First Family Car 10 വര്‍ഷത്തെ അന്വേഷണം സക്‌സസ്; 'കുടുംബാംഗത്തെ' തിരികെയെത്തിച്ച് യുവാവ്

ഇന്നും പല ഇന്ത്യക്കാരുടെയും സ്വപ്‌നങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് കാര്‍. ആദ്യമായി വാങ്ങിയ കാറിനോടും ബൈക്കിനോടുമെല്ലാം ഒരു പ്രത്യേകം സ്‌നേഹവും ഇഷ്ടവും മമതയുമെല്ലാം കാണും. ആദ്യത്തെ വാഹനം ചിലര്‍ക്ക് ആദ്യത്തെ കണ്‍മണിയെ പോലെ പ്രിയപ്പെട്ടതാകാറുണ്ട്. ആദ്യത്തെ കാറിനോട് ഒരു സ്‌പെഷ്യല്‍ സെന്റിമന്‍സ് കാത്തുസൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം വാഹന ഉടമകളും.

എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ആദ്യ കാര്‍ വിറ്റ് മറ്റൊന്നിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട സാഹചര്യം വരാം. എല്ലാര്‍ക്കും 'സെന്റിമന്‍സ്' വെച്ച് ആദ്യ കാര്‍ നിലനിര്‍ത്തിക്കൊണ്ട് മറ്റൊന്ന് വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവില്ലെല്ലോ. അതിനാല്‍ തന്നെ വണ്ടി വിറ്റ് കഴിഞ്ഞ ശേഷം അതിനെ കുറിച്ച് ചിന്തിക്കുന്നവരുണ്ട്. എന്തിനായിരുന്നു അന്നത് വിറ്റതെന്ന ചോദ്യം പലരുടെയും ഉള്ളില്‍ ബാക്കിയാകും.

tata indica

നമ്മുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന കാറിന്റെ അതേ നിറത്തിലുള്ള മറ്റൊരു കാര്‍ കണ്ടാല്‍ സ്വാഭാവികമായും നോക്കിപ്പോകുന്ന പ്രവണത ചിലര്‍ക്കെങ്കിലും ഉണ്ടാകും. സാമ്പത്തിക സ്ഥിതി അനുവദിച്ചാല്‍ അത് തിരിച്ചുവാങ്ങണമെന്ന മാനസികാവസ്ഥയിലുമാകും പലരും. അത്തരക്കാര്‍ക്ക് പ്രചോദനമാകുന്ന ഒരു കഥയാണ് പറയാന്‍ പോകുന്നത്. തന്റെ കുടുംബത്തിലേക്ക് ആദ്യമായി എത്തിയ ടാറ്റ ഇന്‍ഡിക്ക കാര്‍ വിറ്റതില്‍ ഖേദിച്ച യുവാവ് 10 വര്‍ഷത്തെ അലച്ചിലിന് ശേഷം അത് തിരികെ സ്വന്തമാക്കിയതാണ് സംഭവം.

അതിനെ കുറിച്ച് വിശദമായി തുടര്‍ന്ന് വായിക്കാം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഈ കഥ പുറത്തറിയുന്നത്. 'Saurabh.kmph' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതില്‍ യുവാവ് കുറിച്ചത് ഇങ്ങനെയാണ്: 10 വര്‍ഷത്തെ അന്വേഷണം ഒടുവില്‍ വിജയകരമായ പരിസമാപ്തിയിലെത്തി. 2003-ല്‍ വാങ്ങിയ ഞങ്ങളുടെ കുടുംബത്തിന്റെ ആദ്യത്തെ കാര്‍ 2013 ല്‍ വിറ്റു. അകോലയില്‍ നിന്ന് അത് ഞാന്‍ കണ്ടെത്തി.

എനിക്ക് കാര്‍ തിരികെ വില്‍ക്കുന്നതില്‍ ഉടമയും (കാറിന്റെ അവസാന ഉടമ) അദ്ദേഹത്തിന്റെ കുടുംബവും വളരെ സഹകരിച്ചു. ഏകദേശം 20 വര്‍ഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലേക്ക് കാറിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. നിലവില്‍ മഹാരാഷ്ട്രയില്‍ കാര്‍ റീസ്‌റ്റോര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട'. തനിക്ക് പ്രചോദനമായതിന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമിലെ തന്റെ ഫോളോവേഴ്‌സനിന് അദ്ദേഹം നന്ദി പറയുന്നുണ്ട്.

20 വര്‍ഷം പഴക്കമുള്ള ടാറ്റ ഇന്‍ഡിക്ക തിരികെ വാങ്ങിയ സുമിത് അതിന്റെ സന്തോഷം മാതാപിതോക്കള്‍ക്കൊപ്പം പങ്കിടുന്നതും അവര്‍ക്ക് താക്കോല്‍ കൈമാറുന്നതിന്റെ ചിത്രങ്ങളും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പലര്‍ക്കും ഇത് വലിയ അത്ഭുമായി തോന്നില്ല. എന്നാല്‍ കാറുകളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കുന്നവര്‍ ഉണ്ട്. യഥാര്‍ത്ഥതതില്‍ ഇവിടെ ഈ ടാറ്റ ഇന്‍ഡിക്ക കാര്‍ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തുകയാണ്.

ഇന്ത്യന്‍ വാഹന വിപണിയെ ഇളക്കിമറിച്ച കാര്‍ മോഡലുകളില്‍ ഒന്നാണ് ടാറ്റ ഇന്‍ഡിക്ക. 1998-ലെ ഓട്ടോ എക്‌സ്‌പോയിലാണ് ഇത് അവതരിക്കപ്പെട്ടത്. ഈ ജനപ്രിയ മോഡല്‍ നിര്‍ത്തലാക്കിയെങ്കിലും ഇന്ത്യന്‍ നിരത്തുകളില്‍ ഇന്നും സജീവമായി കാണുന്ന ഒരു കാറാണ് ഇന്‍ഡിക്ക. ടാറ്റ മോട്ടോര്‍സിന്റെ ചരിത്രത്തിലെ അതുല്യമായ ഒരു ഏടായാണ് ഇന്‍ഡിക്കയെ കണക്കാക്കുന്നത്.

ഇന്ത്യയില്‍ ആഭ്യന്തരമായി ഡിസൈന്‍ ചെയ്ത ആദ്യത്തെ കാറായാണ് ഇന്‍ഡിക്ക കണക്കാക്കപ്പെടുന്നത്. ലോഞ്ചിന് പിന്നാലെ ഇത് അതിവേഗം ജനപ്രിയമായി. വില പ്രഖ്യാപനത്തിന് പിന്നാലെ വെറും രണ്ടാഴ്ച കൊണ്ട് 1,15,000 ബുക്കിംഗുകളാണ് നേടിയെടുത്തത്. 2.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കാര്‍ വിപണിയില്‍ എത്തിച്ചത്. 3.9 ലക്ഷം രൂപയായിരുന്നു ടോപ് എന്‍ഡ് വേരിയന്റിന്റെ വില.

വിശാലമായ ക്യാബിനും ഇന്ധനക്ഷമതയും ആകര്‍ഷകമായ വിലയും കാരണം കാര്‍ ഇന്ത്യയില്‍ അതിവേഗം ജനങ്ങള്‍ക്ക് സ്വീകാര്യമായി മാറി. അക്കാലത്ത് വിലകൂടിയ കാറുകളില്‍ മാത്രം കണ്ടുവന്നിരുന്ന എസി, പവര്‍വിന്‍ഡോ എന്നിവയുടെ സാന്നിധ്യം ഇന്‍ഡിക്കയെ മറ്റ് മോഡലുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തി. ഈ കാറിന്റെ എക്‌സ്്റ്റീരിയര്‍ ഡിസൈന്‍ കൈകാര്യം ചെയ്തത് ഇറ്റാലിയന്‍ ഡിസൈന്‍ സ്റ്റുഡിയോ ആയ IDEA ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു.

എഞ്ചിനും മറ്റ് കാര്യങ്ങളും ടാറ്റ തന്നെ നോക്കി. വ്യക്തിപരതമായ ആവശയ്യങ്ങള്‍ക്ക് മാത്രമല്ല ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയിലും ഈ കാര്‍ പോപ്പുലറായിരുന്നു. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഈ കാര്‍ ലഭ്യമായിരുന്നു. 1.4 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളായിരുന്നു ഓഫറിലുണ്ടായിരുന്നത്. ഇന്ത്യയില്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ ഹാച്ച്ബാക്കായിരുന്നു ഇന്‍ഡിക്ക. ഇന്ത്യന്‍ വിപണിയില്‍ മാരുതി 800, മാരുതി സെന്‍, ഫിയറ്റ് യുനോ എന്നിവയുമായിട്ടായിരുന്നു മത്സരം.

More from DriveSpark

Article Published On: Friday, April 14, 2023, 17:37 [IST]
English summary
Man retained his families first car tata indica after 10 years chase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X