ഫോർഡ് ഇന്ത്യ വിട്ടത് നന്നായി! ഇതൊന്നും കാണണ്ടല്ലോ, ഓടിക്കൊണ്ടിരുന്ന വണ്ടിയിൽ യുവാവ് കാണിക്കുന്നത് കണ്ടോ
സർക്കസ് കൂടുതലായി നടക്കുന്ന സ്ഥലമേതാണ് എന്ന് ചോദിച്ചാൽ അത് ഇന്ത്യയിലെ റോഡുകളിലാണ് കൂടുതലായി കാണുന്നത് എന്ന് വേണം പറയാൻ. കാരണം അത്രയ്ക്ക് അഭ്യാസങ്ങളാണല്ലോ എല്ലാ ദിവസവും നടക്കുന്നത്. പലരും റോഡിൽ കാണിച്ചു കൂട്ടുന്ന അഭ്യാസങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പതിവാണല്ലോ. അത്തരത്തിൽ ഒരു കൈവിട്ട കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഫോർഡ് എൻഡവറിൻ്റെ ഡോർ തുറന്ന് ഗ്രാബ് ഹാൻഡിലിൽ തൂങ്ങി നിൽക്കുന്ന യുവാവിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപെടുന്നത്.സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വളരെ പേടിപ്പിക്കുന്ന ഒരു കാര്യമാണ് യുവാവ് ചെയ്തിരിക്കുന്നത്. അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. വളരെ വേഗത്തിൽ തന്നെയാണ് വാഹനം പോകുന്നതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. സോഷ്യൽ മീഡിയ കാണുന്ന പലരും ഇത് അനുകരിക്കാൻ ശ്രമിക്കും എന്നതാണ് ഏറ്റവും വലിയ അപകടകരമായ കാര്യം. പ്രിയ വായനക്കാരോട് എപ്പോഴും ഓർമിപ്പിക്കുന്ന കാര്യമാണ് ഇത്തരത്തിലുള്ള അപകടകരമായ അഭ്യാസങ്ങൾ കാണിക്കാൻ മുതിരരുത് എന്ന്.

ഫോർഡിൻ്റെ വാർത്തകളിലേക്ക് പുതിയ എന്‍ഡവറിന് പേറ്റന്റ് എടുക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെന്നൈ പ്ലാന്റിന്റെ വില്‍പ്പനയില്‍ നിന്ന് പിന്മാറുക തുടങ്ങിയ തീരുമാനങ്ങൾ നടപ്പിലാക്കിക്കൊണ്ട് ഫോര്‍ഡ് എന്‍ഡവര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരുമെന്ന ശക്തമായ സൂചനകൾ ബ്രാൻഡ് ഇടയ്ക്ക് നൽകുന്നുണ്ട്. തമിഴ്‌നാട്ടിലെ നിർമാണ യൂണിറ്റ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് വിൽക്കാനുള്ള പദ്ധതി ഫോർഡ് റദ്ദാക്കിയതിനു പിന്നിൽ എൻഡവർ പുറത്തിറക്കാനുള്ള ഐഡിയയായിരുന്നുവെന്ന് വേണം വിലയിരുത്താൻ.
എൻഡവർ ഫോർഡിന്റെ ചെന്നൈ പ്ലാൻ്റിൽ അസംബിൾ ചെയ്യുമോ അതോ പൂർണമായും ബിൽറ്റ് അപ്പ് യൂണിറ്റായി ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇതിൽ രണ്ടാമത്തെ കാര്യമാണ് നടക്കുന്നതെങ്കിൽ വാഹനത്തിന് ഉയർന്ന വില തന്നെ മുടക്കേണ്ടി വരും. CBU മോഡലാവുമ്പോൾ ടോപ്പ് സ്പെക്ക് വേരിയന്റിൽ മാത്രം വരുന്ന എഡവറിന് 60 ലക്ഷം രൂപയിൽ കൂടുതൽ ഓൺ-റോഡ് വില മുടക്കേണ്ടി വരും.
പ്രതിവർഷം 1.5 ലക്ഷം കാറുകളും 3.4 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ തമിഴ്‌നാട് പ്ലാൻ്റിൽ നിന്ന് പുതിയ എൻഡവർ കയറ്റുമതി ചെയ്യാനും ഫോർഡ് പദ്ധതിയിടുന്നുണ്ട്. ആഭ്യന്ത തലത്തിൽ തന്നെ ഉത്പാദനമോ അസംബ്ലിംഗോ നടന്നാൽ അതൊരു മികച്ച തീരുമാനമായിരിക്കും എന്നതിൽ സംശയമൊന്നും വേണ്ട. എന്തായാലും ഇന്ത്യയിൽ വരാൻ പോവുന്നത് അന്താരാഷ്ട്ര വിപണികളിലുള്ള ഏറ്റവും പുതിയ തലമുറ ആവർത്തനമാവും.
പുതിയ തലമുറയിലുള്ള ഫോർഡ് എൻഡവർ അതിൻ്റെ മുൻഗാമിയെ പോലെ ലാഡർ-ഫ്രെയിം ആർക്കിടെക്ചറുള്ള റേഞ്ചർ പിക്കപ്പ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് അതിൻ്റെ എഞ്ചിൻ ലൈനപ്പിനൊപ്പം റേഞ്ചറിൽ നിന്നു തന്നെ ചില ഡിസൈൻ ഘടകങ്ങളും കടമെടുക്കും. വലിയ ഫ്രണ്ട് ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സി ആകൃതിയിലുള്ള ഡിആർഎല്ലുകൾ, L ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, ടെയിൽ ഗേറ്റ് എന്നിവ പുറംഭാഗങ്ങളിൽ കാണാം.

വലിയ 21 ഇഞ്ച് അലോയ് വീലുകളിലാണ് എൻഡവറുള്ളത് എന്ന കാര്യം ഓൺ-റോഡിലും ഓഫ്-റോഡിലും സഹായകരമാവുന്ന സംഗതിയായിരിക്കും. അകത്തളത്തിലേക്ക് കയറിയാലും അഡംബരത്തം തുളുമ്പുന്ന ഇന്റീരിയറായിരിക്കും കാണാനാവുക. വലിയ പനോരമിക് സൺറൂഫുള്ള മൂന്ന് വരി ലേഔട്ടിലാണ് എസ്‌യുവിയുടെ ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ഇത്രയും ഉയർന്ന വില കൊടുക്കുന്നതിനാൽ മോഡേൺ ഫീച്ചറുകളുടെ വമ്പൻ നിരയും അമേരിക്കക്കാർ നൽകിയേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








