മനുഷ്യൻ മാത്രമല്ല ബൈക്കും കുടിക്കും ബിയർ; ശാസ്ത്രത്തിൻ്റെ ഒരു വളർച്ചയേ

വ്യത്യസ്തമായ കണ്ടുപിടിത്തങ്ങൾ നടത്താൻ മിടുക്കനാണ് അമേരിക്കകാരനായ കൈ മൈക്കൽസൺ. ഇത്തവണ ബിയർ ഒഴിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്കുമായിട്ടാണ് എത്തിയിരിക്കുന്നത്. ഈ വാഹനത്തിന് എഞ്ചിനില്ല എന്നതാണ് മറ്റൊരു പ്രത്യേകത, ഗ്യാസ് പവർ എഞ്ചിന് പകരം ഒരു കോയിലാണ് ഉപയോഗിച്ചിരിക്കുന്നത്. ബിയറിനെ ചൂടാക്കുന്നത് വഴി വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കുന്നു.

മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ വരെ തൻ്റെ ഈ മോട്ടോർസൈക്കിളിന് സഞ്ചരിക്കാൻ കഴിയും എന്നാണ് യുവാവ് അവകാശപ്പെടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നവീകരണങ്ങൾ നടത്തുമെന്നും മൈക്കൽസൺ വീഡിയോയിൽ പറയുന്നുണ്ട്. ബിയർ ടാങ്കിലേക്ക് ഒഴിക്കുമ്പോൾ അത് 300 ഡിഗ്രി ചൂടാകുന്നു അതിന് ശേഷം അത് പിന്നിലെ എക്സ്ഹോസ്റ്റ് വഴി പുറത്തേക്ക് ശക്തിയായി പോകുന്നതിൻ്റെ കരുത്തിലാണ് ബൈക്ക് മുന്നോട്ട് പോകുന്നത്.

മനുഷ്യൻ മാത്രമല്ല ബൈക്കും കുടിക്കും ബിയർ; ശാസ്ത്രത്തിൻ്റെ ഒരു വളർച്ചയേ

ഇന്ത്യയിലാണെങ്കിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ കാലമാണ് ഇപ്പോൾ. അതിനിടയ്ക്ക് ബിയർ ഒഴിച്ച് ഓടുന്ന വാഹനം കണ്ടുപിടിക്കാൻ ആർക്കാ നേരം. സ്റ്റാർട്ടപ്പുകളും രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളുമെല്ലാം കളംനിറഞ്ഞ് മത്സരിക്കുന്ന രംഗത്ത് നിരവധി അനവധി മോഡലുകളാണ് ഇപ്പോൾ വിപണിയിലുള്ളത്. ഇന്ധന വില ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പലരും ഇന്ന് വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്.

അടുത്തകാലത്തായി സ്‌കൂട്ടറുകളേക്കാൾ കൂടുതൽ വിപണിയിലേക്ക് എത്തുന്നത് ഇ-ബൈക്കുകളാണ്. റിവോൾട്ടും (Revolt) ടോർക്കും വഴിതെളിച്ച ഈ രംഗത്തേക്ക് പല കമ്പനികളും ഇതിനോടകം ഇറങ്ങി കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ളൊരു ബ്രാൻഡാണ് ഹോപ് ഇലക്‌ട്രിക് (Hope Electric). പോയ വർഷം തങ്ങളുടെ ആദ്യത്തെ ഇലക്‌ട്രിക് ബൈക്കായ OXO പുറത്തിറക്കിയാണ് ഹോപ് തങ്ങളുടെ വരവ് അറിയിച്ചത്. ഏറെ സ്വീകാര്യത ലഭിച്ച ഇവിക്ക് 1.25 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ വില നിശ്ചയിച്ചിരുന്നത്.

മനുഷ്യൻ മാത്രമല്ല ബൈക്കും കുടിക്കും ബിയർ; ശാസ്ത്രത്തിൻ്റെ ഒരു വളർച്ചയേ

HOP OXO, HOP OXO X എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച മോഡലുകളിലേക്ക് പുതിയൊരു അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് കമ്പനി. ബ്രാൻഡിന്റെ ആദ്യത്തെ ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റ് പ്രഖ്യാപിച്ച് ബൈക്കുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നത്. മോട്ടോർസൈക്കിളിലെ ഏറ്റവും പുതിയ FOTA 4.90 അപ്ഡേഷൻ കുറഞ്ഞ വേഗതയുള്ള മോഡിൽ പോലും ഇക്കോ മോഡ് ആക്സിലറേഷനിൽ ഇരട്ടി പെർഫോമൻസ് നടത്താൻ ബൈക്കിനെ അനുവദിക്കും.

ഇന്ത്യയിലെ ആദ്യത്തെ ഗിയർ ഇലക്ട്രിക് മോട്ടോർസൈക്കിളായ മാറ്റർ ഏറ ഇതിനോടകം ഏവരുടേയും ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കിടിലൻ ഡിസൈനിനൊപ്പം ഗിയർബോക്‌സുള്ള ആദ്യ ഇലക്‌ട്രിക് ടൂവീലർ എന്ന സംഭവവും ക്ലിക്കായിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ മാറ്റർ ഏറ ഇവിയുടെ പ്രീ-ബുക്കിംഗ് മെയ് 17 മുതൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 25 സ്ഥലങ്ങളിൽ ഏറ ഇലക്ട്രിക് ബൈക്ക് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് മാറ്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയോ ഏറ ഇ-മോട്ടോർസൈക്കിൾ ഓൺലൈനായി ബുക്ക് ചെയ്യാം. 4000, 5000, 5000 പ്ലസ്, 6000 പ്ലസ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മോഡൽ വിപണിയിലെത്തുക. മുൻകൂർ ബുക്കിംഗിന് മുന്നോടിയായി ഇലക്ട്രിക് ബൈക്കുകളുടെ വിലയും മാറ്റർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാവും മാറ്റർ ഇലക്ട്രിക് മോട്ടോർസൈക്കിൾ വാഗ്ദാനം ചെയ്യും. വിശാഖപട്ടണം, വിജയവാഡ, മൈസൂർ, കോയമ്പത്തൂർ, മധുരൈ, താനെ, റായ്ഗഡ്, പൂനെ, നാഗ്പൂർ, നാസിക്, അഹമ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, ജയ്പൂർ, ഇൻഡോർ, പട്‌ന, ലഖ്‌നൗ, കാൺപൂർ, ഗുവാഹത്തി, കാംരൂപ്, ഭുവനേശ്വർ എന്നിവിടങ്ങളിലുള്ളവർക്കും മാറ്റർ ഏറ മുൻകൂട്ടി ബുക്ക് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, May 13, 2023, 0:08 [IST]
English summary
Man invented motorcycle fueled with beer in america
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X