ഗായിക റിമിയുടെ ജീവിതത്തിലേക്ക് വന്ന പുതിയ അതിഥി
മലയാളത്തിലെ മിക്ക മുൻനിര താരങ്ങൾക്കും പുത്തൻ കാറുകളാണ് ഈ പുതുവർഷം സമ്മാനിച്ചിട്ടുള്ളത്. മമ്മൂക്ക, ആസിഫ് അലി, സുരേഷ് ഗോപി, ജോജു, ജയസൂര്യ എന്തിന് ഇപ്പോൾ പ്രശസ്ത ഗായിക റിമി ടോമി വരെ ഒരു ആഡംബര കാർ സ്വന്തമാക്കിയിരിക്കുന്നു.
മേവെതറിന്റെ ആഡ്യത്വം വിളിച്ചറിയിക്കുന്ന വമ്പൻ കാർ ശേഖരങ്ങൾ
റിമിക്ക് മറ്റ് താരങ്ങളെ പോലെ പറയുവാനായി നിരവധി ആഡംബര കാറുകളില്ലെങ്കിലും മെഴ്സിഡസ് ബെൻസ് ജിഎൽ ഇ 250 ഡിയാണ് ഇപ്പോൾ പുത്തൻ അതിഥിയായി എത്തിയിരിക്കുന്നത്. നടിയും സഹോദര പത്നിയുമായ മുക്തയാണ് ഈ വാർത്ത ഫേസ്ബുക്ക് വഴി ആരാധകരിൽ എത്തിച്ചത്.

കഴിഞ്ഞ വർഷമാണ് കമ്പനി ജിഎൽഇ ആഡംബര എസ്‌യുവിയെ ഇന്ത്യയിൽ എത്തിച്ചത്. വിപണിയിൽ എത്തുന്ന ബെൻസിന്റെ പതിമൂന്നാമത്തെ വാഹനമാണിത്.

എംഎൽ ക്ലാസിന്റെ പുതുക്കിയ പതിപ്പ് ജിഎൽഇ. കൂടാതെ വിപണിയിലിതിന് മികച്ച പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.

204ബിഎച്ച്പിയും 500എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഫോർ സിലിണ്ടർ ഡീസൽ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്.

9സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണിതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മെഴ്സിഡസിന്റെ ഫോർമാറ്റിക് ഓൾ വീൽ ഡ്രൈവ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

6 എയർബാഗുകൾ, ക്രോസ് വിന്റ് അസിസ്റ്റ്, അറ്റെൻഷൻ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് പ്ലസ് എന്നീ സുരക്ഷാസംവിധാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

വെറും 8.6 സെക്കന്റ് കൊണ്ടാണ് ഈ വാഹനം പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

ഏകദേശം 62 ലക്ഷം രൂപയാണിതിന്റെ കൊച്ചി എക്സ് ഷോറൂം വില.

നിറയെ ആരാധക വലയങ്ങളുള്ള സച്ചിൻ ആരുടെ ഫാനാണ്നികുതി തട്ടിപ്പ് ധോനിയുടെ ഹമ്മർ വിവാദത്തിൽ


Click it and Unblock the Notifications








