അവസാന പടം പൊട്ടിപ്പാളീസായിട്ടും പുത്തന്‍ മിനി എസ്‌യുവി വാങ്ങി; പ്രൊഡ്യൂസര്‍മാരിലെ 'നെപ്പോ കിഡിനെ' മനസിലായോ?

മോളിവുഡിലേക്ക് ആകര്‍ഷകമായ രൂപഭംഗിയും അത്യാധുനിക സവിശേഷതകളുമുള്ള ഒരു പുത്തന്‍ ജര്‍മ്മന്‍ ആഡംബര എസ്‌യുവി കൂടി എത്തിച്ചേര്‍ന്നിരിക്കുകയാണ്. മലയാള സിനിമക്ക് ചില മികച്ച സിനിമകള്‍ സമ്മാനിച്ച പ്രശസ്തമായ മേരിലാന്‍ഡ് സ്റ്റുഡിയോസിന്റെ (Merryland Studio) അമരക്കാരനും നിര്‍മാതാവുമായ വിശാഖ് സുബ്രഹ്‌മണ്യം ആണ് പുത്തന്‍ മിനി കണ്‍ട്രിമാന്‍ (MINI Countryman) സ്വന്തമാക്കിയത്. കൊച്ചിയിലെ പ്രമുഖ ലക്ഷ്വറി വാഹന ഡീലര്‍ഷിപ്പായ മിനി ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നും അദ്ദേഹം വാഹനം ഡെലിവറി സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുന്നുണ്ട്.

വിശാഖ് സുബ്രഹ്‌മണ്യം തനിക്കും കുടുംബത്തിനുമായി തിരഞ്ഞെടുത്തത് മിനി കണ്‍ട്രിമാന്‍ മോഡലിന്റെ ഏറ്റവും ആകര്‍ഷകമായ 'ചില്ലി റെഡ്' (കളര്‍ വേരിയന്റാണ്. റോഡുകളില്‍ വേറിട്ടുനില്‍ക്കുന്ന ഈ പ്രത്യേക റെഡ് നിറത്തിനൊപ്പം മുകള്‍ഭാഗത്ത് നല്‍കിയിരിക്കുന്ന കോണ്‍ട്രാസ്റ്റ് ബ്ലാക്ക് റൂഫും മിറര്‍ ക്യാപ്പുകളും ഈ ആഡംബര എസ്‌യുവിക്ക് കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് സമ്മാനിക്കുന്നുണ്ട്.

visakh subramanian buys mini countryman

മെക്കാനിക്കല്‍ സവിശേഷതകളിലേക്ക് കടന്നാല്‍, ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ അത്യാധുനികമായ 2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മിനി കണ്‍ട്രിമാന്‍ എസ്‌യുവിക്ക് കരുത്ത് പകരുന്നതള ഉയര്‍ന്ന പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്ന ഈ എഞ്ചിന്‍ പരമാവധി 178 hpപവറും 280 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ ശക്തമായ പെട്രോള്‍ എഞ്ചിനോടൊപ്പം സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി 7-സ്പീഡ് ഡബിള്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് കമ്പനി ക്രമീകരിച്ചിട്ടുള്ളത്.

വെറും 7.5 സെക്കന്‍ഡുകള്‍ കൊണ്ട് ഈ ലക്ഷ്വറി വാഹനം പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ഇന്റീരിയറാണ് മിനി കണ്‍ട്രിമാനിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹര്‍മന്‍ കാര്‍ഡന്‍ ഓഡിയോ സിസ്റ്റം, പ്രീമിയം ലെതര്‍ സീറ്റുകള്‍, പനോരമിക് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ യാത്രക്കാര്‍ക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്നതിനായി ഇതില്‍ ഒരുക്കിയിട്ടുണ്ട്.

visakh subramanian buys mini countryman

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (DSC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റന്റ് തുടങ്ങിയ ആധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ ഇതില്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. നഗരങ്ങളിലെയും ഹൈവേകളിലെയും സുരക്ഷിതമായ യാത്രയ്ക്ക് അനുയോജ്യമായ ഘടനയിലാണ് ഈ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റ് CBU) ആയി, അഥവാ ഇറക്കുമതി വാഹനമായി എത്തുന്ന മിനി കണ്‍ട്രിമാന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില ഏകദേശം 48.10 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. റോഡ് ടാക്‌സ്, ആര്‍ടിഒ രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ചാര്‍ജുകള്‍ കൂടി വരുമ്പോള്‍ വാഹനത്തിന്റെ ഓണ്‍-റോഡ് വില ഇനിയും വര്‍ദ്ധിക്കും.

visakh subramanian buys mini countryman

ലക്ഷ്വറി കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മെര്‍സിഡീസ് ബെന്‍സ് GLA, ബിഎംഡബ്ല്യു X1, ഔഡി Q3 തുടങ്ങിയ ജനപ്രിയ മോഡലുകളോടാണ് മിനി കണ്‍ട്രിമാന്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഈ വിഭാഗത്തില്‍ തനതായ ഡ്രൈവിംഗ് അനുഭവം ആഗ്രഹിക്കുന്നവരുടെ പ്രധാന ചോയ്സാണിത്. മോളിവുഡിലെ സിനിമാക്കാര്‍ക്കിടയില്‍ മിനി ബ്രാന്‍ഡിന്റെ വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് മിനി കണ്‍ട്രിമാന്‍ ഇലക്ട്രിക് സ്വന്തമാക്കിയത്.

കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോയായ മെറിലാന്‍ഡിന്റെ സ്ഥാപകന്‍ പി സുബ്രഹ്‌മണ്യത്തിന്റെ ചെറുമകനാണ് വിശാഖ്. നടന്‍മാരായ അജു വര്‍ഗീസിനും ധ്യാന്‍ ശ്രീനിവാസനുമൊപ്പം ഫണ്‍ടാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ പങ്കാളിയായിരുന്ന വിശാഖ് നിലവില്‍ മെറിലാന്‍ഡ് സിനിമാസ് പ്രൊഡക്ഷന്‍ കമ്പനിയുടെ എംഡിയാണ്. 40 വര്‍ഷത്തെ ഇടവേളക്ക് ശേഷം മെറിലാന്‍ഡിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തിയ വിനീത് ശ്രീനിവാസന്റെ 'ഹൃദയം' ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു.

പിന്നീട് ഇതേകൂട്ടുകെട്ടില്‍ വന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം' ബോക്‌സ്ഓഫീസില്‍ നിന്ന് 80 കോടി വാരി വന്‍ വിജയമായി. എന്നാല്‍ അവസാനം വിശാഖ് നിര്‍മിച്ച വിനീതിന്റെ തന്നെ 'കരം' ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു. വിദേശരാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമയുടെ ബജറ്റ് ഏകദേശം 25 മുതല്‍ 30 കോടി രൂപ വരെയാണെന്നാണ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍ വെറും 1.25 കോടി രൂപ മാത്രമാണെന്നാണ പ്രമുഖ സിനിമ ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അവസാനം പടം പൊട്ടിയാലും മോളിവുഡിലെ ഇന്നത്തെ യുവ നിര്‍മാതാക്കളില്‍ ശ്രദ്ധേയനായ വിശാഖ് തന്റെ യാത്രകളിലെ ആഡംബരത്തിന് ഒട്ടും കുറവ് വരാതിരിക്കാനാണ് പുത്തന്‍ മിനി സ്വന്തമാക്കിയത്.

Article Published On: Wednesday, May 20, 2026, 13:17 [IST]
English summary
Malayalam producer visakh subramanian buys new mini countryman
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X