നടിമാരേക്കാള്‍ ഫോളോവേഴ്‌സ്, കേരളത്തിലേക്കാള്‍ ഫെയ്മസ് തമിഴ്‌നാട്ടില്‍! പുത്തന്‍ കാര്‍ സ്വന്തമാക്കി വൈറല്‍ താരം

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സില്‍ (Social Media Influencer) ഒരാളാണ് മലയാളിയായ അമല ഷാജി (Amala Shaji). ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള അമല തിരുവനന്തപുരം സ്വദേശിനിയാണ്. രസകരമായ കണ്ടന്റുകളുമായാണ് താരം ആരാധകരെ കൈയ്യിലെടുക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന ടിക്‌ടോക് താരമായിരുന്ന അമല ആപ്പിന് നിരോധനം വന്നതോടെ ഇന്‍സ്റ്റഗ്രാമിലേക്ക് ചുവട് മാറുകയായിരുന്നു. നിലവില്‍ 40 ലക്ഷത്തിലേറെ പേരാണ് ഇന്‍സ്റ്റഗ്രാമില്‍ 22-കാരിയെ പിന്തുടരുന്നത്. മലയാളികളേക്കാള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലാണ് അമലക്ക് ഫാന്‍സ് കൂടുതലെന്നതാണ് രസകരം.

അമലയുടെ ഡാന്‍സ്, ലിപ് സിങ്ക് വീഡിയോകളില്‍ പലതും ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിട്ടുണ്ട്. ഡാന്‍സും അഭിനയവും ഒരുപോലെ പാഷനായി കൊണ്ടുനടക്കുന്ന അമല ഷാജി പക്ഷേ നൃത്തം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ഓരേ വര്‍ഷവും ബിഗ് ബോസ് റിയാലിറ്റി ഷോ അനൗണ്‍സ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികളുടെ സാധ്യത ലിസ്റ്റില്‍ ആദ്യം ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് അമല ഷാജി. മറ്റ് ഇന്‍ഫ്‌ലുവന്‍സേഴ്‌സിനെ പോലെ തന്നെ സോഷ്യല്‍ മീഡിയ അമലയുടെയും ജീവിത നിലവാരം ഉയര്‍ത്തുകയാണ്.

amala shaji hyundai exter

ഇപ്പോള്‍ ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് അമല. ഹ്യുണ്ടായിയുടെ ജനപ്രിയ മൈക്രോ എസ്‌യുവിയായ എക്‌സ്റ്ററാണ് അമല വാങ്ങിയിരിക്കുന്നത്. കുടുംബത്തോടൊപ്പം ഹ്യുണ്ടായി ഡീലര്‍ഷിപ്പിലെത്തിയാണ് താരം താക്കോല്‍ ഏറ്റുവാങ്ങിയത്. കുടുംബത്തിലേക്ക് പുത്തന്‍ അതിഥിയെ വരവേറ്റ വിവരം അമല തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ആരാധകരെ അറിയിച്ചു. ബുധനാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 1 ലക്ഷത്തിലേറെ പേര്‍ ലൈക്ക് അടിച്ചിട്ടുണ്ട്.

കാര്‍ ഡെലിവറിയെടുത്ത ശേഷം കുടുംബത്തോടൊപ്പം ഷോറൂമില്‍ നിന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ അടക്കം വീഡിയോയില്‍ ഉണ്ട്. പുത്തന്‍ കാര്‍ സ്വന്തമാക്കിയ താരത്തിന് നിരവധി സെലിബ്രിറ്റികളും ആരാധകരും കമന്റ് ബോക്‌സിലൂടെ ആശംസകള്‍ അറിയിച്ചു. ഹ്യുണ്ടായി എക്‌സ്റ്ററിന്റെ ടോപ് എന്‍ഡ് വേരിയന്റാണ് അമല തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് സൂചന. സ്‌റ്റേറി നൈറ്റ് ഷെയ്ഡിലാണ് കാര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ ഹ്യുണ്ടായി കാറിന് 6.13 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.

amala shaji hyundai exter

ടോപ് എന്‍ഡ് വേരിയന്റിന് 10.28 ലക്ഷം രൂപയാണ് മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. ഇന്ത്യയില്‍ കോംപാക്ട് എസ്‌യുവികള്‍ക്കുളള ഡിമാന്‍ഡ് മുതലെടുക്കാനായി ഹ്യുണ്ടായി അവതരിപ്പിച്ച പുത്തന്‍ മോഡലാണ് എക്‌സ്റ്റര്‍. താങ്ങാനാകുന്ന വിലയില്‍ മികച്ച മൈലേജും സേഫ്റ്റിയും ഡ്രൈവിംഗ് എക്‌സ്പീരിയന്‍സും തരുന്ന കാര്‍ അന്വേഷിക്കുന്നവര്‍ക്ക് പറ്റിയ മികച്ച ഓപ്ഷനുകളില്‍ ഒന്നാണ് എക്‌സ്റ്റര്‍. പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ ഈ കാര്‍ സ്വന്തമാക്കാന്‍ സാധിക്കും.

കാറിലെ 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 81.8 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ജോടിയാക്കിയിരിക്കുന്നത്. സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്‍ 67.7 bhp പവറും 95.2 Nm ടോര്‍ക്കുമാണ് നല്‍കുക. പെട്രോള്‍ വേരിയന്റുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ വാങ്ങാന്‍ സാധിക്കും. അതേസമയം സിഎന്‍ജി പതിപ്പില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭിക്കുന്നത്.

amala shaji hyundai exter

മൈക്രോ എസ്‌യുവിയുടെ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. കിലോഗ്രാമിന് 27.1 കിലോമീറ്റര്‍ ആണ് എക്‌സ്റ്റര്‍ സിഎന്‍ജിയുടെ മൈലേജ്. എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേയുള്ള 4.2-ഇഞ്ച് MID, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ സിംഗിള്‍ പേന്‍ സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യുവല്‍ ക്യാമറകള്‍ എന്ന് തുടങ്ങി നിരവധി നൂതന ഫീച്ചറുകള്‍ ഈ കാറില്‍ കൊറിയന്‍ കമ്പനി സജ്ജീകരിച്ചിട്ടുണ്ട്.

ആറ് എയര്‍ബാഗുകള്‍, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ESC), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, എല്ലാ യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയവയാണ് എസ്‌യുവിയുടെ സേഫ്റ്റി കിറ്റില്‍ വരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ടാറ്റ പഞ്ചിനോടാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. അധികം വൈകാതെ എക്‌സ്റ്ററിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ ഹ്യുണ്ടായിക്ക് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Thursday, June 13, 2024, 11:00 [IST]
English summary
Malayali social media influencer amala shaji buys brand new hyundai exter
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X