വണ്ടിപ്രാന്തനുള്ള ഇതിലും മികച്ച വിവാഹസമ്മാനം സ്വപ്നങ്ങളിൽ മാത്രം! കണ്ടുനിന്നവരെ ഞെട്ടിച്ച 'സര്‍പ്രൈസ്'

സമ്മാനം കിട്ടുന്നത് ഇഷ്ടമല്ലാത്ത ആളുകള്‍ വളരെ ചുരുക്കമായിരിക്കും. വിവാഹമായാലും പിറന്നാള്‍ ആയാലും സമ്മാനം കൊടുക്കുന്ന ആചാരം ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഉണ്ട്. വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ ആളുകള്‍ അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. വിവാഹം പോലുള്ള ആഘോഷങ്ങളില്‍ പ്രധാനമായും വധൂവരന്‍മാര്‍ക്ക് ഇഷ്ടമുള്ള സംഗതികള്‍ അല്ലെങ്കില്‍ അവര്‍ക്ക് ഉപകാരപ്രദമാകുന്ന സാധനങ്ങളാണ് സമ്മാനിക്കാറ്.

വണ്ടിപ്രാന്തന്‍മാരായിട്ടുള്ളവര്‍ക്ക് പെട്രോളും ഡീസലും വരെ വിവാഹ സമ്മാനമായി കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ലെവല്‍ കൂടി മുന്നോട്ട് പോയിരിക്കുകയാണ് നമ്മുടെ മലയാളി പിള്ളേര്‍. കഴിഞ്ഞ കുറച്ച് ദിവസമായി ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ പങ്കുവെക്കപ്പെട്ട ഒരു റീല്‍സിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ജിതിന്‍ എസ് കുമാര്‍ എന്നയാളാണ് വൈറൽ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

friends gift alloy wheels on wedding

സത്യം പറഞ്ഞാല്‍ എനിക്ക് ഇതുപോലുള്ള സുഹൃത്തുക്കള്‍ ഇല്ലെല്ലോ എന്നായിരിക്കും ഓരോ കാര്‍ ഉടമയും ചിന്തിച്ച് പോയിട്ടുണ്ടാകുക. വീഡിയോയുടെ തുടക്കത്തില്‍ വരന്റെ സുഹൃത്തുക്കള്‍ ഒരു വലിയ ചതുരാകൃതിയിലുള്ള പെട്ടിയുമായി സ്‌റ്റേജിലേക്ക് വരികയാണ്. പലപ്പോഴും കാണാറുള്ള പോലെ കൂട്ടുകാരുടെ 'കുസൃതി' വല്ലതും ആകുമെന്നാണ് നമ്മള്‍ കരുതുക. പലപ്പോഴും അത്തരം വലിയ പായ്ക്കറ്റുകളാക്കി നല്‍കുന്ന ഗിഫ്റ്റുകള്‍ പൊട്ടിച്ച് നോക്കുമ്പോള്‍ അകത്തളം ശൂന്യമായിരിക്കും.

എന്നാല്‍ വ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെ അരങ്ങേറിയത്. വരന്റെ സുഹൃത്തുക്കള്‍ നല്‍കിയ സമ്മാനത്തിന്റെ അകത്ത് ഒന്നുമുണ്ടാകില്ലെന്നാണ് പലരും ആദ്യം കരുതിയത്. സ്‌റ്റേജില്‍ വധൂവരന്‍മാരുടെ അടുത്ത് സമ്മാനപ്പൊതിയില്‍ നന്നായി അലങ്കരിച്ച പെട്ടി കൊണ്ടുവെച്ച ചങ്ങാതിക്കൂട്ടം തുറക്കാനായി നവവരനോട് ആവശ്യപ്പെട്ടു. എന്നാല്‍ സമ്മാനപ്പെട്ടി തുറന്നപ്പോള്‍ കല്ല്യാണചെക്കന്റെ മുഖത്ത് ഞെട്ടലും പുഞ്ചിരിയുമെല്ലാം ഒരേസമയം വിടര്‍ന്നു.

friends gift alloy wheels on wedding

വധൂവരന്മാര്‍ മാത്രമല്ല വീഡിയോ കണ്ടിരിക്കുന്നവര്‍ വരെ അത് കണ്ട് ഞെട്ടി. കാരണം ആ വലിയ പെട്ടിയിലാക്കി വരന്റെ കൂട്ടുകാര്‍ സമ്മാനമായി നല്‍കിയത് പുതുപുത്തന്‍ മള്‍ട്ടി സ്പോക്ക് അലോയ് വീലുകളായിരുന്നു. ബ്രഷ്ഡ് അലൂമിനിയം ഫിനിഷിലുള്ള ഈ അലോയ് വീലുകള്‍ കാണാന്‍ കിടിലമാണ്. കല്ല്യാണത്തിന് വധൂവരന്‍മാര്‍ക്ക് കാറുകളും ബൈക്കുകളും സമ്മാനമായി കൊടുക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ അലോയ് വീലുകള്‍ വധൂവരന്മാര്‍ക്ക് സമ്മാനം നല്‍കിയതായി എവിടെയും കേട്ടിട്ടില്ല.

ഇവിടെ വരന്‍ നല്ലൊരു കാര്‍ പ്രേമിയാണെന്ന് നമുക്ക് അനുമാനിക്കാം. അതുകൊണ്ടാണെല്ലോ ഇത്രയും 'കനപ്പെട്ട' സമ്മാനം സുഹൃത്തുക്കള്‍ ചേര്‍ന്ന് നല്‍കിയിരിക്കുന്നത്. സമ്മാനം പൊളിച്ചതിന് പിന്നാലെ വരന്റെ മുഖത്തെ ഭാവങ്ങള്‍ മാറിയതും നമുക്ക് കാണാം. വരന്‍ മാത്രമല്ല വധുവും സര്‍പ്രൈസ് സമ്മാനം കണ്ട് ഞെട്ടി. അത് അവരുടെ മുഖത്തും പ്രകടമായിരുന്നു. ഏത് കമ്പനിയുടെ അലോയ് വീല്‍ ആണ് സുഹൃത്തുക്കള്‍ നവദമ്പതികള്‍ക്ക് സമ്മാനിച്ചത് എന്നത് സംബന്ധിച്ച് സൂചനകള്‍ ഒന്നുമില്ല.

എങ്കിലും ഇത് 16 ഇഞ്ച് അലോയ് വീലുകളാണെന്നാണ് കരുതുന്നത്. ഏതായാലും വിവാഹത്തിന് ലഭിച്ച മറ്റേത് സമ്മാനത്തേക്കാളും യുവമിഥുനങ്ങള്‍ വിലപിടിപ്പുള്ളതായി കണക്കാക്കുന്നത് കൂട്ടുകാരുടെ ഈ 'സ്‌നേഹം' ആയിരിക്കും. കാരണം ഇതിന് മുമ്പ് ഒരു വിവാഹ ചടങ്ങില്‍ ഇത്തരമൊരു സമ്മാനം ആര്‍ക്കും ലഭിച്ചതായി കേട്ടുകേള്‍വിയില്ല. പുത്തന്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ഈ അലോയ് വീലുകള്‍ കാറില്‍ ഇദ്ദേഹം ഘടിപ്പിക്കുമെന്നാണ് സുഹൃത്തുക്കള്‍ കമന്റ് ബോക്‌സില്‍ പറയുന്നത്.

എതായാലും നാല് അലോയ് വീലുകള്‍ സ്‌റ്റേജില്‍ നിരത്തിവെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ കൂടി എടുത്ത ശേഷമാണ് വരന്‍ അവരെ പറഞ്ഞയച്ചത്. ഏതായാലും ഈ ഒരു സംഭവം ഉദാഹരണമായി എടുത്ത് ഇനി വണ്ടിപ്രാന്തന്‍മാര്‍ മിന്നുകെട്ടുമ്പോള്‍ നല്ല കിടുക്കാച്ചി സമ്മാനങ്ങള്‍ കൊടുക്കുന്നത് ഭാവിയില്‍ കാണാനാകും. കേരളത്തില്‍ നിന്നുള്ള ഈ വീഡിയോ ഇന്ത്യയില്‍ മൊത്തത്തില്‍ വൈറലാണ്.

friends gift alloy wheels on wedding

ലക്ഷക്കണക്കിനാളുകള്‍ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്ത വീഡിയോയുടെ കമന്റ് ബോക്‌സിലും മലയാളികളുടെ വണ്ടിപ്രേമം നിറയുകയാണ്. നിങ്ങളുടെ കാര്‍ പ്രേമിയായ സുഹൃത്ത് വിവാഹിതനാകുമ്പോള്‍ ഇതുപോലെ വറൈറ്റിയായ എന്തെങ്കിലും സമ്മാനം നിങ്ങള്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?. നല്ല ആശയങ്ങള്‍ ഉണ്ടെങ്കില്‍ അത് കമന്റ് ബോക്‌സില്‍ പങ്കുവെക്കൂ. ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ.

More from DriveSpark

Article Published On: Thursday, January 11, 2024, 10:25 [IST]
English summary
Malayali youth got a set of alloy wheels as wedding gift from friends viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X