പോകാനുണ്ട് ഇനിയുമേറെ ദൂരം! 74-ാം ജന്മദിനത്തിൽ 3 കോടിയുടെ ലാൻഡ് ക്രൂയിസറുമായി പ്രത്യക്ഷപ്പെട്ട് മെഗാസ്റ്റാർ

മലയാളത്തിൻ്റെ അഭിനയകുലപതിയായ മലയാളികളുടെ സ്വന്തം മമ്മൂക്കയുടെ എഴുപത്തിമൂന്നാം ജന്മദിനമാണ് ഇന്ന്. ആരോഗ്യ പ്രശ്നങ്ങൾ കാരണം കുറച്ച് കാലം വിട്ടു നിന്നുവെങ്കിലും പൂർവ്വാധികം ശക്തിയോടെ തന്നെ തിരിച്ചെത്തുകയാണ് അദ്ദേഹം. ആരാധകരുടേയും എല്ലാ മലയാളികളുടേയും പ്രാർത്ഥന അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മമ്മൂട്ടിയുടെ ചെറിയ അപ്ഡേറ്റുകൾ പോലും ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയ. ഇപ്പോൾ മമ്മൂക്ക പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. എല്ലാവർക്കും സർവ്വശക്തനും സ്നേഹവും നന്ദിയും അറിയിക്കുന്നു എന്നാണ് ചിത്രത്തിൻ്റെ അടിക്കുറിപ്പ്. എന്നാൽ അതിനൊപ്പം തന്നെ ശ്രദ്ധ പോയത് മമ്മൂക്ക ചാരി നിൽക്കുന്ന വാഹനത്തിലേക്ക് കൂടിയാണ്. ലാൻഡ് ക്രൂയിസർ 300 GR സ്പോർട് എന്ന വേരിയൻ്റാണ് അത്.

2.41 കോടി രൂപയാണ് ലാൻഡ് ക്രൂയിസർ 300 GR സ്പോർട് മോഡലിൻ്റെ എക്സ്ഷോറൂം വില വരുന്നത്. കംപ്ലീറ്റ്ലി-ബിൽറ്റ് അപ്പ് യൂണിറ്റ് അതായത് പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാലാണ് ഇത്രയും ഉയർന്ന തുക മുടക്കേണ്ടതായി വരുന്നത്. ഓഫ്-റോഡ് പ്രേമികൾക്കായി പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്ന GR-S വേരിയന്റിൽ ഡിഫറൻഷ്യൽ ലോക്കുകൾ, മെച്ചപ്പെട്ട ഷോക്ക് അബ്സോർബറുകൾ, കൂടുതൽ സ്പോർട്ടി സ്റ്റാൻസ് എന്നിവയെല്ലാം ഉൾപ്പെടും.

mammootty spotted with Toyota land cruiser 300

ഡിസൈനിലും അൽപം മാറ്റങ്ങളുണ്ട്. നേരായ ഫ്രണ്ട് ഗ്രിൽ, സ്ക‌ൾപ്പഡ് ബമ്പറുകൾ, സ്ട്രീംലൈൻഡ് രൂപഘടന എന്നിവയാണ് ഇതിലെ പ്രത്യേകതകൾ. അതേസമയം അഡാപ്റ്റീവ് ഹൈ ബീം സിസ്റ്റം (AHS) ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ടൊയോട്ട കൊടുത്തിട്ടുണ്ട്. ഇതുകൂടാതെ കറുത്ത നിറത്തിലുള്ള എക്സ്റ്റീരിയർ ആക്സന്റുകൾ, കൂടുതൽ സ്പോർട്ടിയറായ ബമ്പർ, GR ബാഡ്ജിംഗ് എന്നിവയെല്ലാമുള്ള ഒരു എക്സ്ക്ലൂസീവ് സ്റ്റൈലിംഗ് പാക്കേജാണ് ലാൻഡ് ക്രൂയിസയർ GR-S വേരിയന്റിന് ലഭിക്കുന്നത്.

പ്രീമിയം മൾട്ടി-ലേയേർഡ് ഫിനിഷുള്ള പ്രഷ്യസ് വൈറ്റ് പേൾ, ആറ്റിറ്റ്യൂഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന മോഡലിൻ്റെകറുപ്പ് നിറമാണ് മമ്മൂക്ക തെരഞ്ഞെടുത്തിരിക്കുന്നത്. ലെതർ അപ്ഹോൾസ്റ്ററി, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ഉയർന്ന ട്രിം ഡീറ്റെയിലിംഗ് എന്നിവയാൽ സമ്പന്നമായ എസ്‌യുവിയിൽ ഫീച്ചറുകളുടെ വലിയ നിരയും ഒരുക്കിയിട്ടുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാവിഗേഷൻ സ്യൂട്ട് എന്നിവ സംയോജിപ്പിക്കുന്ന 31.24 സെന്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഡാഷ്ബോർഡിലെ സവശേഷതകൾ.

mammootty spotted with Toyota land cruiser 300

നാല്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഫ്രണ്ട് സീറ്റിന് മെമ്മറി ഫംഗ്ഷനോട് കൂടിയ 8-വേ പവർ-അഡ്ജസ്റ്റബിൾ സംവിധാനവുമുണ്ട്. അതേസമയം ZX വേരിയന്റ് ന്യൂട്രൽ ബീജ്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ GR-S വേരിയന്റ് ബ്ലാക്ക്, ഡാർക്ക് റെഡ് നിറങ്ങളുമാണ് ഇന്റീരിയറിൽ വാഗ്ദാനം ചെയ്യുന്നത്.

സുരക്ഷയുടെ കാര്യത്തിൽ പ്രീ-കൊളിഷൻ സിസ്റ്റം (PCS), ലെയ്ൻ ട്രെയ്‌സിംഗ് അസിസ്റ്റ് (LTA), ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട് (LDA), ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ (DRCC) എന്നിവ ഉൾക്കൊള്ളുന്ന ടൊയോട്ട സേഫ്റ്റി സെൻസ് 3.0 എന്ന ADAS ടെക്കും പുത്തൻ ലാൻഡ് ക്രൂയിസറിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ 10 SRS എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 360-ഡിഗ്രി ക്യാമറ സിസ്റ്റം എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്.

mammootty spotted with Toyota land cruiser 300

ട്വിൻ ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസർ 300 മോഡലിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഫുൾ-ടൈം 4WD സിസ്റ്റവും സ്റ്റാൻഡേർഡായി ലഭിക്കുന്ന സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 4,000 ആർപിഎമ്മിൽ പരമാവധി 304 bhp പവറും 1,600-2,600 ആർപിഎമ്മിൽ 700 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് ടൊയോട്ട പറയുന്നത്.

6 മാസത്തെ ഇടവേളയ്ക്ക് ശേഷമുളള തിരിച്ചുവരവിൽ ആരാധകരും അത് പോലെ തന്നെ മലയാളി സിനിമയിലെ എല്ലാ അണിയറപ്രവർത്തകരും ഒരു പോലെ സന്തോഷത്തിലാണ്. 74-ാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂക്കയ്ക്ക് മലയാള സിനിമയിലെ എല്ലാവരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ഒരു കാലം ഒരൊറ്റ മമ്മൂക്ക എന്നാണ് ആരാധകർ എല്ലാം വിളിച്ചു പറയുന്നത്. മലയാളികളുടെ ഇച്ഛാക്കയ്ക്ക് ഡ്രൈവ്സ്പാർക്ക് മലയാളത്തിൻ്റേയും എല്ലാ വാഹനപ്രേമികളുടേയും ജന്മദിനാശംസകൾ നേരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, September 7, 2025, 13:00 [IST]
English summary
Mammootty spotted with new toyota land cruiser 300 gr sports image goes viral
കൂടുതല്‍... #celebrity car #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X