മക്കളായാൽ ഇങ്ങനെ വേണം, പിതാവിൻ്റെ എഴുപതാം ജന്മദിനത്തിൽ മിനി കൂപ്പർ നൽകി ഞെട്ടിച്ച് മകൻ
സ്വയം കാശ് സമ്പാദിച്ച് ഒരു കാർ വാങ്ങുന്നതിൻ്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്ന് അത് അനുഭവച്ചിവർക്കറിയാം. എന്നാൽ നമ്മളുടെ കാശിന് സ്വന്തം പിതാവിന് അദ്ദേഹത്തിൻ്റെ സ്വപ്ന വാഹനം വാങ്ങിയാലോ. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു കാർ സമ്മാനമായി നൽകുകയും അവരുടെ മുഖത്ത് സന്തോഷവും കണ്ണീരും നിറയുകയും ചെയ്യുമ്പോൾ അതിൽ പരം സന്തോഷം എന്താണല്ലെ. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ അത്തരത്തിലുളള ഒരു വീഡിയോ വൈറലായിരിക്കുകയാണ്. തൻ്റെ പിതാവിൻ്റെ ഇഷ്ടവാഹനമായ മിനി കൂപ്പർ സമ്മാനിക്കുന്ന മകൻ്റെ വീഡിയോ ആണ് വൈറലായതും കാണുന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും.
യുവാവും അവൻ്റെ അച്ഛനും മറ്റ് കുടുംബാംഗങ്ങളും ഒരു മെഴ്‌സിഡസ് ബെൻസ് ഡീലർഷിപ്പിലേക്ക് പോകുന്നതോടെയാണ് ഇത് ആരംഭിക്കുന്നത്. കുടുംബത്തിന് വേണ്ടി കാർ വാങ്ങാൻ പോയതാണെന്നാണ് പിതാവ് കരുതിയതെന്ന് വീഡിയോയിൽ പറയുന്നുണ്ട്. മകൻ ഒരു വെള്ള കാർ കാണിച്ച് അച്ഛനോട് അത് ഇഷ്ടമാണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ അവിടെ പാർക്ക് ചെയ്‌തിരിക്കുന്ന മറ്റൊരു കാറിനെ ചൂണ്ടി കാണിക്കുന്നു. ഈ പ്രത്യേക കാർ അദ്ദേഹം നേരത്തെ തന്നെ വാങ്ങിയിരുന്ന മിനി കൂപ്പർ എസ് ആയിരുന്നു.

എനിക്ക് വളരെ ഇഷ്ടമുള്ള കാറാണിത്, വാങ്ങണമെങ്കിൽ ഞാൻ വാങ്ങുന്നത് ഇതായിരിക്കും എന്ന് അച്ഛൻ പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. എങ്കിൽ ഇത് അച്ഛന് ഫ്രീയായി എടുക്കാം എന്ന് പറയുമ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. ഇതിനുശേഷം, "ജന്മദിനാശംസകൾ" എന്ന് മകൻ പറഞ്ഞു, അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെ, ഒരാൾ മിനി കൂപ്പർ എസിൻ്റെ താക്കോൽ പിതാവിന് കൈമാറുന്നു, അപ്പോഴാണ് കാർ യഥാർത്ഥത്തിൽ തൻ്റേതാണെന്ന് അയാൾ തിരിച്ചറിയുന്നത്.
തുടർന്ന് അദ്ദേഹം തൻ്റെ പുതിയ കാറിനുള്ളിൽ ഇരിക്കുന്നത് കാണുകയും ഒരു ചിത്രം മകൻ ബ്രാൻഡ്-ന്യൂ മിനി കൂപ്പർ എസ് എന്ന തലക്കെട്ടോടെ പങ്കിടുകയും ചെയ്യുന്നു.ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ മിനി വിറ്റഴിച്ച ഏറ്റവും ജനപ്രിയമായ ആഡംബര ഹാച്ച്ബാക്കുകളിൽ ഒന്നാണ് മിനി കൂപ്പർ എസ്. ഈ പ്രത്യേക മോഡൽ അവസാന തലമുറ മോഡലായിട്ടാണ് കാണപ്പെടുന്നത്. നിലവിൽ, ഈ മോഡലിൻ്റെ ഏറ്റവും പുതിയ തലമുറ ഇന്ത്യയിൽ 42.7 ലക്ഷം രൂപയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ത്രീ-ഡോർ ഹോട്ട് ഹാച്ചിൽ 2.0 ലിറ്റർ, 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 189 bhp കരുത്തും 280 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ഐലന്‍ഡ് ബ്ലൂ, ചില്ലി റെഡ്, മൂണ്‍ംവാക്ക് ഗ്രേ, റൂഫ്‌ടോപ് ഗ്രേ, വൈറ്റ് സില്‍വര്‍, പെപ്പര്‍ വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. മലയാള സിനിമയിലെ ഒട്ടുമിക്ക യൂത്തന്‍മാരും മിനി കൂപ്പര്‍ സ്വന്തമാക്കിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, ആസിഫലി എന്നിവരെല്ലാം മിനി ഉടമകളാണ്.
2022 ഫെബ്രുവരി അവസാനത്തോടെയാണ് ബ്രിട്ടീഷ് പ്രീമിയം കാർ നിര്‍മാതാക്കളായ മിനി പുതിയ ഓള്‍ ഇലക്ട്രിക് കൂപ്പര്‍ SE ഇന്ത്യയില്‍ പുറത്തിറക്കുന്നത്. 47.20 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക് മോഡലിന്റെ എക്സ്-ഷോറൂം വില. നോർമൽ മോഡലുകളേക്കാൾ എട്ട് ലക്ഷം രൂപയോളം കൂടുതലാണ് ഈ ഇലക്ട്രിക് വേരിയന്റിന്റെ വില. നോർമൽ മോഡലിനെ അപേക്ഷിച്ച് ഇലക്ട്രിക് പതിപ്പില്‍ ചില മാറ്റങ്ങള്‍ മിനി വരുത്തിയിട്ടുണ്ട്. ഒരു ഫെയ്ക്ക് ഫ്രണ്ട് ഗ്രില്ലാണ് ഈ മാറ്റങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയാം.

സ്റ്റൈലിംഗിന്റെ കാര്യത്തില്‍, കൂപ്പർ മോഡലുകളുടെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും ഇതിൽ മാറ്റമില്ലാതെ തുടരുന്നു. റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, യൂണിയന്‍ ജാക്ക് തീമിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ പോലെയുള്ള പരിചിതമായ സിലൗറ്റ് എന്നിങ്ങനെയെല്ലാം നിർമ്മാതാക്കൾ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്. കൂപ്പര്‍ SE -യിലെ വളരെ പെട്ടെന്ന് നാം ശ്രദ്ധിക്കുന്ന യുണീക്ക് ഫീച്ചർ എന്നത് പ്ലഗ്-സോക്കറ്റ് ശൈലിയിലുള്ള 17 ഇഞ്ച് വീല്‍ ഡിസൈനാണ്.
184 bhp പരമാവധി പവറും 270 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് കൂപ്പര്‍ SE-യുടെ ഹൃദയം. T ഷേപ്പില്‍ പാസഞ്ചര്‍ സീറ്റിന് താഴെയായി നൽകിയിരിക്കുന്ന 32.6 കിലോവാട്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിന് ലഭിക്കുന്നത്. മിഡ്, സ്പോര്‍ട്ട്, ഗ്രീന്‍, ഗ്രീന്‍+ എന്നിങ്ങനെ കൂപ്പര്‍ SE -ക്ക് നാല് ഡ്രൈവ് മോഡുകളും ലഭിക്കുന്നു.


Click it and Unblock the Notifications








