സ്വന്തമാക്കിയത് 11 ഏഥർ സ്കൂട്ടർ; കമ്പനി പോലും വിറച്ച് പോയി ഉടമയ്ക്ക് മുന്നിൽ
എങ്ങനെയെങ്കിലും ഒരു വാഹനം സ്വന്തമാക്കുക എന്ന സ്വപ്നം കാണുന്ന നിരവധി ആളുകൾ ഇന്ന് സമൂഹത്തിലുണ്ട്. എന്നാൽ ഒരേ കുടുംബത്തിൽ 11 ഇലക്ട്രിക് സ്കൂട്ടറുകൾ വാങ്ങിയ ഒരു വ്യക്തിയെ പരിചയപ്പെട്ടാലോ. ഇലക്ട്രിക് വാഹനങ്ങളോടുളള ജനങ്ങളുടെ കാഴ്ച്പ്പാടിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്ന് ഈ ഒരൊറ്റ സംഭവത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഒരു ഇലക്ട്രിക് സ്കൂട്ടർ ഇഷ്ടപ്പെട്ടത് കൊണ്ട് കുടുംബത്തിലെ ആവശ്യങ്ങൾക്ക് വേണ്ടി 11 ഏഥർ സ്കൂട്ടർ വാങ്ങിയെന്ന് കേൾക്കുമ്പോൾ ആരായാലും ഒന്ന് അതിശയിച്ച് പോകും. ഏഥർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.
ഏഥറിൻ്റെ എല്ലാ മോഡലുകളും ദിവാകർ എന്ന വ്യക്തിയുടെ ഗാരേജിലുണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.ആറ് 450X സ്കൂട്ടറുകളും, മൂന്ന് അപെക്സുകളും, ഒരു റിസ്തയുമാണ് അദ്ദേഹത്തിനുളളത്. ഉണ്ട്. 2020 ലാണ് ദിവാകർ ആദ്യമായി ഏഥർ ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം പതിനൊന്നാമത്തെ സ്കൂട്ടറിൻ്റെ ഡെലിവറിയാണ് അദ്ദേഹം നടത്തുന്നത്.

ഏഥറിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ബ്രാന്‍ഡിന്റെ ഭാവി ഉല്‍പ്പന്നങ്ങള്‍ക്ക് അടിവരയിടാന്‍ പോകുന്ന EL (എന്‍ലൈറ്റന്‍ഡ്) പ്ലാറ്റ്‌ഫോമിന്റെ അവതരണം ഏഥർ കമ്മ്യൂണിറ്റിയിൽ അവതരിപ്പിച്ചിരുന്നു. ചെലവ് കുറഞ്ഞതും എളുപ്പത്തില്‍ സര്‍വീസും മെയിന്റനന്‍സും ചെയ്യാം എന്നതുമാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. വിവിധ ബാറ്ററി, വീല്‍ സൈസുകള്‍, ഡാഷ്ബോര്‍ഡ് ഡിസൈനുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ ഫാമിലി സ്‌കൂട്ടറുകള്‍ മുതല്‍ ഹൈ-പെര്‍ഫോമന്‍സ് സ്‌കൂട്ടറുകള്‍ വരെ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കാന്‍ കഴിയും.
എന്നാൽ റിസ്തയിലും 450 സീരീസിലും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ EL പ്ലാറ്റ്ഫോം എന്നാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി പറയുന്നത്. ഇതിന് ബഹുമുഖ ഗുണങ്ങളുള്ള ഒരു യൂണിബോഡി സ്റ്റീല്‍ ഫ്രെയിമാണ് EL പ്ലാറ്റ്‌ഫോം എന്ന് പറയാം. 2 kWh മുതല്‍ 5 kWh വരെയുള്ള വിവിധ വലുപ്പത്തിലുള്ള ബാറ്ററി പായ്ക്കുകള്‍ ഫ്‌ലോര്‍ബോര്‍ഡിനടിയില്‍ സ്ഥാപിക്കാന്‍ ഇത് അനുവദിക്കും. കുറച്ച് ഘടകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന യൂണിബോഡി ഷാസി കാരണം ചെലവ് നല്ല രീതിയില്‍ നിയന്ത്രിക്കാം.

EL പ്ലാറ്റ്‌ഫോമില്‍ പണിതിറക്കുന്ന സ്‌കൂട്ടറുകള്‍ക്ക് മെയിന്റനന്‍സ് കോസ്റ്റും വളരെ കുറവായിരിക്കുമെന്നാണ് കമ്പനി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. EL പ്ലാറ്റ്‌ഫോമില്‍ വരാന്‍ പോകുന്ന സ്‌കൂട്ടറുകള്‍ക്കായി വികസിപ്പിച്ച പുതിയ ബ്രേക്കുകള്‍ പാഡുകളുടെ തേയ്മാനം കുറയ്ക്കും. അറ്റകുറ്റപ്പണികള്‍ കുറയുന്നതോടെ സര്‍വീസ് സെന്ററുകളില്‍ തിരക്ക് കുറയും. മാത്രമല്ല ഈ ഇനത്തില്‍ പോക്കറ്റില്‍ നിന്ന് അധികം പണം ഇറക്കേണ്ടിയും വരില്ലെന്നാണ് ബ്രാൻഡിൻ്റെ അവകാശവാദം.
EL പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ആദ്യത്തെ പ്രോട്ടോടൈപ്പായ EL01 ഏഥര്‍ കമ്മ്യൂണിറ്റി ഡേ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചു. പ്രാഥമികമായി ഇത് ഒരു ഫാമിലി സ്‌കൂട്ടറായാണ് കാണപ്പെടുന്നത്. EL01 പ്രോട്ടോടൈപ്പില്‍ ഫുള്‍ എല്‍ഇഡി ലൈറ്റുകള്‍, രണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന വിശാലമായ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ്, വലിയ ഫ്‌ലോര്‍ ബോര്‍ഡ്, 14 ഇഞ്ച് വീലുകള്‍, പേറ്റന്റ് നേടിയ AC-DC മൊഡ്യൂള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകള്‍.

എസി-ഡിസി മൊഡ്യൂള്‍ ഉള്ളതിനാല്‍ സ്റ്റോറേജിനുള്ളില്‍ ഒരു ഓണ്‍-ബോര്‍ഡ് ചാര്‍ജിംഗ് വയര്‍ വെക്കുന്നു. EL പ്ലാറ്റ്ഫോമില്‍ നിന്ന് പിറവിയെടുക്കാന്‍ പോകുന്ന സ്‌കൂട്ടറുകള്‍ ഏഥറിന്റെ മോഡല്‍ നിരയില്‍ റിസ്തക്ക് താഴെ എന്‍ട്രി ലെവല്‍ മോഡലുകളായി സ്ഥാനം പിടിക്കാനാണ് സാധ്യത. എങ്കിലും EL പ്ലാറ്റ്‌ഫോമില്‍ വരുന്ന കുറഞ്ഞ വിലയുള്ള ഏഥറുകള്‍ സ്വന്തമാക്കാന്‍ അല്‍പ്പം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരും. EL പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ ഉല്‍പ്പന്നം അടുത്ത വര്‍ഷം ഉത്സവ സീസണോടെ പുറത്തിറക്കാനാണ് കമ്പനിയുടെ പ്ലാന്‍.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








