ഫാമിലി യാത്രകൾക്ക് മാത്രമല്ല ബിസിനസിനും കാരെൻസ് കൊള്ളാം; ഫുഡ് ട്രക്കായി കിയ എംപിവി

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ ബിസിനസ് തുടങ്ങുന്നവരുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും തങ്ങളുടെ ബിസിനസ്സ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുമ്പോഴും, അവർ പലപ്പോഴും വിപണിയിൽ ഇതിനകം തന്നെയുള്ള ഒരു ബിസിനസ്സിൽ ചെന്ന് അവസാനിക്കുകയാണ് പതിവ്. ഉദാഹരണത്തിന്, നമ്മുടെ നഗരത്തിൽ ഇതിനകം തന്നെ നിരവധി റെസ്റ്റോറന്റുകൾ ഉണ്ട്, എന്നാൽ വ്യത്യസ്ത പാചകരീതികളുള്ള പുതിയ റെസ്റ്റോറന്റുകൾ തുറക്കുന്നതിൽ നിന്ന് ഈ കാരണം ആളുകളെ തടയുന്നില്ല.

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പബ്ലിസിറ്റി നേടുന്നതിനുമായി പലരും ഇപ്പോൾ പുതിയ ആശയങ്ങൾ തേടുന്നു എന്നതാണ് ശ്രദ്ധേയം. ഡൽഹിയിൽ നിന്നുള്ള ഒരാൾ തന്റെ പുതിയ കിയ കാരെൻസ് എംപിവിയെ ഒരു ഫുഡ് സ്റ്റാളാക്കി മാറ്റി ഭക്ഷണം വിൽക്കുന്ന വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

ഫുഡ് ട്രക്കായി കിയ എംപിവി

ഹർസിമ്രാൻ സിംഗ് എന്ന വ്യക്തി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിലെ വ്ലോഗർ തന്റെ കാറിന്റെ പുറകിൽ നിന്ന് ഭക്ഷണം വിൽക്കുന്ന വ്യക്തിയോട് സംസാരിക്കുന്നതായി കാണാം. കാർ ഉടമ തന്റെ കിയ കാരെൻസിന്റെ പുറകിൽ നിന്ന് ഹോംലി ഭക്ഷണം വിൽക്കുകയാണ്. താൻ ഇവിടെ വിൽക്കുന്ന ഭക്ഷണമെല്ലാം ഭാര്യ ഉണ്ടാക്കിയതാണെന്ന് ഉടമ പറയുന്നതും നമുക്ക് കേൾക്കാം. ഡൽഹിയിൽ ഇദ്ദേഹത്തിൽ കൃത്യമായ സ്ഥലം എവിടെയാണ് എന്ന് വ്യക്തമല്ല.

താൻ എങ്ങനെയാണ് ഈ ബിസിനസ് തുടങ്ങിയത് എന്നോ അതിന് പിന്നിലെ കാരണമോ വീഡിയോയിൽ പറയുന്നില്ല. എന്നാൽ ഇവിടെ കാണുന്ന കിയ കാരെൻസ് ഒരു പുതിയ മോഡലാണ് എന്ന് വീഡിയോ പരാമർശിക്കുന്നു. കാറിന്റെ ഉടമ യഥാർത്ഥത്തിൽ കാരെൻസിന്റെ മൂന്നാം നിര സീറ്റുകൾ മടക്കി, പിന്നിൽ ബൂട്ട് ഓപ്ഷന ചെയ്ത് നിന്ന് ഉപഭോക്താക്കൾക്ക് ഭക്ഷണം വിൽക്കുകയും ചെയ്യുന്നു. വീഡിയോയിൽ കാറിനെക്കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല.

ഫുഡ് ട്രക്കായി കിയ എംപിവി

എന്നാൽ, കിയ കാരെൻസ് അതിന്റെ സെഗ്‌മെന്റിലെ ഒരു ജനപ്രിയ എംപിവി ആണ്. സെൽറ്റോസിനെ അടിസ്ഥാനമാക്കിയുള്ള കാരെൻസിന്റെ ഒരു ലക്ഷം യൂണിറ്റുകൾ ഒരു വർഷത്തിനുള്ളിൽ വിൽക്കാൻ കിയയ്ക്ക് കഴിഞ്ഞു. അടുത്തിടെ ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ കാരെൻസിന് ഒരു X-ലൈൻ വേരിയന്റും അവതരിപ്പിച്ചു.

മറ്റെല്ലാ കിയ മോഡലുകളേയും പോലെ കാരെൻസും ഫീച്ചറുകളാൽ സമ്പന്നമാണ്. കൂടാതെ സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ്, മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ എന്നിവയും ഈ എംപിവിയിൽ കിയ വാഗ്ദനം ചെയ്യുന്നുണ്ട്.

കിയ കാരെൻസ് സെൽറ്റോസിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, എംപിവിയുടെ എക്സ്റ്റീരിയർ രൂപകൽപ്പന എസ്‌യുവിയുമായി സാമ്യമുള്ളതല്ല എന്ന് നമുക്ക് കാണാനാവും. എൽഇഡി ഡിആർഎല്ലുകൾ, ഫ്രണ്ട് ഗ്രില്ലിൽ ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകൾ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങി പ്രീമിയം ലുക്കിംഗ് എക്സ്റ്റീരിയർ എംപിവിക്ക് ലഭിക്കുന്നു.

കാരെൻസിൽ വൈവിധ്യമാർന്ന എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകൾ കിയ വാഗ്ദാനം ചെയ്യുന്നു. 115 PS മാക്സ് പറവും 144 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇവയിൽ ഒന്ന്. ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

ഫുഡ് ട്രക്കായി കിയ എംപിവി

അടുത്തത് 115 PS മാക്സ് പവർ 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഇതിലുണ്ട്. ഇതിന് ആറ് സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷനും (iMT) ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുന്നു. കാരെൻസിനൊപ്പം 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനും കിയ വാഗ്ദാനം ചെയ്യുന്നു.

ഈ എഞ്ചിൻ 160 PS പരമാവധി കരുത്തും 253 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് DCT ഗിയർബോക്‌സിലും വാഗ്ദാനം ചെയ്യുന്നു. എഞ്ചിൻ, ട്രാൻസ്മിഷൻ എന്നിവയിൽ മാത്രമല്ല, വേരിയന്റുകളിലും കിയ വെറൈറ്റി വാഗ്ദാനം ചെയ്യുന്നു.

മുകളിൽ സൂചിപ്പിച്ച എഞ്ചിൻ, ട്രാൻസ്മിഷൻ കോമ്പിനേഷനുകൾക്കൊപ്പം ആകെ 23 വേരിയന്റുകളാണ് കിയ വാഗ്ദാനം ചെയ്യുന്നത്. കിയ കാരെൻസിന്റെ എക്സ്-ഷോറൂം വില 10.45 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ് സ്പെക്ക് മോഡലിന് ഇത് 19.45 ലക്ഷം രൂപ വരെ ഉയരുന്നു. ഇന്ത്യയിലെ മികച്ച ഏഴ് സീറ്റർ മോഡലുകളിൽ ഒന്നാണിത്.

More from DriveSpark

Article Published On: Friday, November 24, 2023, 16:20 [IST]
English summary
Man converts his kia carens mpv into a food stall for business
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X