ഫെരാരി വാങ്ങിയാല്‍ വാര്‍ത്ത; കത്തിയാല്‍ അതുക്കും മേലെ!
ഫെരാരി കാര്‍ വാങ്ങുന്നയാളുടെ സൗഹൃദവലയങ്ങളില്‍ അതൊരു വാര്‍ത്തയാണ്. പ്രസ്തുത കാര്‍ കത്തിയാല്‍ അത് സൗഹൃദവലയങ്ങളില്‍ മാത്രം ഒതുങ്ങില്ല. ലോകത്തെമ്പാടും പരക്കുന്ന ാര്‍ത്തയാണത്. ഒരു വലിയ വാര്‍ത്ത!
മലോഷ്യയിലാണ് വീഡിയോയില്‍ കാണുന്ന വന്‍ തീപ്പിടിത്തം നടക്കുന്നത്. ഫെരാരി എഫ്430യുമായി കാറിന്റെ ഉടമ ഡ്രൈവ് ചെയ്തു പോകുമ്പോഴാണ് തീപ്പിടിത്തം നടന്നത്.
കാറുടമയ്ക്ക് രക്ഷപെടാനുള്ള സാവകാശം കിട്ടിയെന്നതു മാത്രമാണ് ഏക ആശ്വാസം. കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തിയതിനു ശേഷം അഗ്നിശമന സേനക്കാരെത്തി ബാക്കിയുള്ള തീ കൂടി അണച്ചു.


Click it and Unblock the Notifications








