ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

Written By:

ചില്ലറക്ഷാമം ലോകത്തിലെ ഏറ്റവും കൊടിയ ക്ഷാമങ്ങളിലൊന്നാണ്. ബസ്സുകളിലും കടകളിലുമെല്ലാം വന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഈ ക്ഷാമം കാരണമായേക്കും. ചൈനയില്‍ പക്ഷേ, ഇത്തരം കലാപങ്ങള്‍ക്ക് യാതൊരു സാധ്യതയുമില്ല. ചില്ലറയുടെ ആധിക്യമാണ് അവിടെ പ്രശ്‌നം. ഒരു ചൈനാക്കാരന്‍ പുതിയ കാര്‍ വാങ്ങിയപ്പോള്‍ ചില്ലറയായിട്ടാണ് പണം നല്‍കിയത്. ഇത് വന്‍ വാര്‍ത്തയായിരിക്കുകയാണിപ്പോള്‍.

ഷെന്‍യാങ്ങില്‍ സ്ഥിതി ചെയ്യുന്ന ഒരു ഡീലര്‍ഷിപ്പിലാണ് ഈ സംഭവമുണ്ടായത്. കൂടുതല്‍ വായിക്കാം താഴെ.

To Follow DriveSpark On Facebook, Click The Like Button
ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

കാറിന്റെ വിലയായ 660,000 യ്വാനിന്റെ കോയിനുകളാണ് ചൈനാക്കാന്‍ ഡീലര്‍ഷിപ്പിലെത്തിച്ചത്. ഈ തുക ഇന്നത്തെ നിലവാരത്തില്‍ ഏതാണ്ട് 136,000 ഡോളര്‍ വരും.

ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

ഡീലര്‍ വളരെ സന്തോഷത്തോടെ ഈ കോയിനുകള്‍ സ്വീകരിച്ചു എന്നതാണ് കാര്യം. വേറൊന്നും കൊണ്ടല്ല. വന്‍ പരസ്യമാണ് ഇതുവഴി കിട്ടാന്‍ പോകുന്നതെന്ന് തന്ത്രശാലിയായ ഡീലര്‍ കണക്കുകൂട്ടി.

ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

ഇത്രയും കോയിനുകള്‍ ട്രക്കില്‍ നിന്ന് വാങ്ങിവെക്കാനും എണ്ണിത്തിട്ടപ്പെടുത്താനുമായി പത്ത് പണിക്കാരെ വെക്കേണ്ടിവന്നു ഡീലര്‍ക്ക്.

ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

കോയിനുകള്‍ കൂട്ടിവെച്ചപ്പോള്‍ നാലു മീറ്റര്‍ ഉയരമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്. ആകെ ഭാരം 4 ടണ്‍!

ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

ഈ ചില്ലറകളുടെ ഉടമ ജോലിയെടുക്കുന്നത് ഒരു പെട്രോള്‍ പമ്പിലാണ്. ബസ്സുകാരില്‍ നിന്ന് ലഭിച്ചതാണേ്രത ഈ കോയിനുകള്‍. കാര്‍ വാങ്ങാന്‍ വേണ്ടി ഇവയെല്ലാം കൂട്ടിവെച്ചു.

ചൈനാക്കാരന്‍ ചില്ലറ കൊടുത്ത് കാര്‍ വാങ്ങി!!

കോയിനുകളെല്ലാം എണ്ണിത്തിട്ടപ്പെടുത്തി ബാങ്കില്‍ കൊടുക്കാനാണ് ഡീലര്‍ ഉദ്ദേശിക്കുന്നത്. കാര്‍ ഡെലിവറി ചെയ്തു കഴിഞ്ഞതായും ഡീലര്‍ അറിയിക്കുന്നു.

കൂടുതല്‍... #auto facts
English summary
Man Buys New Car Pays in Coins.
Story first published: Friday, June 5, 2015, 12:22 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark