ഉല്ലാസിൻ്റെ 'ആൽക്കഹോളിക്ക് ഏഞ്ചൽ', ഇലക്ട്രിക് സ്പോർട്സ് കാറിൻ്റെ ആഡംബരവുമായി പ്രിയ നടി

മലയാളികളുടെ മൈ ബോസ് ആരാണെന്നോ അല്ലെങ്കിൽ ഉല്ലാസിന് പണി കൊടുത്ത ആൽക്കഹോളിക്ക് ഏഞ്ചൽ ആരാണെന്ന് എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. അതേ പ്രിയ നടി മംമ്ത മോഹൻദാസ് ഒരു തികഞ്ഞ വാഹനപ്രേമി കൂടിയാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മലയാള സിനിമയിൽ ഒരു പോർഷെ 911 കരേര എസ് സ്‌പോർട്‌സ് കാർ വാങ്ങിയ ആദ്യത്തെ നടി കൂടിയാണ് മംമ്ത.

താരം ഒരു പോർഷെ ആരാധികയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട കാരണം താരം ഇപ്പോൾ ഒരു പുതിയ പോർഷെ ടെയ്‌കാൻ ഇലക്ട്രിക് സ്‌പോർട്‌സ് കാർ വാങ്ങിയിരിക്കുകയാണ്. മംമ്ത മോഹൻദാസിൻ്റെ കാറിൻ്റെ ചിത്രങ്ങൾ വിവിധ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്. കൊച്ചിയിലെ ഡീറ്റെയിലിംഗ് സ്റ്റുഡിയോയായ കോൾ ഓഫ് കാർസ് ആണ് ചിത്രം ആദ്യം ഷെയർ ചെയ്തിരിക്കുന്നത്.

ഇവിടെ വീഡിയോയിൽ കാണുന്ന പോർഷെ ടെയ്‌കാൻ ക്രയോൺ കളർ ഷേഡിലുളളതാണ്. ഒരു ഇലക്ട്രിക് സ്‌പോർട്‌സ് കാർ നിർമ്മിക്കാനുള്ള പോർഷെയുടെ ആദ്യ ശ്രമമാണ് ടെയ്‌കാൻ, മംമ്ത മോഹൻദാസ് തൻ്റെ മഞ്ഞ 911 കാരേര എസ്-ന് പകരമായാണ് ഈ ടെയ്‌കാൻ വാങ്ങിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

2019-ലെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം, പോർഷെ 2022-ലാണ് ടെയ്‌കാൻ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇത് ഇന്ത്യയിൽ Taycan RWD, Taycan 4S, Taycan Turbo, Taycan Turbo S വേരിയൻ്റുകളിൽ ലഭ്യമാണ്. ഒരു പുത്തൻ ടെയ്‌കാൻ്റെ എക്‌സ്‌ഷോറൂം വില 1.61 കോടി രൂപയിൽ തുടങ്ങി 2.44 കോടി രൂപ വരെയാണ് വില. ടോപ്പ് എൻഡ് ടർബോ എസ് വേരിയൻ്റിന് AWD സിസ്റ്റം ലഭിക്കുന്നുണ്ട്, മറ്റെല്ലാ താഴ്ന്ന പതിപ്പുകളും 2WD വേരിയൻ്റുകളാണ്. കാറിന് കരുത്ത് പകരുന്നതിനായി മുൻവശത്തും പിൻവശത്തും ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു.

ഈ രണ്ട് മോട്ടോറുകളും 761 ps പവറും 150 nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. പോർഷെ ടെയ്‌കാൻ്റെ ഉയർന്ന വേഗത 260 കിലോമീറ്ററാണ്, മാത്രമല്ല ഇതിന് വെറും 2.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും. മംമ്തയുടെ കാർ ശേഖരത്തിലേക്ക് വരുമ്പോൾ, ഒരു ബിഎംഡബ്ല്യു ഇസഡ് 4 കൺവേർട്ടിബിൾ സ്‌പോർട്‌സ് കാറും ഉണ്ട്. ഈ വർഷം ആദ്യമാണ് നടി തൻ്റെ പുതിയ ബിഎംഡബ്ല്യു Z4 ഡെലിവറി നടത്തിയത്.

89.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഈ ഓപ്പൺ-ടോപ്പ് ടൂ-സീറ്റർ റോഡ്സ്റ്റർ മോഡലിന് കൊച്ചിയിൽ ഏകദേശം 1.16 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ഇൻഡിവിജുവൽ രജിസ്ട്രേഷനായി തന്നെ 20.50 ലക്ഷം രൂപയോളം വരുമ്പോൾ ഇൻഷുറൻസിനായി 3.72 ലക്ഷം രൂപയോളം വരും ചെലവ്. സമ്പൂർണ ഇറക്കുമതി വാഹനമായാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഈ കാറിനെ രാജ്യത്ത് എത്തിക്കുന്നത്.

സ്കൈസ്‌ക്രാപ്പർ ഗ്രേ, പോർട്ടിമാവോ ബ്ലൂ ഓപ്ഷനുകൾ ഉൾപ്പെടെ 7 കളർ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാകും. സമകാലിക ബിഎംഡബ്ല്യു ഡിസൈൻ ഭാഷയുടെ സ്പർശത്തോടുകൂടിയ സ്‌പോർട്ടി, അഗ്രസീവ് സ്റ്റൈലിംഗാണ് Z4 M40i അവതരിപ്പിക്കുന്നത്. പുതിയ കിഡ്നി ഗ്രിൽ, വലിയ എയർ ഇൻലെറ്റുകൾ, ലംബമായി അടുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വീൽ ആർച്ചുകൾക്ക് മുകളിലൂടെ നീണ്ടുകിടക്കുന്ന നീളമുള്ള ബോണറ്റ് എന്നിവയാണ് ആഡംബര കാറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

M40i വേരിയൻ്റിന് സെറിയം ഗ്രേ പെയിൻ്റ് ചെയ്ത ഗ്രില്ലും മിറർ ക്യാപ്പുകളും ട്രപസോയ്ഡൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വരെ കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഈ ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാറിന് 19 ഇഞ്ച് M അലോയ് വീലുകളാണ് ലഭിക്കുന്നത്. തുണികൊണ്ടുള്ള സോഫ്റ്റ് ടോപ്പ് ഒരു ബട്ടൺ അമർത്തി പ്രവർത്തിക്കാൻ വെറും 10 സെക്കൻഡ് മതി. പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റർ ഇൻ്റീരിയറിലും ഏറെ വ്യത്യസ്‌തമുള്ളതാണ്.

More from DriveSpark

Article Published On: Friday, May 3, 2024, 8:30 [IST]
English summary
Mamta mohandas bought a porsche taycan electric sports car video goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X