ഫ്രണ്ട്സും കാമുകിയും ആയിട്ടല്ല, അമ്മയുമൊത്ത് മകൻ്റെ ബൈക്ക് ട്രിപ്പ്... വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
എന്തെങ്കിലും ഒരു മടുപ്പോ ടെൻഷനോ വരുമ്പോൾ ഒരു ട്രിപ്പ് പോയാലോ എന്നാണ് ഇപ്പോഴത്തെ ജനറേഷൻ പിള്ളേര് ആലോചിക്കുന്നത്. കൂട്ടിന് ഫ്രണ്ട്സോ കാമുകിയോ ആരു വേണമെങ്കിലും ആകാം. എന്നാൽ നമ്മൾ വീട്ടിൽ നിന്ന് വണ്ടിയെടുത്ത് ഇറങ്ങുമ്പോൾ മുതൽ തിരിച്ചെട്ടുന്നത് വരെ ആധി പിടിച്ചിരിക്കുന്ന ഒരാളുണ്ട്. നമ്മുടെയെല്ലാം അമ്മമാർ. അവരോട് നിങ്ങൾ എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ, അമ്മാ നമ്മുക്കൊരു ട്രിപ്പ് പോയാലോ എന്ന്. ചോദിക്കുന്നവരുണ്ടാകും. ഒരു മകൻ തൻ്റെ അമ്മയുമായി 380 കിലോമീറ്റർ ബൈക്കിൽ റോഡ് ട്രിപ്പ് പോയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.
വീഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. വീഡിയോ കണ്ട് കഴിയുമ്പോൾ നിങ്ങളും നിങ്ങളുടെ അമ്മയോട് ചോദിക്കും ഒരു ട്രിപ്പടിച്ചാലോ എന്ന്. മകനും അമ്മയും 380 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് പോകുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ സാൻഡി വീറാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റൈഡിംഗ് ജാക്കറ്റ്, റൈഡിംഗ് പാഡുകൾ, ഷൂസ്, കയ്യുറകൾ എന്നിവയുൾപ്പെടെ എല്ലാ സുരക്ഷാ ഗിയർ ധരിച്ച മകനെ കാണിച്ചു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

തൊട്ടടുത്തായിഅവൻ്റെ അമ്മയും ഷൂസിനൊപ്പം റൈഡിംഗ് ജാക്കറ്റും പാഡും ധരിച്ചുകൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാം. ഇതേത്തുടർന്ന് ഇരുവരും ഹെൽമെറ്റുമായി വീട്ടിൽ നിന്ന് ഇറങ്ങി. മകൻ തൻ്റെ ചുവന്ന ഹാർലി ഡേവിഡ്‌സൺ X440 മോട്ടോർസൈക്കിളിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നത് കാണാം. ഇതിന് തൊട്ടുപിന്നാലെ, അവർ രാവിലെ 5:30 ന് യാത്ര ആരംഭിച്ച് മുംബൈ നഗരം വിടുന്നതായി വീഡിയോയിൽ കാണിക്കുന്നു. മുഴുവൻ യാത്രയും റെക്കോർഡുചെയ്യാൻ അയാൾ ഗോപ്രോ അവൻ്റെ ഹെൽമെറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്.
അമ്മയും മകനും മുംബൈയിൽ നിന്ന് കൊങ്കണിലേക്ക് 380 കിലോമീറ്റർ യാത്ര ചെയ്യുന്നുവെന്നാണ് വീഡിയോയിൽ പരാമർശിക്കുന്നത്. ഈ യാത്രയ്ക്കിടെ, അവർ രാവിലെ 10:30 ന് പ്ലോഡ്പൂരിൽ എത്തുകയും ഭക്ഷണ കഴിക്കാന നിർത്തുകയും ചെയ്തു. ഈ പ്രഭാതഭക്ഷണത്തിന് ശേഷം അവർ യാത്ര തുടരുന്നു. പർവത പാതകളിലൂടെയും തുരങ്കങ്ങളിലൂടെയും മറ്റ് മനോഹരമായ റോഡുകളിലൂടെയും അവർ സവാരി ചെയ്യുന്നത് കാണാം. പിന്നീട്, അത്യാവശ്യം വിശ്രമിക്കാനായി അവർ വീണ്ടും നടുറോഡിൽ നിർത്തുന്നത് വീഡിയോയിൽ കാണാം.

അപ്രതീക്ഷിത മഴയിൽ അവർ നനയുന്നുണ്ട്, എന്നിരുന്നാലും, രണ്ട് പേരുടെ കൈവശവും റെയിൻ കോട്ട് ഉണ്ടായിരുന്നു. കറക്കത്തിനെല്ലാം ഒടുവിൽ, വൈകുന്നേരം 4:15 ഓടെ അമ്മയും മകനും കൊങ്കണിലെ അവരുടെ വീട്ടിലെത്തുന്നത് വീഡിയോ കാണിക്കുന്നു. ഇരുവരും പൂർണ്ണമായും സുഖമായിരിക്കുന്നുവെന്നും അമ്മയും മകനും ഈ അതുല്യമായ റൈഡിംഗ് അനുഭവത്തിന് തംബ്‌സ് അപ്പ് നൽകുന്നത് വീഡിയോയിലുണ്ട്.
സോഷ്യൽ മീഡിയയിൽ നിരവധി കമൻ്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. മകനെ പ്രശംസിച്ച് നിരവധി പേർ കമൻ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പ്രായമായ അമ്മയുമൊത്ത് ബൈക്കിൽ പോകുന്നത് വളരെ റിസ്ക്ക് ആണ് എന്ന് കമൻ്റ് ഇട്ടവരും ഉണ്ട് കേട്ടോ. ഇനി ഇവർ സഞ്ചരിച്ച് ബൈക്കിൻ്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ഹീറോ-ഹാര്‍ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കന്നി ബൈക്കായ ഹാര്‍ലി ഡേവിഡ്‌സണ്‍ X440 പ്രതീക്ഷിച്ചപോലെ തന്നെ വലിയ ജനപ്രീതിയാണ് പിടിച്ചു പറ്റിയത്.

രാജസ്ഥാനിലെ നീമ്രാനയിലുള്ള ഗാര്‍ഡന്‍ ഫാക്ടറി എന്നറിയപ്പെടുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഹാര്‍ലി-ഡേവിഡ്സണ്‍ X440 നിര്‍മ്മിക്കുന്നത്. ഡെനിം, വിവിഡ്, S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഹാര്‍ലി X440 പുറത്തിറങ്ങുന്നത്. ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നത് ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിളാണ്.
ഡെനിമിന് 2,39,500 രൂപയും വിവിഡിന് 2,59,500 രൂപയുമാണ് വില. അതേസമയം ടോപ്‌സ്‌പെക് S വേരിയന്റ് സ്വന്തമാക്കാന്‍ 2,79,500 രൂപ മുടക്കണം. ഈ വിലകളെല്ലാം എക്‌സ്‌ഷോറൂം ആണ്. അമേരിക്കന്‍ ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിള്‍ ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല ഹാര്‍ലി ഡേവിഡ്‌സണ്‍ X440 എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.
ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഒരു TFT സ്‌ക്രീന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവല്‍-ചാനല്‍ എബിഎസ്, എല്‍ഇഡി ലൈറ്റിംഗ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് ടാക്കോമീറ്റര്‍, ട്രിപ്പ് മീറ്ററുകള്‍, ഓഡോമീറ്റര്‍, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, സൈഡ്-സ്റ്റാന്‍ഡ് അലേര്‍ട്ട് തുടങ്ങിയ സവിശേഷതകളെല്ലാം ഈ മിഡ്-കപ്പാസിറ്റി ബൈക്കില്‍ ലഭ്യമാണ്.
ഹാര്‍ലി ഡേവിഡ്‌സണ്‍ X440 മോട്ടോര്‍സൈക്കിളിന് എയര്‍-ഓയില്‍ കൂള്‍ഡ് 440 സിസി, ടു-വാല്‍വ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത് ഈ എഞ്ചിന്‍ 27.6 bhp പവറും 38 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചുമായിട്ടാണ് വരുന്നത്.


Click it and Unblock the Notifications








