സൈക്കിള്‍ ടയറിലോടുന്ന 2.5 കോടിയുടെ റേഞ്ച്‌റോവര്‍! ഇത് കണ്ടാല്‍ ലാന്‍ഡ് റോവര്‍ മുതലാളിക്ക് അറ്റാക്ക് വരും

നമുക്ക് ചുറ്റും വ്യത്യസ്തരായ ഒത്തിരി മനുഷ്യന്‍മാരുണ്ട്. ചിലര്‍ സ്വന്തം വാഹനങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ പരിപാലിക്കുമ്പോള്‍ ചിലര്‍ അവയെ വിചിത്ര പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളായി മാത്രം കാണുന്നു. ചിലര്‍ ജനശ്രദ്ധപിടിച്ച് പറ്റാനായി ഒരു സിനിമ ഡയലോഗിനെ ഓര്‍മിപ്പിക്കും വിധം 'ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിക്കുന്നു'.

ഇന്ത്യക്കാര്‍ കാറുകള്‍ അവിശ്വസനീയമാം വിധം മോഡിഫിക്കേഷന്‍ ചെയ്യുന്ന പല വീഡിയോസും നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യക്കാരുടെ മാത്രം കുത്തകയല്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഞങ്ങളുടെ പക്കലുള്ളത്. കോടികള്‍ വിലമതിക്കുന്ന ലാന്‍ഡ്‌റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവിയില്‍ (Land Rover Range Rover SUV) ബൈസിക്കിള്‍ ടയറുകള്‍ ഘടിപ്പിച്ച കാഴ്ച ഏതൊരു വാഹനപ്രേമിയെയും ഞെട്ടിക്കും. ആകാശ് പഞ്ചാല്‍ എന്നയാളുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

range rover bicycle wheels

ഏതായാലും ഈ ഒരു വീഡിയോ ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് വ്യക്തമാണ്. മറ്റൊരു കാറില്‍ യാത്ര ചെയ്യുന്ന ആളാണ് റോഡരികില്‍ വിചിത്രമായ രൂപത്തില്‍ കണ്ട് റേഞ്ച് റോവറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വെള്ള നിറത്തിലുള്ള റേഞ്ച് റോവറാണ് വീഡിയോയില്‍ കാണാന്‍ പറ്റുന്നത്. എന്നാല്‍ ഒരു സൈക്കിളിന്റെയോ അല്ലെങ്കില്‍ കാര്‍ട്ടിന്റെയോ ടയറുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് തോന്നുന്നത്. ഇത് ഏത് വാഹനത്തിന്റെ വീലാണെന്ന് കൃത്യമായി പ്രവചിക്കാന്‍ സാധിക്കുന്നില്ലെങ്കിലും ഇത് ഒരു പാസഞ്ചര്‍ വാഹനത്തിന്‍േറതല്ലെന്ന് നമുക്ക് ഉറപ്പിച്ച് പറയാം.

വീഡിയോയുടെ തുടക്കത്തില്‍ വിചിത്രമായ രീതിയില്‍ മോഡിഫൈ ചെയ്ത റേഞ്ച് റോവര്‍ റോഡില്‍ നിന്ന് താഴേക്ക് ഇറങ്ങി നില്‍ക്കുന്നതാണ് കാണുന്നത്. റേഞ്ച് റോവര്‍ ഉടമ ഒരുപക്ഷേ ഓഫ്-റോഡിംഗ് ശേഷി പരീക്ഷിക്കുകയോ അല്ലെങ്കില്‍ ഈ ടയറുകളിലെ ഘര്‍ഷണത്തിന്റെ അഭാവം കാരണം റോഡിന്റെ വശത്ത് കുടുങ്ങിപ്പോകുകയോ ചെയ്തതോ ആയിരിക്കാം.

range rover bicycle wheels

വീഡിയോയുടെ അവസാന ഭാഗത്തില്‍ വാഹനം മഞ്ഞ് നിറഞ്ഞ ട്രാക്കിലൂടെ ഓടിക്കുന്നതാണ് കാണുന്നത്. ഇത് വളരെ ഭ്രാന്തമായ പ്രവര്‍ത്തിയായാണ് തോന്നുന്നത്. റബ്ബര്‍ ഇല്ലാത്തതിനാല്‍ സ്റ്റീല്‍ വീലുകള്‍ക്ക് അല്ലെങ്കിലേ ട്രാക്ഷന്‍ കുറവായിരിക്കും. അതുകൊണ്ട് തന്നെ സ്‌നോ ട്രാക്കില്‍ ഇത്തരം വീലുകള്‍ക്ക് ഗ്രിപ്പ് കിട്ടില്ല. ഇത്തരം ഒരു സാഹചര്യത്തില്‍ മെറ്റാലിക് വീലുകള്‍ ഘടിപ്പിച്ച ഈ കാര്‍ സ്‌നോയില്‍ ചുമ്മാ വട്ടം കറങ്ങുകയാണ്.

റേഞ്ച് റോവര്‍ എസ്‌യുവിയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കിലും ഇത് ഇന്ത്യക്ക് വെളിയില്‍ എവിടെയോ ഉള്ള സംഭവമാണെന്നാണ് തോന്നുന്നത്. ഓരോ വാഹനവും നിര്‍മിക്കുമ്പോള്‍ ശസ്ത്രീയമായ പല പരിപാടികളിലൂടെയുമാണ് കടന്ന് പോകുന്നത്. ഒരു കാറിന്റെ യഥാര്‍ത്ഥ കണ്ടീഷനില്‍ നിന്ന് രൂപമാറ്റം വരുത്തുന്നത് അതിന്റെ ഘടനയെയും സുരക്ഷയെയുമെല്ലാം ബാധിക്കുന്നു.

അനന്തരഫലങ്ങള്‍ കണക്കിലെടുക്കാതെയാണ് ഇന്നത്തെ കാലത്ത് ആളുകള്‍ ഇത്തരത്തില്‍ മണ്ടന്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത്. ചില കുറഞ്ഞ വിലയിലുള്ള കാറുകളില്‍ വിചിത്രമായ കാര്യങ്ങള്‍ ചെയ്യുന്ന ഒത്തിരി പേരുണ്ട്. എന്നാല്‍ റേഞ്ച് റോവര്‍ പോലെ ഒരു എസ്‌യുവിയില്‍ സൈക്കിള്‍ ടയര്‍ ഘടിപ്പിക്കാന്‍ മനസ്സുകാണിച്ച വ്യക്തികളുടെ ശരിയായ ലക്ഷ്യം എന്താണെന്ന് നമുക്ക് അറിയില്ല. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇത്തരത്തില്‍ വ്യത്യസ്തങ്ങളായ കാര്യങ്ങള്‍ ചെയ്യണമെന്ന സ്ഥിതിവിശേഷമാണ്.

അതുകൊണ്ട് ഇന്റര്‍നെറ്റിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനായി വറൈറ്റി കണ്ടന്റ് സൃഷ്ടിക്കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഒരുപക്ഷേ ഈ സ്റ്റണ്ടും ഇത്തരത്തില്‍ വൈറലാകാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തിയാകാന്‍ സാധ്യത കാണുന്നു. എന്തായാലും കാറിന്റെ സേഫ്റ്റി ഇത്തരക്കാരെ ബാധിക്കുന്ന കാര്യമേ അല്ലെന്ന് തോന്നുന്നു. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തും ചെയ്യാമെന്ന മാനസികാവസ്ഥയിലായിട്ടുണ്ട് ഇന്നത്തെ തലമുറ.

ഏതായാലും ഇത്തരത്തിലുള്ള വിചിത്രമായ രൂപമാറ്റങ്ങള്‍ വാഹനപ്രേമികള്‍ ഒരിക്കലും അംഗീകരിക്കാന്‍ ഇടയില്ല. മാത്രമല്ല ഇത്തരമൊരു കാഴ്ച ഒരുപക്ഷേ ലാന്‍ഡ്‌റോവര്‍ മുതലാളിക്കും സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. കോടികള്‍ വിലമതിക്കുന്ന ഒരു ലക്ഷ്വറി കാറിന് ബൈസിക്കിള്‍ വീല്‍സ് ഘടിപ്പിച്ച ഈ ഒരു വീഡിയോ കണ്ടിട്ട് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Saturday, April 27, 2024, 12:36 [IST]
English summary
Man installs bicycle tyres on luxurious range rover suv viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X