വണ്ടി വാങ്ങിക്കോ, പാര്‍ക്ക് ചെയ്യരുത്! കമ്പനി പോളിസി കാരണം സ്വപ്‌ന വാഹനം വാങ്ങാനാകാതെ യുവാവ്

കാര്‍ എന്നത് ഏതൊരാളുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. വര്‍ഷങ്ങളായി പണം സ്വരുക്കൂട്ടി വെച്ച് സ്വപ്‌ന വാഹനം വാങ്ങുന്നവര്‍ തങ്ങളുടെ യാത്രകളിലെല്ലാം അത് കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കും. എന്നാല്‍ തന്റെ കമ്പനിയുടെ നയങ്ങള്‍ കാരണം ഇഷ്ട വാഹനമായ മഹീന്ദ്ര XUV700 വാങ്ങാന്‍ സാധിക്കാതെ വിഷമിച്ചിരിക്കുന്ന ഒരു യുവാവിന്റെ കഥയാണ് നിങ്ങളോട് ഇനി പറയാന്‍ പോകുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌േഫാമായ റെഡ്ഡിറ്റിലാണ് ഒരാള്‍ അനുഭവം പങ്കുവെച്ചിരിക്കുന്നത്. തന്റെ സ്വപ്‌ന വാഹനമായ മഹീന്ദ്ര XUV700 വാങ്ങാനായി അദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി പണം സ്വരുക്കൂട്ടി വെച്ചിരിക്കുകയായിരുന്നു. മഹീന്ദ്രയുടെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവി വാങ്ങാന്‍ പോകുന്ന വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം പങ്കുവെക്കുകയും ചെയ്തു. വിവരമറിഞ്ഞ് എല്ലാവരും ഭയങ്കര സന്തോഷത്തിലുമായി. എന്നാല്‍ ഇദ്ദേഹം പുതുതായി ഒരു ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലിക്ക് കയറിയതോടെയാണ് കാര്യങ്ങള്‍ തകിടംമറിഞ്ഞത്.

2024 mahindra xuv700

ജോലി ചെയ്യുന്ന കമ്പനിയുടെ കാറുകള്‍ മാത്രമേ അവരുടെ പാര്‍ക്കിംഗ് ലോട്ടില്‍ നിര്‍ത്തിയിടാന്‍ സാധിക്കൂവെന്ന പോളിസിയാണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. മറ്റ് കമ്പനികളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ വെളിയില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യണമെന്നാണ് ചട്ടം. എന്നാല്‍ ഇപ്പോള്‍ തന്നെ കെട്ടിടത്തിന് പുറത്ത് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല എന്നത് അദ്ദേഹത്തിന് ആശങ്കയിലാഴ്ത്തി.

അതുകൊണ്ട് തന്നെ തന്റെ സ്വപ്നമായ മഹീന്ദ്ര XUV700 വാങ്ങിയാലും യാതൊരു സുരക്ഷയുമില്ലാതെ തന്റെ കാര്‍ തെരുവില്‍ നിര്‍ത്തിയിടേണ്ടി വരുമെന്നതിനാല്‍ ഇപ്പോള്‍ ഒരു കാര്‍ വാങ്ങാന്‍ തോന്നുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. താന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ നിരാശനാണെന്നും സെയില്‍സിനെ പ്രോത്സാഹിപ്പിക്കുകയും ഒരാളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന ഇത്തരം മണ്ടന്‍ നയങ്ങള്‍ക്കെതിരെ പൊതുമധ്യത്തില്‍ സംസാരിക്കണമെന്ന് തനിക്ക് ഉണ്ടായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

mahindra xuv700

എത്രയും പെട്ടെന്ന് ജോലി മാറാന്‍ ശ്രമിക്കുന്നതാകും നല്ലതെന്നാണ് നെറ്റിസണ്‍സ് പോസ്റ്റിനോട് പ്രതികരിച്ചത്. എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും തന്റെ സ്വപ്‌നം അങ്ങനെ തന്നെ തുടരട്ടെ എന്നുമായിരുന്നു പോസ്റ്റ് ഇട്ടയാള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം ജോലി ചെയ്യുന്ന കമ്പനി ഏതാണെന്ന് പലരും ഊഹിച്ച് പറയുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ പേര് പറയാന്‍ റെഡ്ഡിറ്റ് ഉപഭോക്താവ് വിസമ്മതിച്ചു.

ഒരുവിധം എല്ലാ ഓട്ടോമോട്ടീവ് ബ്രാന്‍ഡുകള്‍ക്കും ഇതേ നയമാണെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ വളരെ വ്യക്തിപരമായ കാര്യവും ജോലിയും തമ്മില്‍ കൂടിക്കലരുമ്പോള്‍ വളരെ സമ്മര്‍ദകരമായ സാഹചര്യത്തിലേക്കാണ് ഇത് ചെന്നെത്തുക. മുകളില്‍ പറഞ്ഞ പോലെ ഈ പോളിസി എല്ലാ വണ്ടിക്കമ്പനികളും പിന്തുടര്‍ന്ന് പോരുന്നുണ്ട്. എന്നാല്‍ ഇത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രം ലക്ഷ്യമിട്ടുള്ള നയമല്ല.

mahindra xuv700

തങ്ങളുടെ കമ്പനിയിലെ ജീവനക്കാര്‍ അടക്കം തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടിയാണ് ഈ നയങ്ങള്‍ എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എല്ലാവരും സ്വന്തം കമ്പനിയുടെ വാഹനം വാങ്ങാന്‍ ഇഷ്ടപ്പെടുന്നുവെന്ന് വരില്ല. എന്നാല്‍ ഒരു പാചകക്കാരന്‍ താന്‍ തയാറാക്കുന്ന ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറയും പോലെയാകും കാര്യങ്ങള്‍. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പോളിസികള്‍ കമ്പനികള്‍ നടപ്പിലാക്കുന്നത്.

മഹീന്ദ്ര XUV700 യുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കുമ്പോള്‍ എസ്‌യുവിക്ക് പുതിയൊരു എന്‍ട്രി ലെവല്‍ വേരിയന്റ് ലഭിച്ചിരിക്കുകയാണ്. MX എന്നറിയപ്പെടുന്ന വേരിയന്റ് എത്തിയതോടെ XUV700 എസ്‌യുവിയുടെ 7 സീറ്റര്‍ പതിപ്പ് കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമായി തുടങ്ങി. 15 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില മുടക്കിയാല്‍ ഡീസല്‍ എഞ്ചിനിനൊപ്പം പുതിയ XUV700 7 സീറ്റര്‍ വീട്ടിലെത്തിക്കാം.

എസ്‌യുവിയുടെ നിലവിലുണ്ടായിരുന്ന 7 സീറ്റര്‍ ബേസ് AX3 മോഡലിനേക്കാള്‍ 3 ലക്ഷം രൂപയോളമാണ് ഇതിന് കുറവ് വരുന്നത്. പുതിയ മൂന്ന്-വരി വേരിയന്റ് XUV700 MX 5 സീറ്ററിന് സമാനമാണ്. 14.60 ലക്ഷം രൂപ വിലയുള്ള 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുള്ള XUV700 MX 5-സീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏഴ് സീറ്റര്‍ പതിപ്പിന് വെറും 40,000 രൂപ മാത്രമാണ് കൂടുതലായി വരുന്നത്.

7 സീറ്റര്‍ എസ്‌യുവി സെഗ്മെന്റിലെ പ്രധാന എതിരാളികളുമായി താരതമ്യം ചെയ്താലും മഹീന്ദ്ര XUV700 വിലയുടെ കൂടുതല്‍ താങ്ങാനാവുന്നതാണ്. ടാറ്റ സഫാരിക്ക് 16.19 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമ്പോള്‍ എംജി ഹെക്ടര്‍ പ്ലസിന് 17 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്.

സമഗ്രമായ ഫീച്ചര്‍ ലിസ്റ്റിനൊപ്പം വരുന്ന XUV 700-യുടെ പുതിയ വേരിയന്റ് മെക്കാനിക്കലായി 5-സീറ്ററിന് സമാനമാണ്. രണ്ടിനും 156 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകകുന്നത്. ഇത് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഓട്ടോമാറ്റിക് സംവിധാനം ലഭിക്കില്ലെന്ന് സാരം.

More from DriveSpark

Article Published On: Thursday, May 9, 2024, 14:02 [IST]
English summary
Man need to change his job to buy dream car mahindra xuv700 here is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X