ബൈക്കിലേറിയ മരണത്തെ കാത്ത് 38 വര്‍ഷം

നീണ്ട കാലത്തെ കാത്തിരിപ്പ്, അതിന്റെ ഫലം കാണല്‍, ഒടുവില്‍ മരണം എന്ന തീം വളരെ പഴക്കമുള്ളതും സകല മൂന്നാംകിട സിനിമാക്കാരും അലക്കിയലക്കി കീറിപ്പോയതുമാണ്. കഥയില്‍ ഇത്രയൊക്കെ ക്ലീഷേയായിട്ടും ജീവിതത്തില്‍ സംഗതി ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ വിവരിക്കാന്‍ പോകുന്നത് അത്തരമൊരു യഥാര്‍ത്ഥ സംഭവമാണ്. സംഭവസ്ഥലം: വ്യോമിംഗ്, യുഎസ്എ. സംഭവസമയം: ജൂണ്‍ 27/2013. കാത്തിരിപ്പ് കാലം: 38 വര്‍ഷം.

ഒരു ബൈക്ക് സ്വന്തമാക്കുക എന്നത് 59കാരനായ ബാരി സ്ട്രാംഗ് 15 വയസ്സുമുതല്‍ ആഗ്രഹിച്ചു തുടങ്ങിയതാണ്. ചെറുപ്പകാലത്തെ സാമ്പത്തിക പരിമിതികളില്‍ നിന്ന് കരകയറിയപ്പോഴേക്കും അദ്ദേഹത്തിന് ആദ്യത്തെ ആക്‌സിഡന്റ് സംഭവിച്ചു. പാം എന്ന് പേരുള്ളവളും മോട്ടോര്‍സൈക്കിളുകളെ വല്ലാതെ പേടിക്കുന്നവളുമായ ഒരുത്തിയെ ബാരി കെട്ടി.

Man Dies Soon After Buying His First Bike

ഒരു ഹര്‍ലി ഡേവിസന്‍ ബൈക്ക് സ്വന്തമാക്കുവാനുള്ള ബാരിയുടെ അപ്പീലുകളെ പാം നിരന്തരം തള്ളിക്കളഞ്ഞുകൊണ്ടിരുന്നു. അത്യന്തം അപകടകരമായ വാഹനമാണ് മോട്ടോര്‍സൈക്കിള്‍ എന്നായിരുന്നു പാമിന്റെ അഭിപ്രായം. 38 കൊല്ലത്തോളം ബാരിയുടെ അഭ്യര്‍ത്ഥനകളെ തള്ളിക്കളഞ്ഞ പാം ഒടുവില്‍ വാഹനം വാങ്ങുന്നതിന് സമ്മതം മൂളി. ബാരി സ്ട്രാംഗിന് അപ്പോള്‍ 59 വയസ്സ്.

നേരെ ഹര്‍ലി ഡേവിസന്‍ ഷോറൂമിലേക്ക് കുതിക്കുകയായിരുന്നു ബാരി. ഒരു 2013 ഹര്‍ലി ഡേവിസന്‍ ഡൈന സ്വന്തമാക്കി. വാഹനം വാങ്ങിയ ഉടന്‍ തന്നെ ഡീലര്‍ഷിപ്പിന്റെ പുറത്തുവെച്ച് ഒരു പടമെടുക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. '44 വര്‍ഷത്തിനു ശേഷം ഒരെണ്ണം സ്വന്തമാക്കി' എന്നായിരുന്നു അപ്‌ഡേഷന്‍.

ഡീലര്‍ഷിപ്പില്‍ നിന്ന് ഭാര്യയെക്കാണാന്‍ ഹര്‍ലിയില്‍ കയറി ബാരി സ്ട്രാംഗ് യാത്രയായി. ഏതാണ്ട് മൂന്ന് മൈല്‍ ദൂരം ഓടിച്ചു നീങ്ങിക്കാണും, ഒരു ട്രാക്ടര്‍ ട്രെയിലറുമായി ബാരിയുടെ വാഹനം കൂട്ടിയിടിച്ചു. ബാരി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

ബാരിക്ക് വാഹനത്തിലുള്ള പരിചയക്കുറവായിരിക്കാം അപകടത്തിന് കാരണമായതെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ഒരു ജീവിതകാലം മുഴുവന്‍ ചെയ്യാന്‍ ആഗ്രഹിച്ചതാണ് ബാരി ഇപ്പോള്‍ ചെയ്തതെന്ന് പറയുന്നു ഭാര്യ പാം. മൂപ്പര് വലിയ സന്തോഷത്തില്‍ വലിയൊരു ചിരിയും ചിരിച്ചാണ് പോയതെന്ന് ബാരി മരിച്ചു കിടക്കുന്നത് കണ്ട മകനും പറയുന്നു.

More from DriveSpark

Article Published On: Friday, July 19, 2013, 15:53 [IST]
English summary
Sad Story Of A Motorcycle Enthusiasts Barry Strang, a 59 year old resident of Wyoming, USA harboured a desire to own a bike since he was 15 years old.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X