ചില കാര്യങ്ങള്‍ ചൈനയില്‍ മാത്രമെ നടക്കൂ; ചിരി പടര്‍ത്തുന്ന കാര്‍ പാര്‍ക്കിംഗ് വീഡിയോ

Written By:

തിരക്ക് പിടിച്ച ലോകത്ത് ഒന്നിലും കൂടുതല്‍ സമയം ചെലഴിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി കേള്‍ക്കാറുണ്ട്. ട്രാഫിക് കുരുക്കുകളില്‍ പാഴാകുന്ന സമയം തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നൂവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരുമുണ്ട് നമ്മുടെ ഇടയില്‍. അത്തരക്കാര്‍ക്കായി ചൈനയില്‍ നടന്ന സംഭവം സമര്‍പ്പിക്കുന്നു.

പാര്‍ക്കിംഗിന് ഇടം കണ്ടെത്തി വാഹനത്തെ പാര്‍ക്ക് ചെയ്യുക നഗരങ്ങളില്‍ ഒരല്‍പം ശ്രമകരമാണ്. ചൈനയിലും ചിത്രം വ്യത്യസ്തമാകില്ല. അതിനാലാകാം ഒരു ഉപഭോക്താവ് നേരെ കടയ്ക്കുള്ളില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങിയത്!

കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് ചിരിപടര്‍ത്തുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കടയ്ക്കുള്ളില്‍ കയറിയ കാറിനെ പുറത്താക്കുന്നതിന് പകരം, ഉപഭോക്താവ് ആവശ്യപ്പെട്ട സാധനങ്ങള്‍ നല്‍കാനുള്ള തിരക്കിലായിരുന്നു കടയിലെ ജീവനക്കാരനും.

ചില കാര്യങ്ങള്‍ ചൈനയില്‍ മാത്രമെ നടക്കൂ; ചിരി പടര്‍ത്തുന്ന കാര്‍ പാര്‍ക്കിംഗ് വീഡിയോ

ഉപഭോക്താവിനെ കാറില്‍ തന്ന ഇരുത്തി, സാധനങ്ങളും ബില്ലും ഉള്‍പ്പെടെ കാറിനുള്ളില്‍ കൊണ്ട് നല്‍കുന്ന ജീവനക്കാരനെയും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

കൂടുതല്‍... #വീഡിയോ
English summary
Parking Worries — Man Drives Into Department Store To Save Time. Read in Malayalam.
Story first published: Friday, June 16, 2017, 13:58 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark