ബൈക്കാണോ കാറാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റുല്ലല്ലോ! ബൈക്കിലിരുന്ന് കാർ ഓടിക്കുന്ന വീഡിയോ വൈറൽ

തലക്കെട്ട് വായിക്കുമ്പോൾ നിങ്ങൾക്ക് തന്നെ ഒരു സംശയം തോന്നിയേക്കാം, എന്താണുദ്ദേശിക്കുന്നതെന്ന്. മാരുതി സുസുക്കി വാഗൺആറിലേക്ക് ഒരു ബൈക്ക് കയറ്റി വച്ചതിന് ശേഷം ബൈക്കിൻ്റെ എഞ്ചിൻ ഉപയോഗിച്ച് കാർ ഓടിക്കുന്ന യുവാവിൻ്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ mkasganjhacker895425 എന്ന വ്യക്തിയുടെ പേജിലാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. വീഡിയോയിലേക്ക് വന്നാൽ കാറിലെ പിൻ സീറ്റുകൾ എടുത്ത് മാറ്റി ഹാച്ച്ബാക്കിനുള്ളിൽ ഒരു മോട്ടോർ സൈക്കിൾ വെച്ചിട്ടുണ്ട്. അതിനുശേഷം അദ്ദേഹം മോട്ടോർസൈക്കിളിൻ്റെ എഞ്ചിനെ വാഗൺആറിൻ്റെ ടയറുമായി ബെൽറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നത് കാണാം.അതുവഴി ബൈക്കിൻ്റെ എഞ്ചിൻ വഴി കാർ മുന്നോട്ട് നീങ്ങുന്നു.

ഇതൊക്കെ ഒരു കണ്ടുപിടിത്തമാണോ എന്ന് ചോദിച്ചാൽ അത് നിങ്ങൾ തന്നെയാണ് പറയേണ്ടത്. ചിലപ്പോൾ ഇപ്പോൾ മണ്ടത്തരം എന്ന് പറഞ്ഞു തളളിക്കളയുന്ന പലതും ഭാവിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാവാം. ഈ വാഗൺആർ ബൈക്കിന് 50 കിലോമീറ്റർ മൈലേജ് ലഭിക്കുന്നുണ്ട് എന്നാണ് ഉടമസ്ഥൻ്റെ അവകാശവാദം. ബൈക്കിൻ്റെ എഞ്ചിനിൽ നിന്നാണ് കാർ പ്രവർത്തിക്കുന്നത് എന്ന കാരണം കൊണ്ട് മൈലേജ് ലഭിക്കുന്നുണ്ടാവാം എന്ന് വേണം കരുതാൻ.

2019 ജനുവരിയിലാണ് മൂന്നാം തലമുറ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ എത്തിയത്. ആദ്യം 1.0 ലിറ്റര്‍ പെട്രോള്‍ മോഡലായി എത്തിയ കാര്‍ പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍, സിഎന്‍ജി വേരിയന്റുകളിലുമെത്തി. പ്രായോഗികതക്കൊപ്പം വിശാലമായ ഇന്റീരിയറും വളയം പിടിക്കാനുള്ള എളുപ്പവും കാരണം എസ്‌യുവി ജ്വരത്തിനിടയിലും സിറ്റി ഡ്രൈവിന് പറ്റിയ കാറായി വാഗണ്‍ആര്‍ തുടരുന്നു.

ആദ്യത്തെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp പവറും 90 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ശക്തമായ 1.2. -ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 83 bhp പവറും 113 Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളിലും മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഉണ്ട്. ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റിനൊപ്പവും വാഗണ്‍ആര്‍ ലഭ്യമാണ്.

വാഗണ്‍ആര്‍ ഒമ്പത് വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും. അടിസ്ഥാന വേരിയന്റായ 1.0 ലിറ്റര്‍ LXi പെട്രോളിന് 5.55 ലക്ഷം രൂപയാണ് വില. ടോപ്പ് എന്‍ഡ് 1.2 ലിറ്റര്‍ ZXi+ AMT വേരിയന്റിന്റെ വില 7.38 ലക്ഷം രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടാക്കോമീറ്റര്‍, വിംഗ് മിററുകളിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, 4 സ്പീക്കറുകള്‍ എന്നിവ സവിശേഷതകളാണ്.

മികച്ച മൈലേജാണ് ഈ കാറിന്റെ മറ്റൊരു പ്രത്യേകത. മാരുതി സുസുക്കി വാഗണ്‍ ആറിന്റെ പെട്രോള്‍-മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 24.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ കാറിന്റെ പെട്രോള്‍-എജിഎസ് വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 25.19 കിലോമീറ്ററാണ്. ഇതിനെല്ലാം ഉപരിയായി മാരുതി സുസുക്കി വാഗണ്‍ ആറിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്കാണ് ഞെട്ടിക്കുന്ന മൈലേജ്. വാഗണ്‍ആര്‍ സിഎന്‍ജി കിലോഗ്രാമിന് 33.47 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ വാഗൺആർ വാൾട്ട്സ് എഡിഷൻ LXi, VXi, ZXi എന്നീ മൂന്ന് വേരിയൻ്റുകളിൽ മാരുതി വാഗൺആർ വാൾട്ട്സ് ലിമിറ്റഡ് എഡിഷൻ ലഭ്യമാണ്. അധിക ഫീച്ചറുകൾക്കായി ഏകദേശം 10,000 രൂപ അധികമായി മുടക്കിയാലും മതിയാവും. കാറിന്റെ പുറംമോടിയെ മോടിപിടിപ്പിക്കാനായി ഫ്രണ്ട് ക്രോം ഗ്രിൽ, ഫോഗ് ലാമ്പുകൾ, വീൽ ആർച്ച് ക്ലാഡിംഗ്, ബമ്പർ പ്രൊട്ടക്ടറുകൾ, സൈഡ് സ്കർട്ടുകൾ, ബോഡി സൈഡ് മോൾഡിംഗ് എന്നിവ പോലുള്ള നിരവധി എക്സ്റ്റീരിയർ അപ്‌ഗ്രേഡുകളാണ് മാരുതി സുസുക്കി കൊണ്ടുവന്നിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 28, 2024, 11:18 [IST]
English summary
Man installed an entire motorcycle inside the car video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X