ദേശീയ പതാക കൊണ്ട് ആക്ടീവ തുടച്ചയാളെ പൊലീസ് പൊക്കി; സ്‌കൂട്ടര്‍ കണ്ടുകെട്ടി
'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിനിലൂടെ ഈ വര്‍ഷം ഇന്ത്യന്‍ ദേശീയ പതാക ജനകീയമാക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രേരണ പൗരന്മാരെ ശരിക്കും സ്വാധീനിച്ചു. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വീടുകളുടെ മേല്‍ക്കൂരയിലും വാഹനങ്ങളിലും ലക്ഷക്കണക്കിന് ത്രിവര്‍ണ്ണ പതാകകള്‍ പാറിക്കളിക്കുന്ന കാഴ്ച നമുക്ക് കാണാനായി.

ഇന്ത്യന്‍ ദേശീയ പതാക കൈകാര്യം ചെയ്യുന്നതിന് നിരവധി പെരുമാറ്റച്ചട്ടങ്ങളുണ്ട്. അതിനാല്‍ തന്നെ ക്യാമ്പയിന്റെ ഭാഗമായി ദേശീയ പതാക അപമാനിക്കപ്പെട്ടേക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത്തരത്തില്‍ സ്‌കൂട്ടര്‍ വൃത്തിയാക്കാന്‍ ദേശീയ പതാക ഉപയോഗിച്ച ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്‌കൂട്ടര്‍ വൃത്തിയാക്കാന്‍ ത്രിവര്‍ണ്ണ പതാകകള്‍ ഉപയോഗിച്ചെന്നാരോപിച്ച് 52കാരനെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയിലാണ് സംഭവം. ഇയാള്‍ സ്‌കൂട്ടര്‍ വൃത്തിയാക്കുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവം നാട്ടുകാര്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു.

ഇടുങ്ങിയ പാതയില്‍ പാര്‍ക്ക് ചെയ്ത സ്‌കൂട്ടര്‍ ഇയാള്‍ വൃത്തിയാക്കുന്നതും പൊടി തട്ടുന്നതും വീഡിയോയില്‍ കാണാം. മടക്കിയ നിലയില്‍ അയാള്‍ പതാക കൈകളില്‍ പിടിച്ചതെന്നാണ് തോന്നുന്നത്.

ഈ വിഷയത്തില്‍ നിയമനടപടി ആരംഭിച്ചതായും 1971ലെ നേഷനല്‍ ഷനല്‍ ഹോണേഴ്‌സ് ആക്ടിന്റെ രണ്ടാം വകുപ്പ് പ്രകാരം ബജന്‍പുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇത് ബോധപൂര്‍വമല്ലെന്നും അബദ്ധത്തില്‍ ചെയ്തതാണെന്നുമാണ് പ്രതി നല്‍കുന്ന വിശദീകരണം. പൊലീസ് പ്രതിയോട് അന്വേഷണത്തില്‍ സഹകരിക്കാനും കോടതി നടപടികളില്‍ പങ്കെടുക്കാനും ആവശ്യപ്പെടുന്നു.

ഇയാള്‍ സ്‌കൂട്ടര്‍ വൃത്തിയാക്കാന്‍ ഉപയോഗിച്ച കൊടിയും സ്‌കൂട്ടറും പൊലീസ് പിടിച്ചെടുത്തു.

ഒരു വാഹനത്തില്‍ നിന്ന് ഇന്ത്യന്‍ പതാക എങ്ങനെ ഉയര്‍ത്താം
പെരുമാറ്റച്ചട്ടം അനുസരിച്ച്, ഒരാളുടെ വാഹനത്തില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിരവധി നിയമങ്ങളുണ്ട്. ഒന്നാമതായി മോട്ടോര്‍ കാറുകളില്‍ ദേശീയ പതാക സ്ഥിരമായി പ്രദര്‍ശിപ്പിക്കാനുള്ള അവകാശം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍, വിദേശത്തുള്ള ഇന്ത്യന്‍ മിഷന്‍/തസ്തിക മേധാവികള്‍, പ്രധാനമന്ത്രി, കാബിനറ്റ് മന്ത്രിമാര്‍, ലോക്സഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

സെക്ഷന്‍ 3.12 പ്രകാരം, സ്വകാര്യ വാഹന ഉടമകള്‍ക്കും പതാക പ്രദര്‍ശിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. നിയമം അനുസരിച്ച് 'ഒരു മോട്ടോര്‍ കാറില്‍ ഒറ്റയ്ക്ക് പതാക പ്രദര്‍ശിപ്പിക്കുമ്പോള്‍, അത് ഒരു കൊടിമരത്തില്‍ നിന്ന് പറത്തണം. അത് ബോണറ്റിന്റെ മുന്‍വശത്ത് മധ്യത്തിലോ കാറിന്റെ മുമ്പില്‍ വലത് വശത്തോ ദൃഡമായി ഘടിപ്പിക്കണം'.

'ദേശീയ പതാകയുടെ ദുരുപയോഗം, അല്ലെങ്കില്‍ ദേശീയ പതാകയോ ഇന്ത്യന്‍ ഭരണഘടനയോ ആരെങ്കിലും കത്തിക്കുക, വികൃതമാക്കുക, അശുദ്ധമാക്കുക, രൂപഭേദം വരുത്തുക, നശിപ്പിക്കുക, ചവിട്ടിമെതിക്കുക, അല്ലെങ്കില്‍ അനാദരവ് കാണിക്കുകയോ അവഹേളനത്തിന് വിധേയമാക്കുക (വാക്കിലൂടെയോ, എഴുതിയതോ, അല്ലെങ്കില്‍ പ്രവൃത്തിയിലൂടെയോ) ചെയ്താല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിച്ചേക്കാം.

ഇന്ത്യന്‍ ദേശീയ പതാക ദുരുപയോഗം ചെയ്തതിനും തെറ്റായി പ്രദര്‍ശിപ്പിച്ചതിനും വാഹന ഉടമകള്‍ക്കെതിരെ എത്ര കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ റോഡ് സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അല്‍പം കൂടി ജാഗരൂകരായിരിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ്ബെല്‍റ്റ് ധരിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇനി മുതല്‍ പിറകിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ്ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും.

കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെ സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകള്‍ വില്‍ക്കുന്നത് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്‍മാരായ ആമസോണും ഫ്ലിപ്കാര്‍ട്ടും നിര്‍ത്തിയിരുന്നു. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, ബൂഡ്‌മോ തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ തങ്ങളുടെ അലമാരയില്‍ നിന്ന് സീറ്റ് ബെല്‍റ്റ് അലാറം ബ്ലോക്കറുകള്‍ ഒഴിവാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയത്.

ക്ലിപ്പുകളുള്ള ഡമ്മി സീറ്റ് ബെല്‍റ്റ് ബക്കിളുകള്‍ സീറ്റ് ബെല്‍റ്റ് സ്ലോട്ടുകളില്‍ തിരുകിയാണ് അലാറം ഒഴിവാക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ആമസോണിനോട് ആവശ്യപ്പെട്ടത്. 'സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കാന്‍ ആളുകള്‍ ആമസോണില്‍ നിന്ന് ക്ലിപ്പുകള്‍ വാങ്ങുന്നു. അവ വില്‍ക്കുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ ആമസോണിന് ഒരു നോട്ടീസ് അയച്ചു'ഗഡ്കരി പറഞ്ഞു. ഇത്തരം അലാറം ബ്ലോക്കറുകള്‍ 200 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്.

ഇന്ത്യയില്‍ പ്രതിവര്‍ഷം അഞ്ച് ലക്ഷം അപകടങ്ങളും ഒന്നരലക്ഷം മരണങ്ങളും ഉണ്ടാകുന്നുവെന്നും ഈ മരണങ്ങളില്‍ 65% 18 നും 34 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഗഡ്കരി ഓര്‍മിപ്പിക്കുന്നുണ്ട്. സൈറസ് മിസ്ത്രി ഉള്‍പ്പെട്ട റോഡപകടത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. അപകടം നടക്കുമ്പോള്‍ മിസ്ത്രി സീറ്റ്ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് മഹാരാഷ്ട്ര പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

2021-ല്‍ ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ ഏകദേശം 1,50,000 പേര്‍ മരിച്ചതായും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ മൊത്തം റോഡപകട മരണങ്ങളില്‍ 11 ശതമാനവും ഇന്ത്യയിലാണെന്ന് ലോകബാങ്ക് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ റോഡുകളില്‍ ഓരോ നാല് മിനിറ്റിലും ഒരു മരണം സംഭവിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും ആ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നു.


Click it and Unblock the Notifications