ദുബൈയില്‍ കാറിനുള്ളില്‍ സിംഹം!
മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുമായിരുന്ന ജോസ്പ്രകാശിനു ശേഷം നമ്മള്‍ അമ്മാതിരി സീനുകള്‍ അധികം കണ്ടിട്ടില്ല. ഇതിനുകാരണം, ജോസ്പ്രകാശ് വര്‍ഗ്ഗത്തില്‍ പെട്ടവരെല്ലാം ദുബൈ പോലുള്ള സ്ഥലങ്ങളിലേക്ക് ചേക്കേറിയതാണോ എന്ന ന്യായമായും സംശയിക്കാവുന്നതാണ്. എണ്ണപ്പണത്തിന്റെ അന്തമില്ലാത്ത വരവ് മേഖലയിലെ വലിയൊരു വിഭാഗം പേരെ ജോസ് പ്രകാശുമാരാക്കി മാറ്റിയിരിക്കുന്നു.
ഒരു നിസ്സാന്‍ അര്‍മാദയ്ക്കുള്ളിലാണ് ഈ കൗതുകകരമായ സംഗതി കണ്ടെത്തിയത്. ഒരു ഒറിജിനല്‍ സിഹം അര്‍മാദയുടെ പിന്‍കാബിനില്‍ അര്‍മാദിച്ച് നടക്കുന്നു! ഈ കാഴ്ച പുറത്തുവന്നതവല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. കാറിന്റെ ലൈസന്‍സ് പ്ലേറ്റ് വ്യക്തമാണ്. ദുബൈ പൊലീസ് എന്തെങ്കിലും നടപടിയെടുത്തുവോ എന്ന കാര്യവും വ്യക്തമല്ല.|
<center><iframe width="100%" height="450" src="//www.youtube.com/embed/37zjpXqxXcs" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications








