ഒറ്റമുറിയില്‍ തുടങ്ങിയ കമ്പനിയുടെ ആസ്തി 42,070 കോടി! മൂന്നാമത്തെ BYD ഇവി വാങ്ങി ഗോള്‍ഡ് ലോണ്‍ മുതലാളി

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് (NBFC) മണപ്പുറം ഫിനാന്‍സ്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വിതരണ സ്ഥാപനങ്ങളില്‍ ഒന്നായ മണപ്പുറത്തിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ബ്രാഞ്ചുകള്‍ ഉണ്ട്. സിനിമാ താരം മോഹന്‍ലാല്‍ അഭിനയിച്ച മണപ്പുറത്തിന്റെ പരസ്യത്തിലെ 'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് നാട്ടില്‍ കേണു നടപ്പൂ' എന്ന പരസ്യവാചകം മലയാളികള്‍ നിത്യജീവിതത്തില്‍ പോലും ഉപയോഗിച്ച് വരുന്നു. തൃശ്ശൂര്‍ ജില്ലയിലെ മണപ്പുറത്ത് 1949-ല്‍ വീസി.പത്മനാഭന്‍ തുടങ്ങിവച്ച ധനകാര്യ സ്ഥാപനത്തിന്റെ അമരത്ത് പുത്രന്‍ നന്ദകുമാര്‍ ആണ്. ഒറ്റമുറിയില്‍ തുടങ്ങിയ മണപ്പുറത്തിന്റെ ബിസിനസ് ആസ്തി ഇന്ന് ഏകദേശം 42,070 കോടി രൂപയാണ്.

മണപ്പുറം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്കന്‍ പ്രൈവറ്റി ഇക്വിറ്റി സ്ഥാപനമായ ബെയിന്‍ ക്യാപിറ്റല്‍ മണപ്പുറവുമായി പങ്കാളിത്തം പ്രഖ്യപിച്ചിരുന്നു. ആദ്യഘട്ടമായി 18 ശതമാനം പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ 4,385 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്നാണ് മണപ്പുറം ഫിനാന്‍സ് പറഞ്ഞിരുന്നത്. ബെയിന്‍ ക്യാപിറ്റലിന്റെ ഉപകമ്പനികളായ ബി.സി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് XXV ലിമിറ്റഡ്, ബി.സി ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് XIV ലിമിറ്റഡ് എന്നിവ വഴിയായിരിക്കും ഇടപാട്.

manappuram finance md buys byd emax7

ഇതിന്റെ കൂടെ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന സ്വര്‍ണവായ്പകളുടെ പുതിയ കരടുനയത്തില്‍ കേന്ദ്ര ധനമന്ത്രാലയം ഭേദഗതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മണപ്പുറത്തിന്റെ ഓഹരി വില ഉയര്‍ന്നിരുന്നു. മണപ്പുറം ഫിനാന്‍സിന്റെ എംഡിയായ വിപി നന്ദകുമാര്‍ സുസ്ഥിര ഗതാഗത മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തി കൂടിയാണ്. കഴിഞ്ഞ ദിവസം വിപി നന്ദകുമാര്‍ ഒരു പുതിയ BYD ഇമാക്‌സ്7 ഡെലിവറിയെടുത്തു.

അദ്ദേഹം സ്വന്തമാക്കുന്ന മൂന്നാമത്തെ BYD ഇമാക്‌സ് 7 ആണിതെന്ന് BYD ഡീലര്‍ഷിപ്പായ ഇവിഎം സൗത്ത്‌കോസ്റ്റ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ ഓഫീസില്‍ എത്തിയാണ് ഡീലര്‍ഷിപ്പ് അധികൃതര്‍ മണപ്പുറം മുതലാളിക്ക് കാര്‍ കൈമാറിയത്. ശേഷം അദ്ദേഹം ഈ കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാം.

manappuram finance md buys byd emax7

e6 എംപിവി, അറ്റോ 3 എസ്യുവി, സീല്‍ സെഡാന്‍ എന്നിവയ്ക്ക് ശേഷം ചൈനീസ് ബ്രാന്‍ഡ് പുറത്തിറക്കിയ ഇമാക്സ് 7 ഇലക്ട്രിക് എംപിവി 6 അല്ലെങ്കില്‍ 7 സീറ്റര്‍ ഓപ്ഷനില്‍ വാങ്ങാനാവും. പ്രീമിയം, സുപ്പീരിയര്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ഓഫര്‍ ചെയ്യുന്ന കാറിന്റെ ഏത് വേരിയന്റാണ് മണപ്പുറം എംഡി വാങ്ങിയതെന്ന് ഉറപ്പില്ല. ഹാര്‍ബര്‍ ഗ്രേ കളര്‍ ഓപ്ഷനാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.

2021 മുതല്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന e6 ഇവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ ഇമാക്സ് 7 മെച്ചപ്പെടുത്തിയ ഡിസൈന്‍, ഫീച്ചര്‍, മെക്കാനിക്കല്‍ അപ്ഗ്രേഡുകള്‍ എന്നിവയുമായാണ്‌വരവറിയിച്ചത്. 12.8 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍, ഡാഷ്ബോര്‍ഡ് പാനലുകളില്‍ ഉള്‍പ്പെടെ സേഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍, ണ്ട് വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍, കുറച്ച് പുതിയ സ്വിച്ച് ഗിയര്‍, ഒരു പുതിയ ഡ്രൈവ് സെലക്ടര്‍ ലിവര്‍, പുതിയ സ്റ്റിയറിംഗ് വീല്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ADAS ടെക്, പനോരമിക് ഗ്ലാസ് റൂഫ്, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഫ്രെയിംലെസ് ഫ്രണ്ട് വൈപ്പറുകള്‍, റൂഫ് റെയിലുകള്‍, ആറ് എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാമാണ് BYD ഇലക്ട്രിക് എംപിവിയിലെ മറ്റ് പ്രധാന ഹൈലൈറ്റുകള്‍.

ഇമാക്സ് 7 എംപിവിയുടെ പ്രീമിയം വേരിയന്റിലെ 55.4 kWh ബാറ്ററി പായ്ക്ക് സിംഗിള്‍ ചാര്‍ജില്‍ 420 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സുപ്പീരിയറിന് 530 കിലോമീറ്റര്‍ റേഞ്ചുള്ള 71.8 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. 163 bhp പവറും 310 Nm ടോര്‍ക്കുമുള്ള ഇവിയുടെ പ്രീമിയം ട്രിം 10.1 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കും.

സുപ്പീരിയറിന് 204 bhp പവറില്‍ 310 Nm ടോര്‍ക്ക് വരെ നല്‍കാനാവും. ഇത് 8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലാമീറ്റര്‍ വേഗത തൊടും. രണ്ട് വേരിയന്റുകളുടെയും പരമാവധി വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണ്. 7kW എസി ചാര്‍ജര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുമ്പോള്‍ ഇവിയുടെ പ്രീമിയത്തിന് 89kW DC ഫാസ്റ്റ് ചാര്‍ജിംഗ് പ്രാപ്തമാണ്. അതേസമയം സുപ്പീരിയറിന് 115kW ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുമുണ്ട്.

More from DriveSpark

Article Published On: Wednesday, June 11, 2025, 16:29 [IST]
English summary
Manappuram finance md vp nandakumar took delivery of his third byd emax 7 details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X