ട്രക്കിനടിയിൽ കുടുങ്ങിയയാളെ ഇന്ത്യൻ പട്ടാളം സാഹസികമായി രക്ഷപെടുത്തി
ലോകത്തിലെ മറ്റേതൊരു പട്ടാളവിഭാഗത്തെയും പോലെ കടുത്ത പരിശീലനമുറകളിലൂടെയാണ് ഇന്ത്യൻ ഭടന്മാരും അത്ഭുതകരമായ ശേഷികൾ കൈവരിക്കുന്നത്. പരിശീലനത്തോടൊപ്പം ലഭിക്കുന്ന അച്ചടക്കം കൂടിച്ചേരുന്നതോടെ ഏതു ദൗത്യവും കൈയടക്കത്തോടെ പൂർത്തീകരിക്കാൻ ഇവർക്ക് സാധിക്കുന്നു.സന്ദിഗ്ധ ഘട്ടങ്ങളെ നേരിടാനുള്ള തങ്ങളുടെ ശേഷിയെ ഇന്ത്യൻ പട്ടാളക്കാർ ഒരിക്കൽകൂടി തെളിയിക്കുകയാണിവിടെ.
അപകടത്തിൽ പെട്ട് മറിഞ്ഞ ട്രക്കിനടിയിൽ കുടുങ്ങിയയാളെ ഇന്ത്യൻ പട്ടാളമെത്തി രക്ഷപെടുത്തുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്.


Click it and Unblock the Notifications








