ബാപ്പയുടെ വക റോള്‍സ് റോയ്‌സ്, ഭര്‍ത്താവിന്റെ സമ്മാനം ഡിഫെന്‍ഡര്‍! ഇതിലും ഭാഗ്യം ചെയ്ത മകള്‍ വേറെയുണ്ടോ?

ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ ഗോള്‍ഡ് റീട്ടെയിലര്‍മാരാണ് മലബാര്‍ ഗോള്‍ഡ്. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡിന്റെ തുടക്കം 1993-ല്‍ കോഴിക്കോട്ട് നിന്നാണ്. മലബാര്‍ ഗോള്‍ഡ് ചെയര്‍മാനായ എംപി അഹമദിനെ മലയാളികള്‍ക്ക് സുപരിചിതമാണ്. അതുപോലെ തന്നെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് സുപരിചിതമായ നാമമാണ് ഫൈസല്‍ മലബാര്‍. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ കോര്‍പറേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഫൈസല്‍ മലബാര്‍ കോസ്‌മോസ് സ്‌പോര്‍ട്‌സിന്റെ കോ-ചെയര്‍മാന്‍ കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഫൈസല്‍ മലബാറിന് സെലിബ്രിറ്റികളുമായി അടുത്ത ബന്ധമാണുള്ളത്.

1.1 ദശലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫൈസല്‍ മലബാറിനെ പിന്തുടരുന്നത്. കുടുംബത്തോടൊപ്പം യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലാണ് (യുഎഇ) അദ്ദേഹം താമസിക്കുന്നത്. രണ്ട് പെണ്‍മക്കളാണ് ഫൈസല്‍ മലബാറിന്. രണ്ടുപേരും വിവാഹിതരാണ്. ഫൈസല്‍ മലബാറിന്റെ ഇളയ മകളുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് കെങ്കേമമായി നടന്നത്. തന്റെ യാത്രകളുടെയും മറ്റും വീഡിയോകള്‍ക്കൊപ്പം തന്റെ കുടുംബത്തിലുണ്ടാകുന്ന വിശേഷങ്ങളും ഫൈസല്‍ മലബാര്‍ തന്റെ ഫോളോവേഴ്‌സിനായി പങ്കുവെക്കാറുണ്ട്.

faisal malabars son-in-law gifted defender wife

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഫൈസല്‍ മലബാര്‍ തന്റെ മൂത്ത മകള്‍ക്ക് റോള്‍സ് റോയ്‌സ് കാര്‍ സമ്മാനിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹം അതിന് നല്‍കിയ കുറിപ്പായിരുന്നു അതിന്റെ കാരണം. 100 മില്ല്യണ്‍ ദിര്‍ഹം കൊടുത്താലും വാങ്ങിക്കാത്തയാളാണ് തന്റെ മൂത്ത മകള്‍ അതുകൊണ്ടാണ് ഇങ്ങനെ ഒരു സര്‍പ്രൈസ് സമ്മാനം കൊടുക്കന്നതെന്നുമായിരുന്നു ഫൈസല്‍ കുറിച്ചത്. ആഡംബര കാറുകള്‍ക്കിടയിലെ രാജാവായ റോള്‍സ് റോയ്‌സിന്റെ കോടികള്‍ വിലമതിക്കുന്ന കലിനന്‍ എസ്‌യുവിയായിരുന്നു ജാമിയക്ക് ഫൈസല്‍ സമ്മാനിച്ചത്.

പിതാവ് തന്റെ പ്രിയതമക്ക് റോള്‍സ് റോയ്‌സ് സമ്മാനിക്കുമ്പോള്‍ താനും കുറയ്ക്കാന്‍ പാടില്ലെല്ലോ എന്നാണ് ജാമിയയുടെ ഭര്‍ത്താവ് ഫവാസ് ചിന്തിച്ചത്. ഇപ്പോള്‍ ഒരു ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സമ്മാനിച്ചാണ് ഫവാസ് ജാമിയക്ക് സര്‍പ്രൈസ് കൊടുത്തിരിക്കുന്നത്. ഈ പുതിയ ഡിഫെന്‍ഡര്‍ കാറിന്റെ ഡെലിവറിക്ക് ഫൈസല്‍ മലബാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ഫവാസ് ഷോറൂമിലേക്ക് കൊണ്ടുപോയി. ആ സമയത്ത് എടുത്ത വീഡിയോ ഫൈസല്‍ മലബാര്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

faisal malabars son-in-law gifted defender wife

'എന്റെ മകള്‍ ജാമിയക്ക് ഫവാസിന്റെ ചെറിയൊരു സര്‍പ്രൈസ് സമ്മാനം...അവള്‍ സത്യം പറഞ്ഞ ഭാഗ്യം നിറഞ്ഞ ഒരു മകളാണ് ഫവാസിനെ കിട്ടിയതിലും മാഷാ അല്ലാഹ് എല്ലാം കൊണ്ടും...സര്‍വശക്തന്റെ അനുഗ്രഹം ഇവരുടെ രണ്ട് പേരുടെ ജീവിതത്തിലും എപ്പോഴും ഉണ്ടവട്ടെ... ഈ ഒരു സന്തോഷത്തോടെ ഒരുപാട് കാലം ഒരുമിച്ച് ഉണ്ടാവട്ടെ എന്ന് സര്‍വശക്തനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' ഫൈസല്‍ മലബാര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ജാമിയയുടെ ഭര്‍ത്താവ് വെള്ള നിറത്തിലുള്ള ഡിഫെന്‍ഡറാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വെച്ചല്ല യുഎഇയില്‍ വെച്ചാണ് കാര്‍ വാങ്ങിയിരിക്കുന്നത്. വിഖ്യാത ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ ലാന്‍ഡ് റോവര്‍ പുറത്തിറക്കുന്ന ഡിഫെന്‍ഡര്‍ ഈ ഭൂഗോളത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ എസ്‌യുവിയാണ്. ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 90, 110, 130 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പതിപ്പുകളിലാണ് വില്‍ക്കുന്നത്. നിലവില്‍, ഇന്ത്യയിലെ അവരുടെ എക്സ്-ഷോറൂം വില 1.04 കോടി രൂപ മുതല്‍ പരമാവധി 2.85 കോടി രൂപ വരെയാണ്.

faisal malabars son-in-law gifted defender wife

ഡിഫെന്‍ഡര്‍ പെട്രോള്‍, ഡീസല്‍, ഹൈബ്രിഡ് എന്നീ 3 പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 6 കളര്‍ ഓപ്ഷനുകളില്‍ ഇവ ലഭ്യമാകുന്നു. എസ്യുവിയുടെ ഏറ്റവും പുതുതലമുറ മോഡല്‍ നിരവധി പ്രീമിയം ഫീച്ചറുകളാല്‍ സമ്പന്നമാണ്. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ പോലുള്ള നൂതന സവിശേഷതകളെല്ലാം കോര്‍ത്തിണക്കിയാണ് വണ്ടി ഒരുക്കിയിരിക്കുന്നത്.

ഇതുകൂടാതെ വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, മെറിഡിയനില്‍ നിന്നുള്ള പ്രീമിയം സ്പീക്കര്‍ സിസ്റ്റം, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍ സീറ്റുകള്‍, ഒരു ബട്ടണില്‍ തൊടുമ്പോള്‍ ഉയര്‍ത്താവുന്ന ഇലക്ട്രോണിക് എയര്‍ സസ്പെന്‍ഷന്‍ തുടങ്ങിയ ഫീച്ചറുകളും പുതിയ ആഡംബര എസ്യുവിയില്‍ ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ നല്‍കിയിട്ടുണ്ട്. ഓഫ്‌റോഡ് ശേഷിയും ആഡംബര ഫീച്ചറുകളും കാരണം മോളിവുഡില്‍ ഒരു ഡസനിലേറെ സെലിബ്രിറ്റികള്‍ ഡിഫെന്‍ഡര്‍ സ്വന്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Sunday, March 9, 2025, 10:00 [IST]
English summary
Malayali entrepreneur faisal malabars daughter gets land rover defender as gift from husband
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X