ശബ്ദം കൊണ്ട് ഫാനാക്കുന്ന അതുല്യഗായകൻ; യാത്രയ്ക്ക് കൂടെ കൂട്ടിയത് 1 കോടിയുടെ ലക്ഷ്വറി സെഡാൻ

എത്ര ടെൻഷൻ അടിച്ചിരുന്നാലും ഒരു പാട്ട് കേട്ടാൽ ഒട്ടുമിക്ക ആളുകൾക്കും അൽപ്പം സമാധാനം കിട്ടും. അതും കേട്ടാൽ അലിഞ്ഞ് പോകുന്ന ശബ്ദവും കൂടിയാണെങ്കിൽ പറയുകയേ വേണ്ട. അങ്ങനെ മലയാളത്തിലെ എണ്ണം പറഞ്ഞ പിന്നണി ഗായകരിൽ ഒരാളാണ് വിധു പ്രതാപ്. വിധുവിൻ്റെ 17-ാം വയസിൽ ഏഷ്യാനെറ്റ് സംഘടിപ്പിച്ച സംഗീത മത്സരത്തിൽ വോയിസ് ഓഫ് ദ ഇയർ അവാർഡ് വാങ്ങിയതോടെ അദ്ദേഹത്തിൻ്റെ കരിയറിൽ വലിയൊരു വഴിത്തിരിവായിരുന്നു. 2001-ൽ സായാഹ്നം എന്ന ചിത്രത്തിന് മികച്ച ഗായകനുള്ള സ്റ്റേറ്റ് ഫിലിം അവാർഡ് കരസ്ഥമാക്കി. അദ്ദേഹത്തിൻ്റെ എല്ലാ നേട്ടങ്ങളിലും താങ്ങും തണലുമായി ഭാര്യ ദീപ്തിയും ഒപ്പമുണ്ട്. ഇരുവരുടേയും ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്.

സെലിബ്രിറ്റികളും അത് പോലെ തന്നെ ബിസിനസുകാരും തങ്ങളുടെ യാത്രയിൽ കംഫർട്ടിന് വേണ്ടി എപ്പോഴും തെരഞ്ഞെടുക്കുന്ന ബ്രാൻഡാണ് ബിഎംഡബ്ല്യു. വിധു പ്രതാപും ഭാര്യ ദീപ്തിയും തങ്ങളുടെ സാരഥിയായി തെരഞ്ഞെടുത്തിരിക്കുന്നത് ആഡംബര സെഡാനായ ബിഎംഡബ്ല്യു 5 സീരിസ് ലോങ്ങ് വീൽ ബേസാണ്. കൊച്ചിയിൽ ഏകദേശം 94.88 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ ഓൺറോഡ് വില വരുന്നത്. ബിഎംഡബ്ല്യു ഡീലർഷിപ്പായ ഇവിഎമ്മിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

Vidhu prathap buys bmw 5 series

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് എട്ടാം തലമുറ ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. സിംഗിള്‍ 530 Li M സ്‌പോര്‍ട് വേരിയന്റില്‍ എത്തിയ കാറിന്റെ വില ഇപ്പോള്‍ 74.40 ലക്ഷം രൂപയാണ്. കൊച്ചിയില്‍ കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 94.88 ലക്ഷം രൂപയാകും. 3 സീരീസ്, 7 സീരീസ് എന്നിവയ്ക്ക് ശേഷം ബിഎംഡബ്ല്യു ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ലോംഗ് വീല്‍ബോസ് മോഡല്‍ ആയിരുന്നു ഈ എക്‌സിക്യൂട്ടീവ് സെഡാന്‍.

എതിരാളികളേക്കാൾ മികച്ച നീളമാണ് വാഹനത്തിൻ്റെ പ്രത്യേകത. 5,175 mm നീളവും 1,900 mm വീതിയും 1,520 mm ഉയരവും, 3,105 mm വീൽബേസുമാണ് കാറിനുള്ളത്. സ്റ്റാൻഡേർഡ് മോഡലായ 5 സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അധികമായി 145 മില്ലീമീറ്റർ നീളവും 110 മില്ലീമീറ്റർ വീൽബേസും ഉണ്ടായിരിക്കും. അതായത് സെഗ്മെന്റിലെ ഏറ്റവും വലിപ്പമേറിയ കാറാണ് ഇതെന്നതാണ് പ്രത്യേകത.

Vidhu prathap buys bmw 5 series

സ്റ്റാൻഡേർഡ് 5 സീരീസ് പോലെ തന്നെയാവും LWB പതിപ്പും ഒരുക്കിയിരിക്കുന്നത്. ഇലുമിനേറ്റഡ് ഫ്രണ്ട് ഗ്രിൽ, സമാനമായ ഹെഡ്‌ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, ഹോഫ്‌മിസ്റ്റർ കിങ്കിലെ ഇലുമിനേറ്റഡ് "5" എംബ്ലം, പുതിയ അലോയ് വീലുകൾ, റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ, ഇന്റഗ്രേറ്റഡ് റിഫ്ലക്ടറുകൾ ഉൾക്കൊള്ളുന്ന സ്‌കൾപ്പഡ് ബമ്പർ പോലുള്ള കാര്യങ്ങളെല്ലാം ആഡംബര സെഡാന്റെ മാറ്റ് കൂട്ടുന്ന കാര്യങ്ങളാണ്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും കിടിലമായിരിക്കും. ബിഎംഡബ്ല്യു ഐഡ്രൈവ് 8.5 ഉള്ള 14.9 ഇഞ്ച് കർവ്‌ഡ് ഡിസ്‌പ്ലേ, പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, USB-C ചാർജിംഗ് പോർട്ടുകൾ, 18-സ്പീക്കർ ബോവേഴ്‌സ് ആൻഡ് വിൽകിൻസ് ഓഡിയോ സിസ്റ്റം പോലുള്ള ഫീച്ചറുകളാൽ വാഹനം സമ്പന്നമായിരിക്കും.

Vidhu prathap buys bmw 5 series

ഓപ്ഷണൽ ഡ്യുവൽ സ്‌ക്രീൻ റിയർ എൻ്റർടൈൻമെൻ്റ് സിസ്റ്റം, സമഗ്രമായ ADAS സ്യൂട്ട്, ഐഡ്രൈവ് റോട്ടറി കൺട്രോളർ, വ്യത്യസ്‌ത ഡ്രൈവ് മോഡുകൾ എന്നിവയും മറ്റും കാറിന് മോടികൂട്ടാനായി ഒരുക്കിയിട്ടുണ്ട്. 2025 ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീൽബേസ് പതിപ്പിന് 258 PS പവര്‍ നല്‍കുന്ന 2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത് മെല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിനുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, October 18, 2025, 15:40 [IST]
English summary
Malayalam playback singer vidhu prathap buys bmw 5 series images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X