൻഡ്‌സർ ഇവിയിലെ ബാറ്ററി പായ്ക്ക് ആജീവനാന്ത വാറണ്ടിയോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ബാറ്ററിയുടെ വില പ്രാരംഭ ചെലവിൽ ഉൾപ്പെടുത്തിയാൽ വിൻഡ്‌സർ ഇവി ബാറ്ററി ഒരു സേവനമായി വാഗ്ദാനം ചെയ്യുന്നു. ലളിതമായി പറഞ്ഞാൽ ഈ പുതിയ ഇവിയിൽ നിങ്ങൾ സഞ്ചരിക്കുന്ന ഓരോ കിലോമീറ്ററിനും 3.5 രൂപ വാടകയ്ക്ക് നൽകണം.

സിംഗിൾ-മോട്ടോർ ഫ്രണ്ട്-വീൽ-ഡ്രൈവ് സജ്ജീകരണം വേഗത്തിലും സുഗമമായും ആക്‌സിലറേഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. സിറ്റിയിൽ യൊതൊരു കുഴപ്പമില്ലാത്ത അനുഭവമാണ് കാർ ഓടിക്കുന്നയാൾക്ക് ലഭിക്കുക. ഇക്കോ മോഡിൽ നിന്നും നോർമലിലേക്കും പിന്നീട് സ്‌പോർട്ടിലേക്കും പോകുമ്പോൾ സ്റ്റിയറിംഗ് വീലിന് ഭാരം കൂടുന്നതായും തോന്നിയേക്കാം. സിറ്റി ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇക്കോയാണ് അനുയോജ്യം. കുറഞ്ഞ ഭാരവും പെട്ടെന്നുള്ള പ്രതികരണവും ട്രാഫിക്കിലൂടെ എളുപ്പത്തിൽ വാഹനമോടിക്കാനാവും.

കാർ ഭാരമേറിയതാണെങ്കിലും വിൻഡ്‌സർ ഇവിയുടെ സസ്‌പെൻഷൻ സജ്ജീകരണം മികച്ച യാത്രാ സൗകര്യത്തിനായി ട്യൂൺ ചെയ്‌തിരിക്കുന്നു. ഇത് വിൻഡ്‌സർ ഇവിയെ ഏത് കുണ്ടും കുഴിയും അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ്. നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. എന്നിരുന്നാലും മികച്ച റേഞ്ചിനായി റോളിംഗ് റെസിസ്റ്റൻസ് ലെവലുകൾ കുറയ്ക്കുന്ന ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സ്റ്റോക്ക് ടയറുകൾ അപ്‌ഗ്രേഡ് ചെയ്താൽ ബ്രേക്കിംഗ് കൂടുതൽ മികച്ചതാവുകയും ചെയ്യും.

മാർച്ചിൽ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വിൽപ്പന 5,500 യൂണിറ്റായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റ 5,050 യൂണിറ്റുകളെ അപേക്ഷിച്ച് വാർഷികാടിസ്ഥാനത്തിൽ മാർ്ച് മാസത്തിൽ 9 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്.

കോമെറ്റ് ഇവി, ZS ഇവി, വിൻഡ്‌സർ ഇവി എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയാണ് ഇതിൽ വലിയൊരു പങ്കുവഹിച്ചിരിക്കുന്നത്. എംജിയുടെ ഇലക്ട്രിക് വാഹന നിരയ്ക്കുള്ള ശക്തമായ ഉപഭോക്തൃ ആവശ്യകതയെയാണ് ഈ മൂന്ന് വാഹനങ്ങളും സൂചിപ്പിക്കുന്നത്. എംജിയുടെ മൊത്തം വിൽപ്പനയുടെ 85 ശതമാനത്തിലധികവും വൈദ്യുത വാഹനങ്ങളിലൂടെ സംഭാവനയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, April 22, 2025, 15:37 [IST]
English summary
Malayalam music director kailas menon brings home mg windsor ev delivery video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X